Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റത് വലിയ അപമാനം..സഹകരിക്കരിക്കേണ്ടതില്ലെന്ന് എ,ഐ ഗ്രൂപ്പുകൾ; ഹൈക്കമാന്റ് നിലപാട് ഇങ്ങനെ

തിരുവനന്തപുരം; ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള തർക്കത്തിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി കെപിസിസി നേതൃത്വം. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞ് നിൽക്കുന്നത് തുടർന്നാൽ പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനം അവതാളത്തിലാകുമെന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം. ഇതോടെ ഇരു നേതാക്കളേയും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ നേരിട്ട് കാണും.

1

തർക്ക പരിഹാരത്തിനായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും ഫോണിൽ ബന്ധപ്പെട്ടിരുന്നു.തിങ്കളാഴ്ച നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കണമെന്നതായിരുന്നു നേതാക്കളോട് ആവള്യപ്പെട്ടത്. എന്നാൽ തൊട്ട് പിന്നാലെ കോട്ടയത്ത് ഡിസിസി പ്രസിഡന്റ് ചുമതലയേൽക്കുന്ന ചടങ്ങിൽ രമേശ് ചെന്നിത്തല വീണ്ടും നേതൃത്വത്തിനെതിരെ രംഗത്തെത്തി. താനും ഉമ്മൻചാണ്ടിയുമാണ് കോൺഗ്രസിനെ തിരിച്ചുകൊണ്ടുവന്നതെന്നും ചർച്ചകളിൽ ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താതിരുന്നത് തെറ്റായി പോയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

2

ചെന്നിത്തലയ്ക്ക് പുറമെ കെസി ജോസഫും ചടഞ്ഞിൽ ആഞ്ഞടിച്ചു. സർക്കാരിനെ മുൾമുനയിൽ നിർത്തിയ പ്രതിപക്ഷനേതാവ് ആർക്കും വേണ്ടാതായി എന്നായിരുന്നു ജോസഫ് പറഞ്ഞത്. ഡിസിസി അധ്യക്ഷ പട്ടികയിൽ അല്ല അതൃപ്തിയെന്നും മറിച്ച് തങ്ങളെ വലിയ രീതിയിൽ അപമാനിച്ചുവെന്നുമാണ് എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിലപാട്. തങ്ങൾ നേരിട്ട അപമാനം ചെറുതല്ല. വിഷയത്തിൽ ഹൈക്കമാന്റ് ഇടപെടുന്നത് വരെ വിമർശനം കടുപ്പിക്കണെം. ഇതിനായി എ,ഐ ഗ്രൂപ്പുകൾ ഒരുമിച്ച് നിൽക്കണം എന്നും ഐ,ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ വ്യക്തമാക്കുന്നു.

3

എന്നാൽ സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യത്തിൽ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാന്റ് നേതൃത്വം. നേതാക്കളുമായി കൂടിയാലോചിച്ച് മുന്നോട്ട് പോകണമെന്നും തർക്കത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തേണ്ടതുമുണ്ടെന്ന നിർദ്ദേശവും ഹൈക്കമാന്റ് മുന്നട്ട് വെച്ചിട്ടുണ്ട്. ഇതോടെയാണ് കെപിസിസി അധ്യക്ഷൻ തന്നെ നേരിട്ട് ഗ്രൂപ്പ് നേതാക്കളെ കാണാൻ ഒരുങ്ങുന്നത്. എ, ഐ ഗ്രൂപ്പുകളിൽനിന്ന് എന്ത് തരത്തിലുള്ള പ്രകോപനം ഉണ്ടായാലും ഇപ്പോൾ മറുപടി പറയേണ്ടതില്ലെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ തിരുമാനം.

4

ഒപ്പം തന്നെ കെപിസിസി,ഡിസിസി ഭാരവാഹി ചർച്ചയിലും ഇരുവരുമായും കൂടിയാലോചന നടത്താനും നേതൃത്വം തിരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഫോർമുലയും ഔദ്യോഗിക നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. ഡിസിസി ഭാരവാഹി പട്ടിക തയ്യാറാക്കാന്‍ ജില്ലാ തലത്തില്‍ പ്രത്യേക സമിതി രൂപീകരിക്കാനാണ് തിരുമാനം. മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ അടക്കമുള്ളവരെ ഉൾപ്പെടുത്തികൊണ്ടുള്ളതാകും സമിതി. ആദ്യം ഇവർ ഭാരവാഹികളെ കുറിച്ച് ചർച്ച നടത്തണം. ഇവർ സമർപ്പിക്കുന്ന പട്ടിക കെപിസിസിക്ക് സമർപ്പിക്കും. ഇത് പരിശോധിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക.

5

ഇത്തരത്തിൽ സമിതി രൂപീകരിക്കുന്നതോടെ ഗ്രൂപ്പ് നേതാക്കളായ മുൻ അധ്യക്ഷൻമാരെ വരുതിയിലാക്കാമെന്നും വലിയ പൊട്ടിത്തെറികൾ ഒഴിവാക്കാമെന്നും നേതൃത്വം കരുതുന്നുണ്ട്. യുവാക്കളേയും വനിതകളേയും പരാമവധി ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. അതേസമയം കെപിസിസി പുന; സംഘടനയും ഒരു മാസത്തിനിുള്ളിൽ പൂർത്തിയാക്കും. ഇതിനായി ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പ്രത്യേകം തന്നെ ചർച്ച നടത്താനാണ് നേതൃത്വത്തിന്റെ തിരുമാനം.

Recommended Video

cmsvideo
    Focus back on Congress leadership drift, turmoil in party | Oneindia Malayalam
    6

    അതേസമയം ചർച്ച നടക്കാമെന്ന് ആവർത്തിക്കുമ്പോഴും ഗ്രൂപ്പുകൾക്ക് വഴങ്ങില്ലെന്നും ഗ്രൂപ്പിന് അതീതമായി തന്നെയാകും നിയമനങ്ങൾ എന്നും ഔദ്യോഗിക നേതൃത്വം ആവർത്തിക്കുന്നു. പുതിയ നേതൃത്വത്തെ ഗ്രൂപ്പ് നേതൃത്വം അംഗീകരിച്ചേ മതിയാകൂവെന്ന നിലപാടിലാണ് മുൻ പാർട്ടി അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി. നേരത്തേ ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാർട്ടിയെ നയിച്ചപ്പോള് അവരുടെ തിരുമാനങ്ങൾ നേതൃത്വം കണ്ണടച്ച് അംഗീകരിച്ചിരുന്നു. ഇനി പുതിയ നേതാക്കളെ അതേ മാതൃകയിൽ അംഗീകരിക്കാൻ നേതാക്കൾ തയ്യാറകണമെന്നും രാഹുൽ വ്യക്തമാകക്ുന്നു.

    തേയിലതോട്ടത്തില്‍ ചയ കുടിക്കാന്‍ ഇറങ്ങിയതാണോ; വൈറലായി ഗൗരി കിഷന്റെ പുതിയ ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+