ശശീന്ദ്രന്റെ ലൈംഗിക വിവാദത്തിന് പിന്നാലെ കേരളത്തെ ഞെട്ടിക്കാൻ എൻസിപി?കേരളത്തിലേക്ക് ഇല്ലെന്ന് പവാർ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: എൽഡിഎഫിലെ പ്രധാന ഘടകക്ഷികളിലൊന്നായ എൻസിപിയുടെ കേരള ഘടകം പിളർപ്പിന്റെ വക്കിലെന്ന് റിപ്പോർട്ട്. പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പരിധിവിടുകയും ചേരിതിരിവിലേക്ക് നയിക്കുകയും ചെയ്തെന്നാണ് സൂചന.

റിയാസ് മൗലവി പിടയുന്നതിനിടെ പുറത്തിറങ്ങിയ പള്ളി ഖത്തീബിനെ കല്ലെറിഞ്ഞു! കേസിൽ കുറ്റപ്പത്രം സമർപ്പിച്ച

കൊച്ചി മെട്രോയെ നെഞ്ചിലേറ്റി കേരളം!ആദ്യ ദിനത്തിലെ വരുമാനം കേട്ടാൽ ഞെട്ടും!അരലക്ഷത്തിലേറെ യാത്രക്കാർ

തോമസ് ചാണ്ടി-മാണി സി കാപ്പൻ വിഭാഗവും ഉഴവൂർ വിജയൻ വിഭാഗവും തമ്മിലാണ് തർക്കം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഉഴവൂരിനെ മാറ്റണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി രംഗത്തെത്തിയതും സ്ഥിതി ഗുരുതരമാക്കി. അതിനിടെ സംഘടന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേരളത്തിലേക്ക് വരാമെന്നേറ്റിരുന്ന ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ സന്ദർശനം റദ്ദാക്കിയെന്നാണ് അറിയുന്നത്.

തർക്കം രൂക്ഷം....

തർക്കം രൂക്ഷം....

എൻസിപിയുടെ കേരള ഘടകത്തിൽ പ്രശ്നങ്ങൾ രൂക്ഷമാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടിയിൽ പിടിമുറുക്കാൻ ഇരുവിഭാഗങ്ങൾ തമ്മിൽ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോൾ പാർട്ടി പിളരുന്നതിന്റെ വക്കിലെത്തി നിൽക്കുന്നത്.

ഉഴവൂരിനെ മാറ്റണമെന്ന്...

ഉഴവൂരിനെ മാറ്റണമെന്ന്...

എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ ഉഴവൂർ വിജയനെ സ്ഥാനത്ത് നിന്നും നീക്കണമെന്നാണ് എതിർവിഭാഗത്തിന്റെ പ്രധാന ആവശ്യം.

ദേശീയ നേതാക്കളെ കണ്ടു...

ദേശീയ നേതാക്കളെ കണ്ടു...

എകെ ശശീന്ദ്രന്റെ രാജിയെ തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായതോടെയാണ് എൻസിപിയിലെ പടലപ്പിണക്കങ്ങളും രൂക്ഷമായിരിക്കുന്നത്. ഇതിനിടെ ജൂൺ 10ന് ദില്ലിയിൽ നടന്ന പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ
പോയ തോമസ് ചാണ്ടി അടക്കമുള്ള നേതാക്കൾ ഉഴവൂരിനെ മാറ്റണമെന്ന ആവശ്യവുമായി ദേശീയ നേതാക്കളെ കണ്ടിരുന്നു.

കേരളത്തിൽ വരാമെന്ന് പവാർ...

കേരളത്തിൽ വരാമെന്ന് പവാർ...

പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഉഴവൂരിനെ ഒഴിവാക്കുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാനും കേരളത്തിൽ നേരിട്ട് വന്ന് തീരുമാനമെടുക്കാമെന്നാണ് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ തോമസ് ചാണ്ടി അടക്കമുള്ള നേതാക്കളെ
അറിയിച്ചത്.

ഉഴവൂരിനെതിരെ ഒപ്പ് ശേഖരണം...

ഉഴവൂരിനെതിരെ ഒപ്പ് ശേഖരണം...

അതിനിടെ ഉഴവൂരിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർക്കിടയിൽ തോമസ് ചാണ്ടി വിഭാഗം ഒപ്പു ശേഖരണം വരെ നടത്തിയിരുന്നു.

മാറ്റിയാൽ പാർട്ടി വിടും....

മാറ്റിയാൽ പാർട്ടി വിടും....

അതേസമയം, പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഉഴവൂർ വിജയനെ മാറ്റിയാൽ ആ നിമിഷം പാർട്ടി വിടണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ നിലപാട്.

ഇടതുപക്ഷത്തോടൊപ്പം...

ഇടതുപക്ഷത്തോടൊപ്പം...

പാർട്ടി വിട്ടാലും ഇടതുപക്ഷത്തോടൊപ്പം നിൽക്കണമെന്നാണ് ഉഴവൂർ വിഭാഗത്തിന്റെ നിലപാട്. പാർട്ടി പിളർന്നാൽ സ്വാഭാവികമായും തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നും അവർ കണക്കുക്കൂട്ടുന്നുണ്ട്.

പരമാവധി ഭാരവാഹികളെ കൂടെക്കൂട്ടാൻ...

പരമാവധി ഭാരവാഹികളെ കൂടെക്കൂട്ടാൻ...

പാർട്ടി പിളർപ്പുണ്ടാകുമെന്ന കണക്കുക്കൂട്ടലിൽ ഇരുവിഭാഗവും പരമാവധി നേതാക്കളെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ടിപി പീതാംബരൻ മാസ്റ്റർ തങ്ങൾക്കൊപ്പമാണെന്നാണ് ഇരുവിഭാഗങ്ങളുടെയും അവകാശവാദം.

കോഴിക്കോട്ടെ ചടങ്ങ്...

കോഴിക്കോട്ടെ ചടങ്ങ്...

കോഴിക്കോട് ടൗണ്‍ ഹാളിൽ ജൂൺ 27ന് നടക്കുന്ന എസി ഷൺമുഖദാസ്,സികെ ഗോവിന്ദൻ നായർ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന സമയം പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്നാണ് പവാർ ഉറപ്പുനൽകിയിരുന്നത്. പവാർ നേരിട്ടെത്തി ഉഴവൂരിനെ പുറത്താക്കുമെന്നായിരുന്നു തോമസ് ചാണ്ടി-മാണി സി കാപ്പൻ വിഭാഗത്തിന്റെ
പ്രതീക്ഷ.

വരുന്നില്ലെന്ന് പവാർ...

വരുന്നില്ലെന്ന് പവാർ...

എന്നാൽ ജൂൺ 27 ലെ ചടങ്ങിൽ പങ്കെടുക്കാൻ വരുന്നില്ലെന്നും, കേരള സന്ദർശനം റദ്ദാക്കിയതുമായാണ് ശരദ് പവാർ സംസ്ഥാന നേതാക്കളെ അറിയിച്ചിരിക്കുന്നത്.

എൻസിപി എങ്ങോട്ട്....

എൻസിപി എങ്ങോട്ട്....

തർക്കം രൂക്ഷമായ പാർട്ടിയിൽ ഏതുനിമിഷവും ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നാണ് അണികളും പ്രതീക്ഷിക്കുന്നത്. അതിനിടെ ദേശീയ തലത്തിൽ അനുനയനീക്കങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.

English summary
conflict in ncp kerala state committee; report
Please Wait while comments are loading...