• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാർക്ക് രക്ഷയില്ല, മേലുദ്യോഗസ്ഥരുടെ പീഡനം രൂക്ഷം, പരാതിയുമായി ഭാര്യമാർ വനിതാ കമ്മീഷനിൽ!

Google Oneindia Malayalam News

കാസർകോട്: പോലീസ് സേനയിൽ മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കേണ്ടി വരുന്നു എന്ന റിപ്പോർട്ട് വരാൻ തുടങ്ങിയിട്ട് കാലങ്ങളായി. മേലുദ്യോഗസ്ഥരുടെ പീഡനം മൂലം ആത്മഹത്യ ചെയ്ത പോലീസുകാരും നമ്മുടെ കൺമുന്നിലുണ്ട്. എന്നാൽ ആത്മഹത്യകൊണ്ട് പ്രതിരോധം സൃഷ്ടിക്കാൻ പോലും താഴേക്കിടയിലുള്ള പോലീസുകാരർക്ക് കഴിയുന്നില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കവ്യാതെ ഒന്നിലധികം പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തിട്ടും പീഡനത്തിന് ഒരു കുറവുമില്ല.

തൃശൂർ പോലീസ് അക്കാദമിയിലെ എസ്‌ഐ ആത്മഹത്യ ചെയ്തെന്ന വാർത്ത ഈ മാസം തന്നെയാണ് പുറത്ത് വന്നിട്ടുള്ളത്. കട്ടപ്പന വാഴവരയിലെ വീടിനു സമീപം എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എസ്‌ഐ അനിലിന്റെ ആത്മഹത്യാകുറിപ്പിലാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്ത് വന്നത്. സഹപ്രവർത്തകനായ എഎസ്‌ഐ യും മൂന്നു പോലീസ് ഉദ്യോഗസ്ഥരും മാനസികമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യകുരിപ്പിൽ വ്യക്തമാക്കുന്നു. തൃശൂർ പോലീസ് അക്കാദമിയിലെ കാന്റീൻ ചുമതല വര്‍ഷങ്ങളായി അനിൽകുമാറിനാണ്. അമിത ജോലിഭാരവും മാനസിക പീഡനവുമാണ് മരണ കാരണമെന്നാണ് ആത്മഹത്യാ കുറുപ്പിൽ അനിൽ‌ കുമാർ വ്യക്തംമാക്കുന്നത്.

ഭാര്യമാർ രംഗത്ത്

ഭാര്യമാർ രംഗത്ത്

പോലീസുകാരുടെ ആത്മഹത്യകൾ ഇങ്ങനെ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഭാര്യമാർ രംഗത്ത് എത്തിയിരിക്കുന്നത്. മേലുദ്യോഗസ്ഥൻ ഭർത്താക്കൻമാരെ മാനസികമായി പീഡിപ്പിക്കുന്നതായാരോപിച്ച് 12 കീഴുദ്യോഗസ്ഥരുടെ ഭാര്യമാർ വനിതാ കമ്മിഷന് പരാതി നൽകി എന്നാണ് റിപ്പോർട്ടുകൾ. കാസർകോട് പോലീസിലെ വാർത്താവിനിമയവിഭാഗം ഇൻസ്പെക്ടർക്കെതിരേയാണ് പരാതിയെന്ന് മാതൃഭൂമി റിപ്പോർ‌ട്ട് ചെയ്യുന്നു.

തെളിവെടുപ്പിന് ഹാജരായില്ല

തെളിവെടുപ്പിന് ഹാജരായില്ല


അതേസമയം തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകാൻ ഇൻസ്പെക്ടർക്ക് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ലെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ അറിയിച്ചു. ഈസാഹചര്യത്തിൽ പരാതിയെക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ഡി ശില്പയ്ക്ക് കമ്മിഷൻ നിർദേശം നൽകിയിരിക്കുകയാണ്. ജില്ലാ പോലീസ് ആസ്ഥാനത്താണ് ഇദ്ദേഹത്തിന്റെ ഓഫീസ്. അവിടെയുണ്ടാകുമെന്ന ധാരണയിൽ വനിതാ കമ്മിഷൻ പ്രതിനിധിയെ അയച്ചെങ്കിലും ഉണ്ടായിരുന്നില്ല.

