Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയ്ക്ക് പകരം 4 പേരുകള്‍, ഹൈക്കമാന്‍ഡ് നോട്ടമിട്ടത് ഇവരെ, കോണ്‍ഗ്രസില്‍ ഇവര്‍ പുറത്താകും

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തലയെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. പകരക്കാരെ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഗ്രൂപ്പ് പോര് തുടച്ചുനീക്കാന്‍ തന്നെ പ്ലാന്‍ ചെയ്താണ് ഇത്തവണ ഹൈക്കമാന്‍ഡ് ഇറങ്ങുന്നത്. രമേശ് ചെന്നിത്തലയ്‌ക്കെതിരെ കടുത്ത വിമര്‍ശനവും താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ചെന്നിത്തല പക്ഷേ ഒറ്റയ്ക്ക് മുങ്ങില്ല. പകരം നിര്‍ണായക പദവിയില്‍ ഇരിക്കുന്നവരെ കൂടി പുറത്താക്കുമെന്ന് ഉറപ്പാണ്.

ചെന്നിത്തല മാറുമോ?

ചെന്നിത്തല മാറുമോ?

സംസ്ഥാനങ്ങളുടെ ചുമതല നല്‍കാന്‍ തല്‍ക്കാലം എഐസിസിയില്‍ ധാരണയായിട്ടില്ല. പ്രവര്‍ത്തക സമിതിയും പുനസംഘടിപ്പിച്ചിട്ടില്ല. അതുകൊണ്ട് തല്‍ക്കാലം ചെന്നിത്തല രക്ഷപ്പെടുമെന്നാണ് സൂചന. കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പ് വൈകുന്നത് കൊണ്ട് മറ്റ് സംസ്ഥാനങ്ങളുടെ ചുമതലയും നല്‍കാനാവില്ല. ദേശീയ തലത്തിലേക്ക് അദ്ദേഹം മാറിയാലും ശോഭിക്കുമെന്ന് ഉറപ്പില്ല. ഹിന്ദിയില്‍ നല്ല പ്രാവീണ്യമുണ്ട് എന്നതാണ് ചെന്നിത്തലയ്ക്കുള്ള നേട്ടം. രമേശ് ചെന്നിത്തല മാറുമെന്ന് ഉറപ്പാണ്. പക്ഷേ പകരം പദവിയൊന്നും ഉറപ്പായിട്ടില്ല.

ഇനിയും തലകള്‍ ഉരുളും

ഇനിയും തലകള്‍ ഉരുളും

രമേശ് ചെന്നിത്തലയില്‍ മാത്രം തോല്‍വിയുടെ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കില്ല. മുല്ലപ്പള്ളി രാമചന്ദ്രനാണ് പുറത്താകാന്‍ പോകുന്ന മറ്റൊരു നേതാവ്. മുല്ലപ്പള്ളിക്ക് ഇനി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വലിയ റോള്‍ ഉണ്ടാവില്ല. പ്രവര്‍ത്തകരുമായി യാതൊരു ബന്ധവും അദ്ദേഹത്തിനില്ലെന്ന് നേതൃത്വത്തില്‍ പരാതിയുണ്ട്. ഉമ്മന്‍ ചാണ്ടിക്കും സംസ്ഥാന രാഷ്ട്രീയത്തില്‍ റോളുണ്ടാവില്ല. ഗ്രൂപ്പിനെ നിയന്ത്രിക്കുന്നവരെ മുഴുവനായും കേരളത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് സോണിയാ ഗാന്ധിയുടെ പ്ലാന്‍.

നാല് പേരുകള്‍

നാല് പേരുകള്‍

പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനായി നാല് പേരാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ളത്. പിടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍, വിഡി സതീശന്‍ എന്നിവരുടെ പേരുകളാണ് സോണിയ പരിഗണിക്കുന്നത്. ഇതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറന്തള്ളപ്പെടാനാണ് സാധ്യത. ഗ്രൂപ്പ് നേതാവെന്ന ചീത്തപ്പേര് തിരുവഞ്ചൂരിനുണ്ട്. പിടി തോമസും ഷാഫിയും അങ്ങനെയല്ല. ഷാഫി പാലക്കാട്ട് ബിജെപിയുടെ സാധ്യതകളെ തകര്‍ത്ത നേതാവായത് കൊണ്ട് അപ്രതീക്ഷിതമായി അദ്ദേഹത്തെ കൊണ്ടുവരാന്‍ സാധ്യത ശക്തമാണ്.

