• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് വെറും ആള്‍ക്കൂട്ടം, ലക്ഷ്യം തിരഞ്ഞെടുപ്പ് മാത്രം; ജനങ്ങളില്‍ നിന്നും അകന്നു: പ്രശാന്ത്

Google Oneindia Malayalam News

തിരുവനന്തപുരം: വേദനാജനകമായ ചില സംഘടനാനുഭവങ്ങൾ നല്കിയ പാഠങ്ങളാണ് ഞാൻ കോൺഗ്രസിൽ നിന്നും വിട പറയുവാൻ ഇടയാക്കിയതെന്ന് പിഎസ് പ്രശാന്ത്.. അച്ചടക്കമോ നയമോ വ്യവസ്ഥയോ ഇല്ലാത്ത ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോൾ ഞാനവർക്ക് വെറുക്കപ്പെട്ടവനായി. തെരെഞ്ഞെടുപ്പിൽ തോല്പിക്കുവാൻ ഗൂഡാലോചന നടത്തുന്നവർക്കും റിയൽ എസ്റ്റേറ്റ് - മാഫിയ ബന്ധമുള്ളവർക്കും മാത്രമേ കോൺഗ്രസ് പാർട്ടിയിൽ പിടിച്ച് നില്ക്കാൻ പറ്റു എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഈ മാഫിയ സംഘത്തിന് കീഴ്പ്പെടാത്ത ആളുകളെ മാനസികമായി ഉപദ്രവിക്കുയും പീഢിപ്പിക്കുകയും ചെയ്യുന്നു. ഇവർക്ക് കീഴ്പ്പെട്ട് നില്ക്കുവാൻ എന്റെ മനസ്റ്റ് അനുവദിക്കുന്നില്ല. സാമൂഹിക വിഷയത്തിലോ സംഘടനാ കാര്യങ്ങളിലോ ഒരു നയമോ വ്യവസ്ഥയോ ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിനില്ല എന്നതാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നുന്നും പിഎസ് പ്രശാന്ത് ചൂണ്ടിക്കാണിക്കുന്നു.

എട്ടാം ക്ലാസിലായിരുന്നെങ്കിലും മലയാളം വായിക്കാനും എഴുതാനും അറിയില്ലായിരുന്നു; സന്ധ്യമനോജ് പറയുന്നുഎട്ടാം ക്ലാസിലായിരുന്നെങ്കിലും മലയാളം വായിക്കാനും എഴുതാനും അറിയില്ലായിരുന്നു; സന്ധ്യമനോജ് പറയുന്നു

പിഎസ് പ്രശാന്ത്

ദീർഘമായ 30 വർഷത്തെ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ച് മതനിരപേക്ഷ കാഴ്ചപ്പാടുകളോടെ ജനാധിപത്യമൂല്ല്യം ഉയർത്തിപ്പിടിച്ച് കൊണ്ട് പ്രവർത്തിക്കുന്ന സിപിഎം എന്ന പ്രസ്ഥാനത്തിൽ ചേരുവാൻ സന്നദ്ധത അറിയിച്ചപ്പോൾ തന്നെ നിറഞ്ഞ സന്തോഷത്തോടെ എന്നെ സ്വാഗതം ചെയ്ത സിപിഎം എന്ന പ്രസ്ഥാനത്തോടും സഖാക്കളോടും ഞാൻ ഹൃദ്യമായ നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

1991 ൽ വിതുര ഗവ: ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കെ എസ് എയു യൂണിറ്റ് പ്രസിഡന്റൊയി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഒരാളാണ് ഞാൻ. 40 വർഷക്കാലം നിസ്വാർത്ഥമായ കോൺഗ്രസ് പ്രവർത്തനം നടത്തിയ സിപി നായർ എന്ന ഒരു കർഷക തൊഴിലാളിയുടെ മകനാണ് ഞാൻ .1991 ലെ ഇലക്ഷനിൽ അച്ഛനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ബോണക്കാട് മുതൽ വിതുര തൊളിക്കോട് പഞ്ചായത്തുകളിൽ ഓട്ടോറിക്ഷയിൽ മെക്ക് കെട്ടിവച്ച് പ്രസംഗിച്ച് തുടങ്ങുകയും, പിന്നീട് വിതുര പഞ്ചായത്തിലെ യൂത്ത് കോൺസ് പ്രവർത്തകനായി പ്രസംഗിച്ചും അനൗൺ മെന്റ് നടത്തിയും യുണിറ്റുകൾ സംഘടിപ്പിച്ചും സാമൂഹിക വിഷയങ്ങളിലിടപെട്ടും നടന്നൊരു കാലം- പ്രശാന്ത് കുറിക്കുന്നു

ഇക്ബാൽ കോളേജിൽ

ഇക്ബാൽ കോളേജിൽ പഠിച്ച 5 വർഷക്കാലം കെ എസ് യു പാനലിൽ യുണിയൻ ഭാരവാഹിയായി തുടർച്ചയായ വിജയങ്ങൾ .കെ എസ് യു - യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി തലസ്ഥാന നഗരിയിലെ സമര പോരാട്ടങ്ങളെ തുടർന്നുള്ള എത്രയോ ദിവസത്തെ ആശുപത്രിവാസവും ജയിൽവാസവും. തലക്ക് ഗുരുതരമായി പരിക്കേറ്റ് വർഷങ്ങൾക്ക് ശേഷമുണ്ടായ ശസ്ത്രക്രിയയും അതിന് ശേഷം ഇപ്പോഴും തുടരുന്ന ആരോഗ്യപ്രശ്നങ്ങളും .

യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായി ബോർഡിന് കൂട്ടായ നേതൃത്വത്തിൽ പുതിയ രൂപവും ഭാവവും നല്കി. ബോർഡിന് വേണ്ടി സ്വന്തമായി ഭൂമി അനുവദിപ്പിക്കുകയും 32000 സ്ക്വയർ ഫീറ്റിൽ ആസ്ഥാന മന്ദിരം പണിയുവാൻ നേതൃത്വം കൊടുക്കുവാനും കഴിഞ്ഞു. 5 വർഷം കൊണ്ട് 130 കോടി രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോഴും ഒരു രൂപയുടെ അഴിമതിയുടെ കറ എന്റെ കൈകളിൽ പുരണ്ടിട്ടില്ല എന്ന ആത്മവിശ്വാസവുമുണ്ട്.

ലോക്സഭാ തെരെഞ്ഞെടുപ്പിൽ

2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ എഐസിസി നിർദ്ദേശപ്രകാരം ഏറ്റെടുത്ത പബ്ലിസിറ്റി കമ്മിറ്റിയുടെ ചുമതല എന്നാൽ കഴിയുന്ന വിധം നന്നായി ചെയ്യുവാൻ ശ്രമിച്ചിട്ടുണ്ട്.10 വർഷത്തെ കെപിസിസി എക്സിക്യൂട്ടീവ് മെമ്പറായും പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് വരെ കെപിസിസി സെക്രട്ടറിയായും പ്രവർത്തിച്ചു. ഈ പദവികൾ ഉപയോഗിച്ച് ഒരു രൂപയുടെ അനധിക്യത സ്വത്തോ സമ്പാദ്യമോ ഉണ്ടാക്കിയിട്ടില്ല എന്നത് അഭിമാനത്തോടെ ഓർക്കുന്നു. സംഘടനക്ക് ഒരു പേരുദോഷവും വരുത്തിയിട്ടുമില്ല. അതുകൊണ്ടാണല്ലോ ഒരു സെന്റ് ഭൂമിയോ സ്വന്തമായി വീടോ ഇല്ലാതെ ഇന്നും വാടക വീട്ടിൽ കഴിയുന്നത്. കഴിഞ്ഞ 20 വർഷക്കാലമായി 24 മണിക്കൂറും രാഷ്ട്രീയ പ്രവർത്തനവും സാമൂഹിക പ്രവർത്തനവും സംഘടനാ പ്രവർത്തനവും നടത്തിവരുന്ന തികഞ്ഞ മതേതര വാദിയാണ് എന്ന കാര്യത്തിൽ അഭിമാനം കൊള്ളുന്നു.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെരെഞ്ഞെടുപ്പിൽ

തെരെഞ്ഞെടുപ്പിൽ തോൽപ്പിക്കുവാൻ ശ്രമിച്ചവർക്ക് കോൺഗ്രസ് പാർട്ടിയിൽ പ്രമോഷൻ കൊടുക്കുന്നു. അതേസമയം സിപിഎം തെരെഞ്ഞെടുപ്പ് തോൽവിയും ജയവും വിലയിരുത്തി അച്ചടക്ക നടപടികളിലേക്ക് കടക്കുന്നു. അച്ചടക്കമില്ലാതേയും സാമൂഹിക വിഷയങ്ങളിൽമേലുള്ള ചർച്ചയും അതിനായുള്ള ഇടപെടലും ഇല്ലാതെ ഒരു പാർട്ടിക്ക് എത്ര നാൾ മുന്നോട്ട് പോകുവാൻ സാധിക്കും. കോൺഗ്രസ് ഇലക്ഷന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ആൾക്കൂട്ടമായി മാറുന്നു. ബൂത്ത് കമ്മിറ്റികൾ ഇലക്ഷൻ സമയത്ത് മാത്രം കൂടുന്ന സംവിധാനമായി മാറുന്നു. മണ്ഡലം കമ്മിറ്റികൾ ബ്ലോക്ക് കമ്മിറ്റികൾ എന്നിവ പ്രവർത്തനമില്ലാതെ നിർജ്ജീവമായിരിക്കുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ എണ്ണം ഇല്ലാതായി കൊണ്ടിരിക്കുന്നു. അങ്ങനെ കോൺഗ്രസ് ജനങ്ങൾക്കിടയിൽ നിന്ന് അകന്നു കൊണ്ടേയിരിക്കുന്നു.

