വട്ടിയൂർക്കാവിൽ 61 ബൂത്തുകളിൽ കോൺഗ്രസ് നിർജീവമായിരുന്നു; കെപിസിസിക്ക് മുന്നിൽ പരാതിപ്രളയം
തിരുവനന്തപുരം: ഇക്കഴിഞ്ഞ ഏപ്രിലിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ് പരാജയപ്പെടാൻ കാരണം സംഘടനദൗർബല്യവും മുതിർന്ന നേതാക്കളുടെ നിസ്സഹകരണവുമെന്ന് ഉപസമിതി വിലയിരുത്തൽ. കെപിസിസി ഉപസമിതിക്ക് മുന്നിൽ കോൺഗ്രസിൻ്റെ മണ്ഡലം ഭാരവാഹികളാണ് പരാതികളുടെ കെട്ടഴിച്ചത്. മുതിർന്ന നേതാക്കൾക്കടക്കം മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്തതാണ് വീഴ്ചയായി മണ്ഡലം ഭാരവാഹികൾ ഉയർത്തുന്നത്.
പരാജയകാരണം വിലയിരുത്താൻ ചേർന്ന കെ എ ചന്ദ്രൻ, ടി വി ചന്ദ്രമോഹൻ, ടി എസ് സലീം എന്നിവരുൾപ്പെട്ട രണ്ടാംഘട്ട ഉപസമിതിയുടെ തെളിവെടുപ്പിനിടെയാണ് പരാതി പ്രവാഹമുണ്ടായത്.ഇക്കഴിഞ്ഞ 23ന് ഉപസമിതി ആദ്യ ഘട്ട തെളിവെടുപ്പ് നടത്തിയിരുന്നു. ആറ് മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയമാണ് പരാജയം ക്ഷണിച്ചു വരുത്തിയതെന്നും ചില നേതാക്കൾ ആരോപിച്ചു.
സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

സംഘടന ദൗർബല്യവും മുതിർന്ന നേതാക്കളുടെ സഹകരണമുണ്ടാകത്തും നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ തോൽവിക്ക് കാരണമായി. പ്രധാനപ്പെട്ട എല്ലാ മണ്ഡലങ്ങളിലെയും മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ് കെപിസിസി ഉപസമിതിയിലുണ്ടായത്.
വർക്കല, കാട്ടാക്കട, നെടുമങ്ങാട്, വട്ടിയൂർക്കാവ്, പാറശാല, വാമനപുരം അടക്കമുള്ള ആറ് മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം തന്നെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി.സ്ഥാനാർഥികളെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായും ഉപസമിതിയിൽ മണ്ഡലം ഭാരവാഹികൾ കുറ്റപ്പെടുത്തി.
സംഘടന ദൗർബല്യം തിരഞ്ഞെടുപ്പ് കാലയളവിൽ ചൂണ്ടിക്കാട്ടിയിട്ടും വേണ്ടരീതിയിൽ ഇടപ്പെടലുകൾ നടത്താനായില്ലെന്നും ആക്ഷേപങ്ങളുയർന്നു. പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ ഉറപ്പിച്ച് ബൂത്തിലെത്തിക്കുന്നതിൽ നിന്നു പോലും പാർട്ടി അംഗങ്ങളും മണ്ഡലത്തിലെ നേതാക്കളും സ്ഥാനാർഥികളും വിമുഖത കാണിച്ചെന്നും വിമർശനമുണ്ടായി.

അതേസമയം,ആറ്റിങ്ങൽ, ചിറയൻകീഴ് മണ്ഡലങ്ങളിൽ പൊതുവേ പരാതികൾ കുറവായിരുന്നു. എങ്കിലും, ചിറയൻകീഴ് മണ്ഡലത്തിലെ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ചില മുതിർന്ന നേതാക്കൾ ശ്രമിച്ചു.
കെപിസിസി ഭാരവാഹികളും മുൻ നിയമസഭാംഗങ്ങളും പല മണ്ഡലങ്ങളിലെയും പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിൽ നിന്ന് ഒഴിഞ്ഞു നിന്നതായും പരാതികളുയർന്നു.സംവരണ മണ്ഡമായിട്ടു കൂടിയും നേതാക്കളുടെ നിസ്സഹകരണം പാർട്ടിക്ക് ഗതിവേഗത്തിൽ മുന്നോട്ട് പോകാനായില്ലെന്നും ചില ഘട്ടങ്ങളിൽ ചെറിയ തോതിലെങ്കിലും വിമർശനങ്ങളുയർന്നു.
നായർ ഭൂരിപക്ഷമുള്ള കാട്ടാക്കട മണ്ഡലത്തിൽ ചെറിയതോതിലെങ്കിലും സ്വാധീനമുണ്ടായിരുന്നിട്ടുപോലും മുൻ എംഎൽഎയും സ്പീക്കറുമായിരുന്ന എൻ ശക്തൻ മാറി നിന്നതിനെതിരെയും വിമർശനമുണ്ടായി.

