• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോസിന്റെ വഴി മുടക്കിയത് കോണ്‍ഗ്രസ്, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ നടന്നത്, എന്‍എസ്എസും!!

തിരുവനന്തപുരം: ജോസ് കെ മാണിയെ ഇത്ര വേഗം മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം എടുത്തത് കോണ്‍ഗ്രസിലെ ഗ്രൂപ്പിസം കാരണം. എ ഗ്രൂപ്പിന്റെ പിന്തുണ ജോസിനുണ്ടായിരുന്നത് ഐ ഗ്രൂപ്പിനെയും ബാക്കിയുള്ളവരെ പിണക്കിയിരുന്നു. കോണ്‍ഗ്രസില്‍ പുതിയ ചില പോരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയും പോര് നടക്കുന്നുണ്ട്. അതേസമയം എന്‍എസ്എസിന്റെ താല്‍പര്യമില്ലായ്മയും ജോസിനെ തഴയുന്നതിന് പ്രധാന കാരണമായിരിക്കുകയാണ്. രമേശ് ചെന്നിത്തല നടത്തിയ രാഷ്ട്രീയ നീക്കമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

കോണ്‍ഗ്രസിലെ അധികാര തര്‍ക്കം

കോണ്‍ഗ്രസിലെ അധികാര തര്‍ക്കം

തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ചാണ്ടി വീണ്ടും കേരളത്തില്‍ സജീവമായതാണ് ജോസിനെയും ബാധിച്ചിരിക്കുന്നത്. ആരായിരിക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ചോദ്യം കോണ്‍ഗ്രസില്‍ ചൂടുപിടിച്ചിരിക്കുകയാണ്. കൂടുതല്‍ പിന്തുണ സഖ്യത്തിനുള്ളില്‍ നേടുന്നയാളാണ് യോഗ്യന്‍. ജോസ് പക്ഷവുമായുള്ള പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനാണ് ഉമ്മന്‍ചാണ്ടിയോടൊപ്പമുള്ള നേതാക്കള്‍ ശ്രമിച്ചിരുന്നത്.

ചെന്നിത്തല ഉടക്കിട്ടു

ചെന്നിത്തല ഉടക്കിട്ടു

ജോസിനെ പിടിച്ച് നിര്‍ത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ പ്ലാന്‍ പൊളിച്ചത് രമേശ് ചെന്നിത്തലയാണ്. യുഡിഎഫില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഇതോടെ ശക്തമായി. ജോസ് പക്ഷത്തോട് തുടക്കം മുതലേ രമേശ് ചെന്നിത്തലയ്ക്ക് താല്‍പര്യമില്ല. ജോസിന് തിരിച്ചും ഇതേ നിലപാടാണ് ഉള്ളത്. കെഎം മാണിയുടെ ബാര്‍ കോഴക്കേസ് കുത്തിപ്പൊക്കിയതും അദ്ദേഹത്തെ കുടുക്കിയതും ചെന്നിത്തലയാണെന്ന് ജോസ് കരുതുന്നുണ്ട്. കെഎം മാണി യുഡിഎഫ് വിടാന്‍ നേരത്തെ തീരുമാനിച്ചത് ജോസിന്റെ സമ്മര്‍ദം കാരണമായിരുന്നു.

ലക്ഷ്യമിട്ടത് ഇങ്ങനെ

ലക്ഷ്യമിട്ടത് ഇങ്ങനെ

ജോസ് പക്ഷത്തെ വിട്ടുകളയാന്‍ പാടില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. പുറത്താക്കി കഴിഞ്ഞപ്പോഴും കോട്ടയത്ത് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇത് തിരിച്ചുകൊണ്ടുവരുമെന്ന വിശ്വാസത്തിലാണ്. കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വും എ ഗ്രൂപ്പും ജോസ് വേണ്ടെന്ന നിലപാടിലാണ്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ജോസിന്റെ പിന്തുണ നിര്‍ണായകമാകുമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നുണ്ട്. എന്നാല്‍ ജോസഫുമായി അത്ര നല്ല ബന്ധം ഉമ്മന്‍ചാണ്ടിക്കില്ല.

cmsvideo
  LDF says a big no to Jose k Mani | Oneindia Malayalam
  യുഡിഎഫില്‍ നടന്നത്....

