കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരനെ തടയാന്‍ കെവി തോമസ്, രാഹുലിന് പൂട്ടിടാന്‍ ഗ്രൂപ്പുകള്‍, കണ്‍വീനര്‍ സ്ഥാനത്തില്‍ പോര്

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിനുള്ള പോര് കടുക്കുന്നു. കോണ്‍ഗ്രസിനുള്ളില്‍ ഈ സ്ഥാനത്തേക്ക് മോഹിക്കുന്നവര്‍ ധാരാളമാണ്. കെ മുരളീധരന്‍ എന്ന ചോയ്‌സില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയാണ് ഈ തീരുമാനത്തില്‍ കാരണം. എന്നാല്‍ ഗ്രൂപ്പുകള്‍ ഇത് മാറ്റിയേ തീരു എന്ന തീരുമാനത്തിലാണ്. ഇതും ഹൈക്കമാന്‍ഡ് തങ്ങളെ മറികടന്നാല്‍ സഹകരിക്കില്ലെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്. കെവി തോമസാണെങ്കില്‍ കടുത്ത അതൃപ്തിയിലാണ്. പിസി ചാക്കോയുടെ വഴി അദ്ദേഹം സ്വീകരിക്കുമോ എന്ന് അഭ്യൂഹങ്ങളുമുണ്ട്.

pic1

ഹൈക്കമാന്‍ഡ് യുഡിഎഫ് കണ്‍വീനറിനെ കണ്ടെത്താന്‍ കേരളത്തില്‍ രഹസ്യ സര്‍വേ നടത്തിയിരുന്നു. ഇതിനനുസരിച്ചാണ് ഇപ്പോഴത്തെ മാറ്റങ്ങളും വന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധി ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ പൂര്‍ണമായ മാറ്റം വന്നതും കേരളത്തിലെ കോണ്‍ഗ്രസിലാണ്. അതാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും രാഹുല്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. രഹസ്യ സര്‍വേയിലും മുരളീധരന് വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചത്. ആരെതിര്‍ത്താലും ഈ തീരുമാനം നടപ്പാക്കുമെന്ന് രാഹുല്‍ ടീമിനെ അറിയിച്ചിട്ടുണ്ട്.

pic2

കെവി തോമസ് കടുത്ത അതൃപ്തിയിലാണ്. തന്നെ ഹൈക്കമാന്‍ഡ് അപമാനിച്ചുവെന്ന തോന്നലിലാണ് അദ്ദേഹം. കണ്‍വീനര്‍ സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നത് പിടി തോമസിനെയായിരുന്നു. അദ്ദേഹത്തെ നേരത്തെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത് മുരളീധരന് വേണ്ടിയായിരുന്നു. ഇതിലൂടെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം മുരളിക്ക് നല്‍കാമെന്നായിരുന്നു രാഹുല്‍ കരുതിയത്. പക്ഷേ ഇപ്പോള്‍ ഗ്രൂപ്പുകളും മുതിര്‍ന്ന നേതാക്കളുമെല്ലാം രാഹുലിന് എതിരായി.

pic3

ഗ്രൂപ്പുകളും ടീം രാഹുലിനെ എതിര്‍ക്കുന്നവരും കേരളത്തില്‍ ഒന്നായിരിക്കുകയാണ്. അതേസമയം ജി23യുടെ കൂടെ ചേരാന്‍ അസംതൃപ്തര്‍ തീരുമാനിച്ചിട്ടില്ല. ജി23 മറ്റ് താല്‍പര്യങ്ങളുള്ള നേതാക്കളാണ്. അതേസമയം വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെവി തോമസിനെ മാറ്റിയിരുന്നു. അത് ശരിക്കും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് കണ്‍വീനര്‍ പദവിക്കായി അദ്ദേഹം വലിയ പരിശ്രമം നടത്തുന്നുണ്ട്. സോണിയാ ഗാന്ധിയെ ഇതുമായി ബന്ധപ്പെട്ട് വിളിച്ചേക്കാനും സാധ്യതയുണ്ട്.

