കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോയില്‍ നിന്ന് ഇനി നിങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കും

  • By Sruthi K M
Google Oneindia Malayalam News

മലപ്പുറം: ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രക്കാരെ കഴുത്തറക്കുന്ന രീതിയില്‍ യാത്രാ കൂലി വാങ്ങുന്നു എന്ന പരാതിയാണ് പല കോണുകളിലും നിന്നും ഉയരുന്നത്. എന്നാല്‍ ഇതിനുള്ള പ്രശ്‌ന പരിഹാരത്തിനായി പുതിയ സംവിധാനവുമായി ഓട്ടോ ഡ്രൈവര്‍ തന്നെ രംഗത്ത് എത്തി. ഇനി ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്കും ടിക്കറ്റ് നല്‍കാമെന്നാണ് മലപ്പുറം മഞ്ചേരിയിലെ ഓട്ടോ ഡ്രൈവര്‍ പറയുന്നത്.

ഓട്ടോഡ്രൈവറായ മുജീബ് റഹ്മാനാണ് പുതിയ പരീക്ഷണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുജീബിന്റെ ഓട്ടോയില്‍ കയറുന്നവര്‍ക്ക് യഥാര്‍ത്ഥ യാത്രാ നിരക്കിന്റെ ബില്‍ തന്നെ ലഭിക്കും. ഈ സംവിധാനം എല്ലാ ഓട്ടോയിലും ഉപയോഗിക്കുന്നതോടെ യാത്രക്കാരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാമെന്നാണ് മുജീബ് പറയുന്നത്.

auto

ഓട്ടോയില്‍ കമ്പ്യൂട്ടറൈസ്ഡ് ബില്ലിംഗ് മെഷീനാണ് മുജീബ് ഘടിപ്പിച്ചിരിക്കുന്നത്. ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയോടെയാണ് ഈ സംവിധാനം വെച്ചതെന്നാണ് മുജീബ് പറയുന്നത്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മിനിമം ചാര്‍ജ് 20 രൂപയാണ്. എന്നാല്‍ ഇതിന്റെ ഇരട്ടിയാണ് പല ഓട്ടോക്കാരും യാത്രക്കാരില്‍ നിന്നും വാങ്ങുന്നത് എന്നാണ് അവസ്ഥ.

ടിക്കറ്റ് നല്‍കുന്നതിലൂടെ യാത്രാ ചാര്‍ജ്ജിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാം. യാത്ര ചെയ്യുന്ന ദൂരവും യാത്ര ചെയ്യാന്‍ എടുത്ത സമയവും ബില്ലില്‍ കാണിക്കും. ഈടാക്കുന്ന യാത്രാ നിരക്കില്‍ എന്തെങ്കില്‍ പരാതിയുണ്ടെങ്കില്‍ ലീഗില്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കാമെന്നാണ് മുജീബ് പറയുന്നത്. ഈ പുതിയ സംവിധാനത്തിനു 4000 രൂപയാണ് വില വരുന്നത്.

English summary
Introduced computerized auto fare bill in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X