വനിത ലീഗ് നേതാവിനെ കോൺഗ്രസ്സ് നേതാവ് വർഷങ്ങളോളം പീഡിപ്പിച്ചു; ഇപ്പോൾ പരാതി... ചാവക്കാട്ടെ നേതാവ്

  • Written By: Desk
Subscribe to Oneindia Malayalam

ചാവക്കാട്(തൃശൂര്‍): മുസ്ലീം ലീഗ് വനിത നേതാവിനെ കോണ്‍ഗ്രസ് നേതാവ് വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി. യുവതിയുടെ പരാതിയില്‍ ചാവക്കാട് പോലീസ് സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

വിവാഹപൂർവ്വ സെക്‌സിൽ എന്താണ് പ്രശ്‌നമെന്ന് ഗായത്രി സുരേഷ്; അതൊരു കുറ്റമല്ല, പക്ഷേ....

ചാവക്കാടിനടുത്തുള്ള കടപ്പുറം ഗ്രാമപ്പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് ആണ് പരാതിക്കാരി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന കെഎം ഇബ്രാഹിം പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

ഒരു കോണ്ടം കഥ... ആടിന്‍റെ കുടലിൽ നിന്ന് ലാറ്റക്സിലേക്ക്; ഓറൽ സെക്സിന് വേറെ... ഉറകളെ കുറിച്ച് അറിയാം

ഭീഷണിപ്പെടുത്തിയാണ് തന്നെ കെഎം ഇബ്രാഹിം പീഡിപ്പച്ചത് എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് പലവട്ടം പീഡിപ്പിക്കപ്പെട്ടു എന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രസിഡന്റ് ആയപ്പോള്‍

പ്രസിഡന്റ് ആയപ്പോള്‍

യുവതി പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു കോണ്‍ഗ്രസ് നേതാവ്. പ്രസിഡന്റ് ആയി ചുമതലയേറ്റ് അധികം കഴിയും മുമ്പ് തന്നെ പീഡന ശ്രമങ്ങള്‍ തുടങ്ങിയിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

അവിശ്വാസത്തിന്റെ പേരില്‍

അവിശ്വാസത്തിന്റെ പേരില്‍

അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തും എന്ന് പറഞ്ഞായിരുന്നത്രെ ആദ്യത്തെ ഭീഷണി. ഇക്കാര്യം പറഞ്ഞ് പലതവണ ഭയപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട. എന്നാല്‍ ഈ ശ്രമങ്ങള്‍ക്ക് മുന്നില്‍ കീഴ്‌പെട്ടില്ലെന്നും പരാതിക്കാരി പറയുന്നു.

തിരുവനന്തപുരത്ത് വച്ച്

തിരുവനന്തപുരത്ത് വച്ച്

പഞ്ചായത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് ചെന്നപ്പോള്‍ ആണ് താന്‍ ആദ്യമായി പീഡിപ്പിക്കപ്പെട്ടത് എന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. പലതവണ ഇത്തരത്തില്‍ പീഡനം തുടര്‍ന്നതായും പരാതിയില്‍ പറയുന്നുണ്ട്.

ഭര്‍ത്താവിന്റെ പേരില്‍

ഭര്‍ത്താവിന്റെ പേരില്‍

കെഎം ഇബ്രാഹിം പ്രദേശത്തെ ഒരു ബാങ്കിന്റെ പ്രസിഡന്റ് ആണ്. ഇതേ ബാങ്കില്‍ തന്നെയാണ് യുവതിയുടെ ഭര്‍ത്താവും ജോലി ചെയ്യുന്നത്. ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയും പീഡനം ശ്രമം ഉണ്ടായി എന്നും പരാതിയില്‍ പറയുന്നുണ്ട്.

ഒടുവില്‍ വീട്ടിലെത്തിയും

ഒടുവില്‍ വീട്ടിലെത്തിയും

പിന്നീട് ഒരിക്കലും പീഡനശ്രമങ്ങള്‍ക്ക് വഴങ്ങാതിരുന്നതോടെ കെഇ ഇബ്രാഹിം വീട്ടിലെത്തിയും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ 7 ന് ആയിരുന്നു ഈ സംഭവം നടന്നത്.

സഹിക്കവയ്യാതെ

സഹിക്കവയ്യാതെ

വീട്ടിലെത്തി കൂടി ഇത്തരം ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ആയിരുന്നു യുവതി പോലീസില്‍ പരാതിപ്പെട്ടത്. തൃശൂര്‍ റേഞ്ച് ഐജി അജിത്ത് കുമാറിന് നേരിട്ട് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് ചാവക്കാട് പോലീസ് സ്‌റ്റേഷനില്‍ കേസും രജിസ്റ്റര്‍ ചെയ്തു.

രഹസ്യമൊഴി

രഹസ്യമൊഴി

പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് യുവതിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വനിത ലീഗ് നേതാവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

English summary
Complaint against Congress Leader on Molestation by Muslim League woman leader

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്