Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടിടോദ്ഘാടനം; സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തല്ല്

തിരുവനന്തപുരം: സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്. തിരുവനന്തപുരം ആര്യനാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉത്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. ഉദ്ഘാടകനായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും എംഎല്‍എ ശബരീനാഥനും വേദിയിലിരിക്കെയാണ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.

അന്തരിച്ച ജി. കാര്‍ത്തികേയന്‍ ആര്യനാട് എംഎല്‍എ ആയിരിക്കെ നിര്‍മാണാനുമതി ലഭിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രവര്‍ത്തകര്‍ അലങ്കോലമാക്കി. സ്വാഗതപ്രസംഗം പറയുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ശാമില ബീഗത്തൊണ് ചടങ്ങില്‍ സ്വാഗതം പറയുന്നതിനായി തീരുമാനിച്ചത്.

trivandrum

എന്നാല്‍, സ്‌കൂള്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്നതിനാല്‍ ജില്ലാ പഞ്ചായത്ത് അംഗം ബിജുമോഹന്‍ സ്വാഗതം പറയണമെന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആവശ്യം. തര്‍ക്കം മൂത്തതോടെ സ്വാഗതപ്രസംഗം ഒഴിവാക്കി ഉദ്ഘാടന ചടങ്ങിലേക്ക് കടന്നു. ഉദ്ഘാടന ചടങ്ങിനുശേഷവും പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കൈയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍വച്ചായിരുന്നു സംഘര്‍ഷം. കുട്ടികളുടെ മുന്നില്‍വച്ചു നടന്ന സംഘര്‍ഷത്തില്‍ എംഎല്‍എ കെ.എസ്. ശബരീനാഥന്‍ കുട്ടികളോടു മാപ്പു ചോദിച്ചു. പരിപാടി സംബന്ധിച്ച് എല്ലാ കാര്യത്തിലും തീരുമാനമായശേഷം മന്ത്രി പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്തിയതു രാഷ്ട്രീയം മലീമസമാക്കുന്നതിന്റെ ഉദാഹരണമാണ് ശബരീനാഥന്‍ വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+