സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്യണം..! ക്വട്ടേഷനോ..!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തിലെ ദുരൂഹതകള്‍ തുടരുകയാണ്. ലിംഗം താനാണ് മുറിച്ചതെന്ന് ആദ്യഘട്ടത്തില്‍ മൊഴി നല്‍കിയ പെണ്‍കുട്ടി പിന്നീട് നിലപാട് മാറ്റിയത് കേസ് സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. അതിനിടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സിനിമാ താരവുമായ ഭാഗ്യലക്ഷ്മിക്കെതിരെ പരാതിയുമായി പൊതുപ്രവര്‍ത്തകന്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.

 ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചാനൽ നടത്തിയ ചർച്ചയിൽ ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. 

ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്യണം

ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്യണം

സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളി ആരെന്നതില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ ഭാഗ്യലക്ഷ്മി, പൊതുപ്രവര്‍ത്തക ധന്യ എന്നിവരെ ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ടാണ് പരാതി.

ചാനലിലെ വെളിപ്പെടുത്തൽ

ചാനലിലെ വെളിപ്പെടുത്തൽ

പായ്ച്ചിറ നവാസാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ഭാഗ്യലക്ഷ്മി, ധന്യ എന്നിവര്‍ കേസുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവരേയും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.

പരാതിക്കാരൻ നവാസ്

പരാതിക്കാരൻ നവാസ്

പായ്ച്ചിറ നവാസിന്റെ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതുമായി ബന്ധപ്പെട്ട് നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മിയും ധന്യയും കേസിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. നവാസും ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.

കൊട്ടേഷൻ നൽകി

കൊട്ടേഷൻ നൽകി

ഒരു ചാനല്‍ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി പറഞ്ഞത് ഇതാണെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയല്ല, ഇത് ചെയ്തത് ഞങ്ങള്‍ കൊട്ടേഷന്‍ നല്‍കിയതാണ് എന്നാണ്. മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ ധന്യ പറഞ്ഞത് കേസിന്റെ എല്ലാ കാര്യങ്ങളും അറിയാം എന്നാണത്രേ.

എല്ലാം അറിയാമെന്ന്

എല്ലാം അറിയാമെന്ന്

സംഭവത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും തനിക്ക് വളരെ നന്നായി അറിയാമെന്ന് ധന്യ പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ സംഭവം നടന്നയുടന്‍ താനും ഭാഗ്യലക്ഷ്മിയും പേട്ട പോലീസ് സ്‌റ്റേഷനില്‍ പോയിരുന്നുവെന്നും ധന്യ പറഞ്ഞു.

പെൺകുട്ടിക്ക് പണം നൽകി

പെൺകുട്ടിക്ക് പണം നൽകി

തങ്ങളുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയതെന്നും പെണ്‍കുട്ടിക്ക് തങ്ങള്‍ പണം നല്‍കിയെന്നും ധന്യ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതായി പരാതിയില്‍ നവാസ് പറയുന്നു. നേരത്തെ പെണ്‍കുട്ടിക്കെതിരെയും നവാസ് പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടിക്കെതിരെ കേസെടുക്കണം

പെണ്‍കുട്ടിക്കെതിരെ കേസെടുക്കണം

പെണ്‍കുട്ടിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു നവാസ് നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയത്. ജനനേന്ദ്രിയം മുറിച്ചപ്പോള്‍ സ്വാമി നിലവിളിക്കാത്തത് ദുരൂഹമാണെന്നും പെണ്‍കുട്ടിയെ നുണപരിശോധന നടത്തണമെന്നുമായിരുന്ന ആവശ്യം.

English summary
Complaint filed against Bhagyalakshmi in Swami Case.
Please Wait while comments are loading...