ലക്ഷദ്വീപില്‍ സമരം പൂര്‍ണം; 3 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു, പ്ലക്കാര്‍ഡുമായി കുരുന്നുകളും
കവരത്തി: അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് നിവാസികള്‍ നടത്തിയ നിരാഹാര സമരം പൂര്‍ണം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് കടകള്‍ തുറന്നില്ല. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സമീപകാല ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലക്ഷദ്വീപില്‍ ഇങ്ങനെ ഒരു സമരം. മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരും സമരത്തില്‍ പങ്കാളികളായി. ദ്വീപിലെ ബിജെപി പ്രവര്‍ത്തകരും നിരാഹാര സമരത്തില്‍ ഒപ്പം ചേര്‍ന്നു.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയായിരുന്നു നിരാഹാര സമരം. സമരത്തിന്റെ ഭാഗമായി വീടുകളില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച് കുടുംബങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. സേവ് ലക്ഷദ്വീപ് എന്നാണ് മിക്ക പ്ലക്കാര്ഡുകളിലുമുണ്ടായിരുന്നത്. മല്‍സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോയില്ല. വീടുകളില്‍ പ്രക്കാര്ഡുകള് വിതരണം ചെയ്ത കവരത്തിയിലെ മൂന്ന് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷന് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇവര്‍ക്കെതിരെ കേസെടുത്തു എന്നാണ് വിവരം.
അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചീഫ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. സമരക്കാരെ നേരിടാന്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു. ബോട്ടുകളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. കേരളത്തിലും ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരം നടന്നു. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫീസിന് മുമ്പില്‍ ഒമ്പത് യുഡിഎഫ് എംപിമാര്‍ കുത്തിയിരുന്ന് സമരം നടത്തി.
സിമ്പിള്‍ സാരി ലുക്കില്‍ തിളങ്ങി നടി ഭൂമിക ചൗള; പുതിയ ചിത്രങ്ങള്‍ കാണാം
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications