• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎമ്മിന്‍റെ ആ തന്ത്രം ഇനി നടക്കില്ല: അടവ് തന്ത്രം മാറ്റി കോണ്‍ഗ്രസ്, തുടങ്ങിയത് നിയമസഭയില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സമൂലമായ ഉടച്ച് വാര്‍ക്കലിലേക്കാണ് കേരളത്തിലെ കോണ്‍ഗ്രസ് കടക്കുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തലമുറ മാറ്റം വന്ന് കഴിഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് പകരം വിഡി സതീശനെ നിയോഗിച്ചതോടെ സഭയില്‍ സര്‍ക്കാറിനെതിരായ പോര്‍മുഖം കൂടുതല്‍ ശക്തമാക്കുകയാണ് യുഡിഎഫ്.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

യുപിയില്‍ ഇറങ്ങിക്കളിച്ച് പ്രിയങ്ക: ഏവരേയും ഞെട്ടിച്ച് ഒരു വര്‍ഷം മുന്‍പേ നിര്‍ദേശം, എസ്പിയുമായി..യുപിയില്‍ ഇറങ്ങിക്കളിച്ച് പ്രിയങ്ക: ഏവരേയും ഞെട്ടിച്ച് ഒരു വര്‍ഷം മുന്‍പേ നിര്‍ദേശം, എസ്പിയുമായി..

ഇതിന് പിന്നാലെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തും പുതിയ നിയമനം വരികയാണ്. കെ സുധാകരന്‍ പുതിയ കെപിസിസി അധ്യക്ഷനാവുമെന്ന കാര്യം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. പുതിയ നേതൃത്വത്തിന് കീഴില്‍ രാഷ്ട്രീയ നയങ്ങളിലും വലിയ മാറ്റം ഉണ്ടാവുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സംഘപരിവാര്‍ വിരുദ്ധത

സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയമാണ് കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും ഉള്ളത്. അതിന് അവര്‍ ആരോടൊപ്പവും നില്‍ക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തോതില്‍ പിന്തുണ നല്‍കാനുള്ള കാരണം കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍

അങ്ങനെയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 ല്‍ 19 ലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത്. എന്നാല്‍ അതേ കേരള ജനതയാണ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയെ നേരിടാന്‍ ഏറ്റവും കരുത്തല്‍ ഇടതുപക്ഷമാണെന്ന ന്യൂനപക്ഷം ഉള്‍പ്പടേയുള്ള വോട്ട് ബാങ്കിന്‍റെ ചിന്തയും അവര്‍ക്ക് അനുകൂല ഘടകമായി.

ഇടതുപക്ഷം

സംസ്ഥാന രാഷ്ട്രീയത്തില്‍ സംഘപരിവാര്‍ വിരുദ്ധതയുടെ ആനുകൂല്യം ഇടതുപക്ഷം കൊണ്ട് പോവുന്നതിന്‍റെ അപകടം കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് അനുസരിച്ചുള്ള അടവ് തന്ത്രത്തിലേക്കാണ് പുതിയ നേതൃത്വത്തിന് കീഴില്‍ കോണ്‍ഗ്രസ് മാറാന്‍ പോവുന്നതെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.

നേതൃത്വത്തിന്‍റെ ലക്ഷ്യം


ബിജെപിയെ ശക്തമായും യഥാര്‍ത്ഥമായും എതിര്‍ക്കുന്നത് കോണ്‍ഗ്രസും യുഡിഎഫുമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് നേതൃത്വത്തിന്‍റെ ലക്ഷ്യം. ബിജെപി ഏറെ പ്രതിസന്ധിയിലായ കൊടകര കുഴല്‍പ്പണ കേസ് നിയമസഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടുവന്നതും ഇത്തരമൊരു നീക്കത്തിന്‍റെ ഭാഗമാണ്. സഭയില്‍ വിഷയം ഉന്നയിച്ചതോടെ അങ്ങോട്ട് കയറി ഗോളടിക്കുകയായിരുന്നു കോണ്‍ഗ്രസ്.

സിപിഎമ്മും എല്‍ഡിഎഫും

കേരളത്തിലെ കോണ്‍ഗ്രസിന് ബിജെപിയോട് മൃദുസമീപനമാണെന്നും ഇരുവര്‍ക്കും ഒരേ വാക്കും സമാന ചിന്തയുമാണെന്നുമായിരുന്നു തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മും എല്‍ഡിഎഫും ഉന്നയിച്ച പ്രധാന ആരോപണം. സ്വര്‍ണ്ണക്കടത്ത് കേസിലെ ബിജെപിയുടെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഏറ്റു പിടിച്ചത് ഈ പ്രചരണത്തില്‍ എല്‍ഡിഎഫിന് കൂടുതല്‍ അനുകൂല ഘടകമായി.

നിയമസഭയില്‍

ഇടതുമുന്നണി ചാര്‍ത്തി നല്‍കിയ ഈ പ്രതീതി മാറ്റാനുള്ള യുഡിഎഫിന്‍റെ രാഷ്ട്രീയ നീക്കത്തിലെ കന്നിപോരാട്ടമാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ കണ്ടത്. തിരഞ്ഞെടുപ്പ് വിജയമല്ല, വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനാണ് പ്രഥമപരിഗണനയെന്ന് പ്രതിപക്ഷ നേതാവയ ഘട്ടത്തില്‍ തന്നെ വിഡി സതീശന്‍ പ്രഖ്യാപിച്ചതും ഉദാഹരണമാണ്.

കൊടകര

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളുടെ പേര് പറഞ്ഞായിരുന്നു കോണ്‍ഗ്രസിന്‍റെ നിയമസഭയിലെ കടന്നാക്രമണം. എന്നാല്‍ എന്നാൽ, സംഘപരിവാറെന്ന വാക്കോ ബി.ജെ.പി. നേതാക്കളുടെ പേരോ മുഖ്യമന്ത്രി ഉപയോഗിച്ചില്ല. ഇത് സഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

cmsvideo
  how Kodakara black money case came to limelight
  പ്രതിരോധത്തിലാക്കും

  ഒത്തുതീർപ്പിലൂടെ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ചൂണ്ടിക്കാട്ടലായിരുന്നു പ്രതിപക്ഷം പ്രധാനമായും നടത്തിയത്. കേസില്‍ ഇനി ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായാല്‍ അത് സര്‍ക്കാറിനെയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കും. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന അകല്‍ച്ച മാറ്റുന്നതിനുള്ള നീക്കവും യുഡിഎഫ് നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

  ഫിറ്റ് ഇൻ ഫിറ്റ്നസ്; അനന്യയുടെ ഗ്ലാമറസ് ചിത്രങ്ങൾ കാണാം

  English summary
  Congress changes tactics in anti-BJP politics; Started in the Assembly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X