കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് പിന്മാറിയതോടെ സമ്മര്‍ദ്ദം; കോണ്‍ഗ്രസ് നേതാക്കളും അമേരിക്കന്‍ യാത്രയ്ക്കില്ല

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: അമേരിക്കന്‍ ഫെഡറല്‍ സംവിധാനത്തെക്കുറിച്ച് ലോകത്തെ യുവ നേതാക്കള്‍ക്ക് ക്ലാസെടുക്കന്ന പരിപാടിയില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളും പിന്‍മാറി. ഇസ്രായേലിന്റെ ഗാസ ആക്രമണത്തില്‍ അമേരിക്ക കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലീംലീഗ് അമേരിക്കന്‍ യാത്രയില്‍ നിന്നും പിന്‍മാറിയതിന്റെ തൊട്ടു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളും യാത്ര റദ്ദ് ചെയ്തത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള യുവ എംഎല്‍എമാരെയാണ് ക്ഷണിച്ചിരുന്നത്. സി.പി.എം അംഗങ്ങളായ ആര്‍. രാജേഷ്, ടി.വി. രാജേഷ്, സി.പി.എം പിന്തുണക്കുന്ന സ്വതന്ത്രന്‍ കെ.ടി. ജലീല്‍, സി.പി.ഐ എം.എല്‍.എ ബിജി മോള്‍, ഗീത ഗോപി, മുസ്ലീം ലീഗ് എംഎല്‍എമാരായ എം ഷംസുദ്ദീന്‍, കോണ്‍ഗ്രസില്‍ നിന്ന് ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്. ഐസി ബാലകൃഷ്ണന്‍, വിടി ബല്‍റാം എന്നിവരായിരുന്നു അമേരിക്കയ്ക്ക് തിരിക്കാനിരുന്നത്. ഇതില്‍ കെഎം ഷാജിയും, വിടി ബല്‍റാമും സിപിഎം യാത്ര റദ്ദാക്കിയതിനെ തുടര്‍ന്നാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്.

congres

സിപിഎം ആണ് അമേരിക്കന്‍ പരിപാടിക്ക് പോകേണ്ടെന്ന് ആദ്യം തീരുമാനമെടുത്തത്. അമേരിക്കാന്‍ സര്‍ക്കാര്‍ മുഴുവന്‍ ചിലവും വഹിക്കുന്ന പരിപാടിയില്‍ ദുരൂഹതയുണ്ടെന്നു പറഞ്ഞായിരുന്നു സിപിഎം നേതാക്കളുടെ പിന്മാറ്റം. ഇതിനു പിന്നാലെ ജലീലും സിപിഐ നേതാക്കളും യാത്ര വേണ്ടെന്നു വെച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗും യാത്ര റദ്ദാക്കിയതോടെ കോണ്‍ഗ്രസും ഗത്യന്തരമില്ലാതെ പരിപാടിയില്‍ നിന്നും പിന്മാറുകയായിരുന്നു.

അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ട് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമുണ്ടാക്കിയിരുന്നു. പ്രവാസികളായ ചിലര്‍ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ശമ്പളം വാങ്ങിയശേഷം ഇസ്രായേലിനെയും അമേരിക്കയെയും വിമര്‍ശിക്കുന്നത് ശരിയല്ലെന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

English summary
Congress and muslim league restrains MLAs from visiting US for leadership meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X