പരാതിക്കാരികൾ മൊഴി നൽകി

പരാതിക്കാരികൾ മൊഴി നൽകി

ജനുവരി 24-ന് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ ഹാജരാകാൻ ഇൻസ്പെക്ടറോട് നിർദേശിച്ചിട്ടുണ്ട്. വാർത്താവിനിമയ വിഭാഗം ഇൻസ്പെക്ടറുടെ ഓഫീസിൽ എസ്ഐമാരും സിവിൽ പോലീസ് ഓഫീസർമാരുമായി 28 ജീവനക്കാരാണുള്ളത്. ഇതിൽ 12 പേരുടെ ഭാര്യമാരാണ് പരാതി നൽകിയത്. പരാതിക്കാരിൽ ആറ് പേർ കഴിഞ്ഞ ദിവസം വനിത കമ്മീഷന് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.

ലീവ് മുതൽ സ്ഥലം മാറ്റം വരെ...

ലീവ് മുതൽ സ്ഥലം മാറ്റം വരെ...


സോജൻ എന്ന പോലീസുകാരനെതിരേ ഇല്ലാത്തകാര്യങ്ങൾ പറഞ്ഞ് മുകളിലേക്ക് റിപ്പോർട്ട് നൽകി. ഇതേത്തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരത്ത് പരിശീലനത്തിനയച്ചു. രിശീലനത്തിനിടെ പരിക്കേറ്റ സോജൻ മരിച്ചു. പീഡനം സഹിക്കാനാകാതെ രണ്ടുപേർ സ്ഥലംമാറ്റംവാങ്ങി പോയി. തുടങ്ങിയ പരാതികളാണ് ഇൻസ്പെക്ടർക്കെതിരെ ഉയരുന്നത്. ഭർതൃപിതാവ് കുഴഞ്ഞുവീണതായി വിവരമറിയിച്ചിട്ടും ഭർത്താവിനെ വീട്ടിൽപ്പോകാനനുവദിച്ചില്ലെന്നും സമയത്തിന് ആസ്പത്രിയിലെത്തിക്കാൻ കഴിയാഞ്ഞതിനാൽ ഭർതൃപിതാവ് മരിച്ചെന്നും ഒരാൾ പരാതിയിൽ പറയുന്നുണ്ട്.

പരാതികൾ ഇതൊക്കെ

പരാതികൾ ഇതൊക്കെ


ജോലികഴിഞ്ഞ് വീട്ടിൽ വന്നാലും ഭർത്താക്കൻമാർ കടുത്ത വിഷാദത്തിലാണ്. ഉറക്കമില്ലായ്മയുണ്ട്. ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നതും പതിവാണെന്ന് ഭാര്യമാർ വനിത കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. നിത്യച്ചെലവിന് പണമാവശ്യപ്പെടുന്നു, നിസ്സാരകാര്യത്തിനുപോലും വിശദീകരണമാവശ്യപ്പെട്ട് മെമ്മോ നൽകുന്നു, മറുപടികൊടുത്താലും കിട്ടിയില്ലെന്നുപറഞ്ഞ് പീഡിപ്പിക്കുന്നു, സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തടയുന്നു, ദൂരസ്ഥലത്ത് ഡ്യൂട്ടിക്ക് പോകേണ്ട വിവരം അവസാനനിമിഷമാണ് അറിയിക്കുന്നത് തുടങ്ങിയവയാണ് എറണാകുളം സ്വദേശിയാണ് ഇൻസ്പെക്ടർക്കെതിരെ ഉയരുന്ന പരാതികൾ.

പരാതിയിൽ കഴമ്പില്ല

പരാതിയിൽ കഴമ്പില്ല


എന്നാൽ സേന എന്നനിലയ്ക്ക് ജോലിയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് ചിലർ തനിക്കെതിരേ പരാതിപ്പെട്ടതെന്നാണ് ഇൻസ്പെടറുടെ വാദം. നേരത്തെയും പരാതിയുണ്ടായിരുന്നു. എന്നാൽ അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നുവെന്നും ഇൻസ്പെക്ടർ പറയുന്നു. ജനറൽ ഡയറി എഴുതുന്നതിൽ ഗുരുതരവീഴ്ച വരുത്തിയവർക്കെതിരേ റിപ്പോർട്ട് നൽകാതിരിക്കാനാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. 2018-ലാണ് കാസർ‌കോട് ചുമതലയേറ്റത്. ഓഗസ്റ്റിൽ കോതമംഗലത്തേക്ക് സ്ഥലംമാറ്റംകൊടുത്തെങ്കിലും കോടതിയിൽനിന്ന് സ്റ്റേവാങ്ങി കാസർകോട്ടുതന്നെ തുടരുകയാണ്.

English summary
Complaint against Police Inspector in Kasaegod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X