  യുഡിഎഫില്‍ നടന്നത്....

  തര്‍ക്കം രൂക്ഷമായതോടെ പികെ കുഞ്ഞാലിക്കുട്ടിയാണ് പ്രശ്‌നപരിഹാരത്തിന് മുന്‍കൈയ്യെടുത്തത്. ഇത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള നീക്കമാണെന്ന് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാര്‍ കരുതുന്നുണ്ട്. എന്നാല്‍ എംകെ മുനീറും ചെന്നിത്തലയും ചേര്‍ന്ന് ഇത് പൊളിച്ചാണ് ജോസിനെ പുറത്താക്കി. ഒരു പ്രാദേശിക വിഷയത്തില്‍ ഇത്ര വലിയ നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്. ജോസിന് രണ്ട് പക്ഷമില്ലാതെ നിലനില്‍പ്പില്ലെന്നും നേതാക്കള്‍ ഉറപ്പിച്ച് പറയുന്നു.

  മുമ്പുള്ളത് അവഗണിച്ചു

  മുമ്പുള്ളത് അവഗണിച്ചു

  ഇതിലും വലിയ പ്രശ്‌നങ്ങള്‍ മുമ്പ് കേരളാ കോണ്‍ഗ്രസില്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് നടപടി എടുത്തിരുന്നില്ല. പാലാ ഉപതിരഞ്ഞെടുപ്പിലെ ചിഹ്ന പ്രശ്‌നവും, പല പഞ്ചായത്തുകളിലും കരാറുകള്‍ പാലിക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ കോണ്‍ഗ്രസോ യുഡിഎഫോ ഒന്നും മിണ്ടിയിരുന്നില്ല. എന്നാല്‍ കൃത്യമായി പുതിയൊരു ഇടപെടല്‍ അധികാര കേന്ദ്രത്തിലേക്ക് എത്തിയതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം സജീവമാകുകയായിരുന്നു. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും സംസ്ഥാനത്ത് സജീവമാകുന്നത് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തിനാണ് വെല്ലുവിളി.

  എന്‍എസ്എസ് താല്‍പര്യം

  എന്‍എസ്എസ് താല്‍പര്യം

  ജോസിനെ പുറത്താക്കാനുള്ള തീരുമാനത്തിന് പിന്നില്‍ എന്‍എസ്എസിന്റെ താല്‍പര്യങ്ങളുമുണ്ട്. നിലവില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് കോട്ടയം ജില്ലാ പ്രസിഡന്റ്. ഇത് രാജിവെച്ചാല്‍ വരേണ്ടത് അജിത് മുതിരമലയാണ്. എന്നാല്‍ ഇത് ഇല്ലാതായി. അതിലുള്ള നീരസമാണ് എന്‍എസ്എസ് കാണിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ എന്‍എസ്എസിനെ പിണക്കാന്‍ യുഡിഎഫിന് സാധിക്കില്ല. അതേസമയം കോണ്‍ഗ്രസിന് ഹൈക്കമാന്‍ഡിന് മുന്നില്‍ എന്ത് കാരണം കാണിക്കുമെന്ന സംശയവും ബാക്കിയാണ്.

  ജോസ് പറയുന്നു

  ജോസ് പറയുന്നു

  കെഎം മാണിയുടെ മരണത്തിന് ശേഷം ജോസഫ് ആവശ്യപ്പെട്ടതെല്ലാം അനാവശ്യമാണ്. കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യുകയാണ് ജോസഫ് ഗ്രൂപ്പിന്റെ ലക്ഷ്യം. നിരന്തരം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചു. ജോസഫിന് രാഷ്ട്രീയ അഭയം നല്‍കിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. തന്റെ തെറ്റ് അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചതാണോ എന്നും ജോസ് തുറന്നടിച്ചു. കോണ്‍ഗ്രസ് തങ്ങളെ പുറത്താക്കി അപമാനിച്ചെന്നും, ചര്‍ച്ചയെന്ന് പറഞ്ഞ് വീണ്ടുമൊരു അപമാനമാണ് നേരിട്ടതെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം മധ്യസ്ഥതയ്ക്ക് കുഞ്ഞാലിക്കുട്ടിയും ശ്രമിക്കുന്നുണ്ട്.

  English summary
  congress groupism led to jose k mani's exit from udf
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X