ശക്തനോടൊപ്പം ഒരു വിഭാഗം നേതാക്കളും തിരഞ്ഞെടുപ്പ് സമയത്ത് വേണ്ട രീതിയിൽ മണ്ഡലത്തിനായി പ്രവർത്തിച്ചിരുന്നില്ല. ഇതു ബിജെപിക്ക് ഭേദമില്ലാത്ത നിലയിൽ വോട്ടുറപ്പിക്കാൻ സഹായകമായെന്നും രണ്ടാം സ്ഥാനത്ത് അവരെ കൊണ്ടെത്തിക്കുന്നതിന് കാരണമായെന്നും ആരോപണമുയർന്നു.
നാടാർ ഭൂരിപക്ഷമുള്ള പാറശാല, നെയ്യാറ്റിൻകര അടക്കമുള്ള മണ്ഡലങ്ങളിൽ സംഘടന ദൗർബല്യവും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുമാണ് ഉപസമിതിക്ക് മുന്നിൽ മണ്ഡലത്തിൻ്റെ ചുമതലയുള്ള ഭാരവാഹികൾ ഉയർത്തിക്കാട്ടിയത്.
അതേസമയം, അരുവിക്കരയിൽ നേരിട്ട് സ്ഥാനാർഥിക്കു തന്നെ നേരെയാണ് നേതാക്കളുടെ ഭാഗത്ത് നിന്നും പരാതി പ്രവാഹമുണ്ടായത്. ഘടകകക്ഷി നേതാക്കളെയും കോൺഗ്രസുമായി അടുത്ത് പ്രവർത്തിക്കുന്നവരെയും സാമുദായിക വിഭാഗങ്ങളെയും ഒന്നിച്ച് കൊണ്ടു പോകുന്നതിൽ നിയമസഭാംഗം കൂടിയായിരുന്ന കെ എസ് ശബരിനാഥന് വീഴ്ചയുണ്ടായി. മണ്ഡലത്തിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ നേതാക്കളുടെ ഒരു വിഭാഗം സ്ഥാനാർഥിക്കെതിരെയും പ്രവർത്തിച്ചത് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ വി എസ് ശിവകുമാർ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നും ഉപസമിതിക്ക് മുമ്പാകെ പരാതിയെത്തി. കൂടാതെ, നെടുമങ്ങാട്ടെ പ്രചാരണത്തിൽ അലംഭാവം കാണിച്ചതിന് മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായിരുന്ന പാലോട് രവിക്കെതിരെയും ആക്ഷേപമുയർന്നു.
കഴക്കൂട്ടത്ത് എസ് എസ് ലാൽ മത്സരിച്ച മണ്ഡലത്തിലും പ്രവർത്തനത്തിൽ മെച്ചപ്പെടാൻ നേതൃത്വനായില്ലെന്നും പരാതിയുണ്ടായി.എന്നാൽ, വട്ടിയൂർക്കാവിൽ സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിൽ നേതൃത്വത്തിനും പ്രവർത്തനം ഏകോപിക്കുന്നതിൽ പ്രാദേശിക പ്രവർത്തകർക്കും വീഴ്ചയുണ്ടായി.

വട്ടിയൂർക്കാവിൽ 61 ബൂത്തുകളിൽ പാർട്ടി നിർജീവമായിരുന്നു. ഇതും പരാജയത്തിലേക്ക് പാർട്ടിയെ കൊണ്ടെത്തിച്ചു.വട്ടിയൂർക്കാവിന് പുറമേ കഴക്കൂട്ടത്തും യുഡിഎഫ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ കാണായതിലും ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോർട്ടുണ്ട്.
ഇടതുപക്ഷത്തിനെതിരെ ഭരണവിരുദ്ധ ക്യാംപയ്നുകൾ സംഘടിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും അതൊന്നും യഥാർഥത്തിൽ ഫലം കണ്ടില്ലെന്നാണ് നേതാക്കളുടെ അവകാശവാദം. മാത്രമല്ല, അഴിമതിക്കെതിരെ നടത്തിയ നിതാന്ത പ്രവർത്തനങ്ങളും, ഭക്ഷ്യകിറ്റിലും, ക്ഷേമപെൻഷനിലും ജനങ്ങളെ കൂടുതൽ അടുത്തുനിർത്താൻ ഇടതുപക്ഷത്തിനായെന്നും ജില്ല കോൺഗ്രസ് നേതൃത്വം വിലയിരുത്തി. സർക്കാരിനെതിരെ കടുത്ത പ്രതിഷേധങ്ങൾ പലയാവർത്തി നടത്തിയെങ്കിലും അതൊന്നും എത്തേണ്ടയിടത്ത് എത്തിയില്ലെന്നും നേതാക്കൾക്ക് അഭിപ്രായമുണ്ട്.
Recommended Video
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില് വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications