കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്ര സമയ തർക്കം-സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം-രണ്ട് ജീവനക്കാർ അറസ്റ്റിൽ

  • By Sreejith Kk
Google Oneindia Malayalam News

വടകര: ബസ്സുകളുടെ യാത്ര സമയ തർക്കത്തെ തുടര്‍ന്ന് സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം. രണ്ട് ജീവനക്കാർ അറസ്റ്റിൽ. വടകര പുതിയ ബസ് സ്റ്റാൻഡിൽ മത്സര ഓട്ടത്തിനിടയിൽ ബസ് ജീവനക്കാര്‍ തമ്മിൽ വാക്കേറ്റവും,സംഘർഷവും.
തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വടകര പുതിയ ബസ് സ്റ്റാൻഡിൽ ഒരേ സമയത്ത് എത്തിയ രണ്ട് ദീര്‍ഘദൂര ബസുകളിലെ തൊഴിലാളികൾ തമ്മിലാണ് സമയത്തെ ചൊല്ലി ഏറ്റുമുട്ടിയത്. പയ്യന്നൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകാൻ വടകര സ്റ്റാൻഡിൽ ഒമേഗ ബസ് സമയത്തിന് മുൻപായി എത്തി ആളെ കയറ്റി പോകാൻ പുറപ്പെട്ടതാണ് സംഘർഷത്തിന് ഇടയാക്കിയത്.

bus

വടകര പുതിയ ബസ് സ്സ്റ്റാൻഡിൽ നിന്ന് ഒരേ സമയം പുറത്തേക്കെടുത്തപ്പോള്‍ കൂട്ടിയുരസിയ നിലയില്‍

7.10 ന് പുറപ്പെടേണ്ട ഈ ബസ് 6.45 ന് പുറപ്പെടുകയായിരുന്നു. ഇതിനു മുൻപേ വടകരയിൽ നിന്നും പുറപ്പെടേണ്ട എഫ്-4 ഫില ബസ് ജീവനക്കാർ ബസ് ബ്ലോക്ക് ചെയ്ത് ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്.ഇതിനിടയിൽ ബസ് യാത്രക്കാരും ജീവനക്കാർക്കെതിരെ തിരിഞ്ഞു.

യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകര പോലീസ് സ്ഥലത്തെത്തി ഇരു ബസ്സുകളും കസ്റ്റഡിയിലെടുത്തു.ബസ് ജീവനക്കാരായ എരമംഗലം കോട്ടകുന്നുമ്മൽ റഫീഖ്,കോഴിക്കോട് നെല്ലിക്കോട് അരവിന്ദാക്ഷൻ എന്നിവരെ അറസ്റ്റ് ചെയ്തു.

English summary
conflict about bus timings-2 arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X