pic4

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പിജെ കുര്യന്‍, കെവി തോമസ്, കെസി ജോസഫ്, എന്നിവരെ രാഹുലിന് ഇപ്പോള്‍ താല്‍പര്യമില്ല. ഇവരുടെ ഗ്രൂപ്പ് കളിയാണ് കോണ്‍ഗ്രസിനെ തകര്‍ത്തതെന്നാണ് രാഹുല്‍ പറയുന്നത്. മുരളീധരന്‍ വരുന്നതോടെ പൂര്‍ണമായും പുതിയൊരു നേതൃത്വം വരും. എകെ ആന്റണി വഴി മാറിയത് പോലെ ഇവരും വഴിമാറുകയാണ് വേണ്ടതെന്ന് രാഹുല്‍ അനൗദ്യോഗികമായി ഇവരെ അറിയിച്ചിട്ടുണ്ട്. പക്ഷേ കേരളം വിട്ടാല്‍ ഇവര്‍ക്ക് ആന്റണിയെ പോലെ പിടിച്ചുനില്‍പ്പില്ലെന്ന് നന്നായി അറിയാം.

pic5

മുരളീധരന്‍ പക്ഷേ കണ്‍വീനര്‍ പദവിയിലേക്ക് വരാന്‍ താല്‍പര്യപ്പെടുന്നില്ല. ഒരു പദവിയിലേക്കും തന്നെ പരിഗണിക്കരുതെന്നാണ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. നേതൃ സ്ഥാനത്തിരിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം കേരളത്തിലെ പ്രത്യേക സാഹചര്യം രാഹുല്‍ മുരളീധരനെ ബോധ്യപ്പെടുത്താനാണ് സാധ്യത. ഇപ്പോള്‍ മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ അതിനി ഒരിക്കലും നടക്കില്ലെന്ന് രാഹുലിന് അറിയാം.

pic6

pic6

കെസി ജോസഫ് കേരളത്തില്‍ ഗ്രൂപ്പ് അവസാനിക്കില്ലെന്ന് കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞതാണ്. സുധാകരനും സതീശനുമൊക്കെ ഗ്രൂപ്പിന്റെ നേതാക്കളാണെന്നും കെസി ജോസഫ് പറഞ്ഞുവെച്ചിരുന്നു. രാഹുലുമായി കടുത്ത അഭിപ്രായ വ്യത്യാസം കെസി ജോസഫിനുണ്ട്. എ ഗ്രൂപ്പിനെ തീരുമാനങ്ങളെ വെട്ടിയാണ് പ്രതിപക്ഷ നേതാവിനെയും കെപിസിസി നേതാവിനെയും തിരഞ്ഞെടുത്തത്. രാഹുലിനെ തടഞ്ഞില്ലെങ്കില്‍ പിന്നീട് ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ നേരിട്ട് നടത്തുന്ന അവസ്ഥയിലേക്ക് മാറുമെന്നും ഗ്രൂപ്പുകള്‍ ഭയപ്പെടുന്നു.

pic7

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം കെവി തോമസ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ രാഹുലിനാണെങ്കില്‍ അത് താല്‍പര്യമില്ല. നാല് മാസം മാത്രമായിരുന്നു തോമസ് വര്‍ക്കിംഗ് പ്രസിഡന്റ്. ഇത് തിരഞ്ഞെടുപ്പ് കാല അഡ്‌ജെസ്റ്റ്‌മെന്റായിരുന്നുവെന്ന് അദ്ദേഹം കരുതുന്നുണ്ട്. കണ്‍വീനര്‍ പദവി കിട്ടിയില്ലെങ്കില്‍ തോമസ് കളം മാറി ചവിട്ടാം. അതേസമയം എംഎം ഹസന് കണ്‍വീനര്‍ പദവിയില്‍ നിന്ന് മാറാനും താല്‍പര്യമില്ല. അതേസമയം മാറ്റുന്നതിന് മുമ്പ് ആരും ഒന്നും പറഞ്ഞില്ല. ഇതിനുള്ള മറുപടി പറയേണ്ട സ്ഥലത്ത് നല്‍കുമെന്നും കെവി തോമസ് പറയുന്നു. അദ്ദേഹം പാര്‍ട്ടി വിടാന്‍ വരെയുള്ള സാഹചര്യം നിലവിലുണ്ട്.

ക്യൂട്ട് ചിത്രങ്ങളുമായി പ്രിയ നടി മഡോണ സെബാസ്റ്റിയന്‍

Recommended Video

cmsvideo
Congress focusing on 7 states to improve its performance in 2022 including UP and Gujarat

English summary
congress group infighting starts for udf convenor post, kv thomas dissatisfied by rahul's decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X