കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കാരനെ സ്വന്തം നേതാക്കള്‍ തന്നെ ഊറ്റി; ഒരു ലക്ഷവും പോര, ഒടുവില്‍ പേരാമ്പ്രയില്‍ തമ്മില്‍തല്ല്

Google Oneindia Malayalam News

കോഴിക്കോട്: ബി ജെ പിയില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് വീണ്ടും നേതാക്കളുടെ അനധികൃത പിരിവ് വിവാദം. കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കള്‍ ഒരു ലക്ഷത്തിലേറെ രൂപ കോഴ വാങ്ങിയെന്നാണ് ആരോണം. ഇതേ ചൊല്ലിയുള്ള തർക്കം കഴിഞ്ഞ ദിവസം ചേർന്ന പേരാമ്പ മണ്ഡലം കമ്മിറ്റി ബി ജെ പി യോഗത്തില്‍ ഉയർന്ന് വരികയും നേതാക്കള്‍ തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു. ബി ജെ പി നേതാക്കള്‍ തന്റെ കയ്യില്‍ നിന്നും ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയതെന്നാണ് പെട്രോള്‍ പമ്പ് ഉടമയും ആർ എസ് എസ് പ്രവർത്തകനുമായിരുന്നു പ്രജീഷ് പാലേരി വ്യക്തമാക്കുന്നത്.

റോബിനും നാളെ ഇതെല്ലാം കേള്‍ക്കേണ്ടി വരും: ആരേയും പുച്ഛിക്കരുത്, ഇത്തരം പ്രവണത അദ്യം: രേവതിറോബിനും നാളെ ഇതെല്ലാം കേള്‍ക്കേണ്ടി വരും: ആരേയും പുച്ഛിക്കരുത്, ഇത്തരം പ്രവണത അദ്യം: രേവതി

പണം നൽകിയില്ലെങ്കിൽ പമ്പിന്‍റെ നിർമാണം തടയുമെന്നായിരുന്നു ഭീഷണി. സജീവ ബി ജെ പി പ്രവർത്തകനായിരുന്ന എന്നേയും ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി രസീത് പോലുമില്ലാതെയാണ് നേതാക്കള്‍ പണം വാങ്ങിയത്. പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി പ്രതിഷേധം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞ് ബി ജെ പി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റും ചില ഭാരവാഹികളും ചേര്‍ന്ന് ഒരു ലക്ഷത്തി പതിനായിരം രൂപ വാങ്ങിയെന്നും പ്രജീഷ് ആരോപിക്കുന്നു.

 bjpflag

'ആദ്യം അമ്പതിനായിരകം രൂപ നല്‍കി അതിനുശേഷം പി കെ കൃഷ്ണ ദാസിന്റെ പരിപാടിക്കെന്നും പറഞ്ഞ് റസീറ്റില്ലാതെ 25000 രൂപ വീണ്ടും വാങ്ങി. ഇതിന് പിന്നാലെയാണ് വീണ്ടും വന്ന് 25000 രൂപ ആവശ്യപ്പെടുന്നത്. പിന്നെ കല്ലോടുള്ള കുട്ടികളെ വയനാട്ടിലേക്ക് കൊണ്ടു പോവണമെന്ന് പറഞ്ഞ് 10000 രൂപ വാങ്ങി. ഇത്തരത്തില്‍ ആകെ ഒരുലക്ഷത്തി പത്തായിരം രൂപ കൊടുത്തു. അതിനു ശേഷം കഴിഞ്ഞ ദിവസം ബി ജെ പിയുടെ മണ്ഡലം പ്രസിഡന്റ് വീണ്ടും ഒന്നര ലക്ഷം കൂടെ കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രജീഷ് വ്യക്തമാക്കുന്നുണ്ട്.

അവസാനം ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ നല്‍കാത്തതിനാല്‍ പമ്പ് നിർമ്മാണം തടഞ്ഞു. പമ്പ് തുടങ്ങാൻ എല്ലാ രേഖകളും കിട്ടിയതാണ്.സംഭവത്തിൽ ബി ജെ പി കേന്ദ്ര നേതാക്കൾക്കും പോലീസിനും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പേരാമ്പ്രയിലെ യോഗത്തിലുണ്ടായ കയ്യാങ്കളിയില്‍ അന്വേഷണം നടത്താന്‍ ബി ജെ പി സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. ഫണ്ട്‌ പിരിവുമായി ബന്ധപ്പെട്ട പരാതികളും സംസ്ഥാന നേതൃത്വം അന്വേഷിക്കും.

English summary
Conflict in Perampra BJP: BJP workers against illegal gathering of leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X