രാത്രി കിടക്കാൻ കൂട്ടിന് വൈദിക വിദ്യാർത്ഥികൾ വേണം... സെമിനാരിയില്‍ വൈദികന്റെ പ്രകൃതിവിരുദ്ധ പീഡനം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കാഞ്ഞിരംകുളം: കൊട്ടിയൂര്‍ പീഡനത്തിന് ശേഷം മറ്റൊരു ക്രിസ്ത്യന്‍ പുരോഹിതന്‍കൂടി ലൈംഗികാരോപണത്തില്‍ കുടുങ്ങി. പെണ്‍കുട്ടിയല്ല ഇവിടെ പീഡിപ്പിക്കപ്പെട്ടത്, മൂന്ന് ആണ്‍കുട്ടികളാണ്.

കൊട്ടാക്കരയിലെ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികളെയാണ് പുരോഹിതന്‍ പീഡിപ്പിച്ചതായി പരാതി ലഭിച്ചിട്ടുള്ളത്. പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ദിവസവും രാത്രി മുറിയിലേക്ക് പോകുമ്പോള്‍ ഇയാള്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയെ കൂടി കൂടെ കൊണ്ടുപോകാറുണ്ടായിരുന്നത്രെ.

തേവലപ്പുറം സെമിനാരി

കൊട്ടാരക്കര തേവലപ്പുറം മൈനര്‍ സെമിനാരിയിലെ റെക്ടര്‍ ഫാദര്‍ തോമസ് പാറക്കളത്തിനെതിരെയാണ് പോലീസ് ഇപ്പോള്‍ കേസ് എടുത്തിട്ടുള്ളത്. ചൈല്‍ഡ് ലൈന്‍ വിവരം അറിയച്ചതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മൂന്ന് വൈദിക വിദ്യാര്‍ത്ഥികള്‍

വൈദികന്‍ പീഡിപിച്ചുവെന്ന് മൂന്ന് വൈദിക വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു.

16 വയസ്സുള്ള വിദ്യാര്‍ത്ഥികള്‍

വൈദികന്റെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായ മൂന്ന് വിദ്യാര്‍ത്ഥികളും 16 വയസ്സ് പ്രായം ഉള്ളവരാണ്. പോക്‌സോ നിയമപ്രകാരം ആണ് വൈദികനെതിരെ കേസ് എടുത്തിട്ടുള്ളത്.

താമസം സെമിനാരിയില്‍ തന്നെ

റെക്ടറായ ഫാദര്‍ തോമസ് പാറക്കളം സെമിനാരിയോട് ചേര്‍ന്നുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഈ മുറിയില്‍ വച്ചാണ് പീഡനം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാത്രിയില്‍ ഓരോ വിദ്യാര്‍ത്ഥികള്‍

മിക്ക ദിവസങ്ങളിലും വൈദികന്‍ രാത്രി തന്റെ മുറിയിലേക്ക് പോകുമ്പോള്‍ വൈദിക വിദ്യാര്‍ത്ഥികളില്‍ ഒരാളെ കൂടെ കൊണ്ടുപോകാറുണ്ടെന്നാണ് പറയുന്നത്. ഇത്തരത്തില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമല്ല.

English summary
Complaint against Priest for unnatural sex in Seminary. Police registered case against the priest.
Please Wait while comments are loading...