സതീശന് സാധ്യത

സതീശന് സാധ്യത

വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനാണ് ഏറ്റവും സാധ്യതയുള്ളത്. കേരളത്തിലെ ഗ്രൂപ്പുകള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. അതാണ് സതീശനുള്ള വലിയ പ്രശ്‌നവും. തോല്‍വിയുടെ സാഹചര്യത്തില്‍ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം സോണിയ പരിഗണിക്കാന്‍ സാധ്യത കുറവാണ്. നേതൃമാറ്റം പക്ഷേ ഉറപ്പാണ്. രമേശ് ചെന്നിത്തലയെ കുറിച്ച് നിരവധി പരാതികള്‍ ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്. മുല്ലപ്പള്ളിക്ക് എ-ഐ ഗ്രൂപ്പുകളുടെ പിന്തുണ കിട്ടിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭിന്നിച്ച് നില്‍ക്കുന്ന നേതാക്കളെ ഒന്നിപ്പിക്കാനുള്ള നീക്കം ചെന്നിത്തല നടത്തിയില്ലെന്നും താരിഖ് അന്‍വര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുരളീധരന്‍ ഞെട്ടിക്കും

മുരളീധരന്‍ ഞെട്ടിക്കും

നേമത്ത് മത്സരിച്ചതോടെ കെ മുരളീധരന്‍ ഹൈക്കമാന്‍ഡിന്റെ ഹീറോയായിരിക്കുകയാണ്. അദ്ദേഹത്തെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് സോണിയ പരിഗണിക്കുന്നുണ്ട്. കെ സുധാകരനും മത്സരത്തിനുണ്ട്. എന്നാല്‍ സുധാകരന്റെ എടുത്ത് ചാട്ടം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. മുഖ്യമന്ത്രിയെ മോശമായി അപമാനിച്ച സംഭവം അടക്കം കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. അതുകൊണ്ട് നേമം വെല്ലുവിളി ഏറ്റെടുത്ത മുരളീധരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരാനുള്ള സാധ്യത ശക്തമാണ്. എ ഗ്രൂപ്പിന് കെപിസിസി അധ്യക്ഷ പദവിയില്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഇത് നടക്കാനുള്ള സാധ്യത കുറവാണ്.

വേണുഗോപാല്‍ വീഴില്ല

വേണുഗോപാല്‍ വീഴില്ല

കേരളത്തിലെ തോല്‍വി കെസി വേണുഗോപാല്‍ കാരണമാണെന്ന് കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. കെസി ഗ്രൂപ്പിനെ ചൂണ്ടിയാണ് ഈ ആരോപണം. എന്നാല്‍ ഇത് ഹൈക്കമാന്‍ഡ് അംഗീകരിക്കുന്നില്ല. നേമത്ത് മുരളീധരന്റെ പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി എത്താതിരുന്നതിന് പ്രധാന കാരണം വേണുഗോപാലാണെന്ന് വാദമുണ്ട്. പക്ഷേ വേണുഗോപാലിനെ കേരളത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഇടപെടാന്‍ അനുവദിക്കുകയാവും കോണ്‍ഗ്രസ് ചെയ്യുക. കേരളത്തിലെ നേതാക്കളെ ഇനിയും ഗ്രൂപ്പ് വളര്‍ത്താന്‍ അനുവദിക്കരുത് എന്ന പൊതുവികാരം പാര്‍ട്ടിയിലുണ്ട്.

രാഹുല്‍ പറ്റില്ലെങ്കില്‍ മാറട്ടെ

രാഹുല്‍ പറ്റില്ലെങ്കില്‍ മാറട്ടെ

രാഹുല്‍ ഗാന്ധിക്കെതിരെയും പാര്‍ട്ടിയില്‍ വികാരം ശക്തമാണ്. രാഹുല്‍ വിചാരിച്ചാല്‍ തിരഞ്ഞെടുപ്പ് ജയിക്കുന്ന സമയം കഴിഞ്ഞെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നത്. ആദ്യം എഐസിസിയുടെ തലപ്പത്താണ് നേതാവ് വരേണ്ടതെന്ന് ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി കണ്ണടച്ചിട്ട് കാര്യമില്ലെന്ന് പന്തളം സുധാകരനും തുറന്നടിച്ചു. അദ്ദേഹം സ്ഥിരം അധ്യക്ഷനായി കോണ്‍ഗ്രസ് പദവിയിലേക്ക് വരണം. ഇഷ്ടമുള്ളവരെ ചുമതലയില്‍ നിയോഗിക്കണം. പുതുമുഖങ്ങള്‍ എന്നത് പ്രായമല്ല, ജനവിശ്വാസം ഉള്ളവര്‍ വരണമെന്നും പന്തളം സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ നേതൃത്വം ഏറ്റെടുക്കുന്നില്ലെങ്കില്‍ പകരം ആരെയെങ്കിലും നിര്‍ദേശിക്കണമെന്നും ഡൊമിനിക് പ്രസന്റേഷന്‍ നിര്‍ദേശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+