കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയിൽ മുൻകാല കോൺഗ്രസ് പ്രവർത്തകന് വീട് നിര്‍മ്മിച്ച് നല്കി

  • By Sreejith Kk
Google Oneindia Malayalam News

വടകര:ജീവിതത്തിലെ ഇല്ലായ്മകളും പ്രയാസങ്ങളുംആരോടുംപങ്കുവെക്കാതെ 1970 മുതൽ തികച്ചും ഗാന്ധിയൻ മാർഗ്ഗത്തിലൂടെ കോൺഗ്രസ് പ്രവർത്തന രംഗത്ത് എത്തിയ കണ്ണൂക്കരയിലെ മുല്ലപ്പള്ളി കരുണാകരൻ നമ്പ്യാർക്കാണ് കോൺഗ്രസ്സ് പ്രവർത്തകർ വീട് നിർമ്മിച്ച് നൽകിയത്.ഇന്ത്യൻ മിലിട്ടറി സേവകനായിരുന്ന കരുണാകരൻ നമ്പ്യാർ ഏഴരവർഷം ചെയ്ത സേവനത്തിന് പെൻഷൻ പോലും വേണ്ടന്ന് വെച്ച് എല്ലാം ഉപേക്ഷിച്ച് പോരുകയായിരുന്നു. നാട്ടിൽ എത്തിയശേഷം പ്രാദേശിക രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങി .

പെരിയാർ വെറുമൊരു പ്രതിമയല്ലെന്ന് സത്യരാജ്..പ്രതിമ തകർക്കാൻ ധൈര്യമാര്‍ക്കെന്ന് ഖുശ്ബുപെരിയാർ വെറുമൊരു പ്രതിമയല്ലെന്ന് സത്യരാജ്..പ്രതിമ തകർക്കാൻ ധൈര്യമാര്‍ക്കെന്ന് ഖുശ്ബു

ആ കാലഘട്ടത്തിൽ ഒഞ്ചിയം പോലുളള പ്രദേശത്ത് ഗാന്ധിയൻ മാർഗ്ഗം അത്രഎളുപ്പമായിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനവുംമായി ചെല്ലുമ്പോൾ വ്യത്യസ്ഥ ആശയത്തിൻറ പേരിൽ സുഹൃത്തുക്കൾ പോലും വീട്ടിൽ കയറ്റാത്ത അനുഭവങ്ങളുണ്ടായി .രാഷ്ടിയ ജീവിതത്തിലെ പ്രതിസന്ധിയിലും സ്വന്തംജീവിതത്തിലെ വറുതിഘട്ടങ്ങളിലും ഗാന്ധിയൻ ആദർശം നെഞ്ചേറ്റിയ കരുണാകരൻ നമ്പ്യാർ അടുത്തകാലംവരെ ഒരു ചെറിയ കുടിലായിരുന്നു ഭാര്യ ലക്ഷ്മിയോടൊപ്പം കഴിഞ്ഞത് .

 cngrss

അതിനിടെ ജീവിതമാർഗ്ഗമായി ലോട്ടറി വിൽപ്പനയുംനടത്തി. അഭിമാനിയായ ഇയാൾക്ക് വേണ്ടി കോൺഗ്രസ് പാർട്ടി പുതിയ വീട് നിർമ്മിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു.ആദ്യം ഇയാൾ ഈ തീരുമാനം നിരസിച്ചു. പിന്നീട് പാർട്ടി നേതാക്കളുടെ വഴങ്ങുകയായിരുന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണൻറയും ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി.കെ. വിശ്വനാഥൻറയും നേതൃത്വത്തിലുള്ള വെൽഫെയർ കമ്മിറ്റി നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു.കഴിഞ്ഞ ഡിസംബറിൽ മുല്ലപ്പളളി രാമചന്ദ്രൻ എം.പി യാണ് കട്ടിലവെപ്പ് കർമ്മംനിർവ്വഹിച്ചത് . കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീട്ടിൻറ താക്കോൽ ദാനം നിർവ്വഹിച്ചു.

സ്‌കൂള്‍ വിനോദയാത്രാ സംഘത്തില്‍നിന്ന് മദ്യം പിടികൂടിയ സംഭവം: വിവാദത്തിന് രാഷ്ട്രീയ സ്വഭാവം കൈവരുന്നുസ്‌കൂള്‍ വിനോദയാത്രാ സംഘത്തില്‍നിന്ന് മദ്യം പിടികൂടിയ സംഭവം: വിവാദത്തിന് രാഷ്ട്രീയ സ്വഭാവം കൈവരുന്നു

English summary
congress build home for old congress worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X