പൗരത്വഭേദഗതി

പൗരത്വഭേദഗതി പോലുള്ള സാമൂഹിക വിഷയങ്ങൾ, മലബാർ ലഹളയുമായി ബന്ധപ്പെട്ടവരെ സ്വതന്ത്ര്യ സമരത്തിന്റെ ഏടുകളിൽ നിന്ന് മാറ്റുവാനുള്ള സംഘപരിവാർ അജണ്ടകൾ .
എന്താണ് കോൺഗ്രസിന്റെ നയം ? സംഘടിതമായി ആസുത്രിതമായി പ്രതികരിക്കാൻ കോൺഗ്രസുണ്ടോ ? പിന്നാക്ക മത ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ വേണ്ട വിധം പ്രതികരിക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനത്തിന് എങ്ങനെ "മതനിരപേക്ഷത " എന്ന വാക്കിന്റെ അവകാശം പറയാൻ കഴിയും. ?

ഏക പാർട്ടി

ഇന്നാട്ടിലെ സാധാരണക്കാരന്റെ കർഷകന്റെ പിന്നാക്ക മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ഒരു തരിമ്പ് പോലും വിട്ടുവീഴ്ച ഇല്ലാതെ സംഘടിതമായി പോരാടുന്ന ഏക പാർട്ടി CPM ഉം അതിന്റെ വർഗ്ഗ ബഹുജന സംഘടനകളും മാത്രമാണ് എന്നത് കേരളം തിരിച്ചറിയുന്നു. കോവിഡ് 19 പ്രതിസന്ധിയിൽപ്പെട്ട് ആടിയുലയുന്ന ഒരു സാമൂഹത്തിനെ ഒന്നാകെ താങ്ങായി തണലായി ആശ്വാസമായി ജനകീയ കോടതിയിൽ വിജയം വരിച്ച് "കേരളമോഡലിന് " നേതൃത്വം നല്കുന്ന സിപിഎം എന്ന പ്രസ്ഥാനത്തോട് ചേർന്ന് നില്ക്കുന്നതിൽ അഭിമാനം കൊള്ളുന്നു.

കെസി വേണുഗോപാല്‍

ഇന്ത്യയെ വംശീയമായും മതപരമായും ദുർബ്ബലപ്പെടുത്തുകയും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലക്കുയും ചെയ്യുന്ന BJP സംഘപരിവാർ ശക്തികൾക്കെതിരായി ഒരു മതേതര ബദൽ ഉയർന്ന് വരേണ്ടതിന്റെ ബോധ്യം ഇന്ന് കോൺഗ്രസിന് മാത്രം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഇന്ത്യയിൽ കോൺഗ്രസിനെ ബാധിച്ചിരിക്കുന്ന സംഘടനാപരമായ രോഗങ്ങളെ സംബന്ധിച്ച് ചൂണ്ടിക്കാണിച്ച് കൊണ്ടും . എഐസിസി ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നു കൊണ്ട് ബിജെപിക്ക് അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുവാൻ സാഹജര്യമൊരുക്കുന്ന ശ്രീകെസി വേണുഗോപാലിന്റെ ഉത്തരവാദിത്വം ഇല്ലായ്മയെക്കുറിച്ച് മുന്നറിയിപ്പ് നല്കികൊണ്ടും ശ്രീ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയപ്പോൾ കത്തിലെ കാര്യങ്ങളുടെ ഗൗരവം ചർച്ച ചെയ്യാതെ ഒരു മാനദണ്ഡവും പാലിക്കാതെ എന്നെ പുറത്താക്കുകയാണ് ചെയ്തത് .

ഗോവയിലും കർണ്ണാടകയിലും

ഞാൻ ചൂണ്ടിക്കാട്ടിയത് ഗോവയിലും കർണ്ണാടകയിലും നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ്സായിരുന്നു. സ്വതന്ത്രർ പിൻതുണക്കാനും തയ്യാറായിരുന്നു എന്നിട്ടും സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ല. ഗോവ പോലെ ഒരു സംസ്ഥാനത്ത് ആദ്യമായി ബിജെപി സർക്കാരുണ്ടാക്കി.
സാഹജര്യം ഒരുക്കിയതാര് .? കർണ്ണാടകയിലും ജനതാദൾ - കോൺഗ്രസ് കൂട്ടുകെട്ട് പോളിച്ച് താമര വിരിയിച്ചതിന് സാഹജര്യമൊരുക്കിയത് ആരാണ് .?

പഞ്ചാബിൽ

ഈ രണ്ട് സംസ്ഥാനത്തും ചാർജ്ജ് കെസി വേണുഗോപാലിനായിരുന്നു. മദ്ധ്യപ്രദേശിൽ രാജസ്ഥാനിൽ പഞ്ചാബിൽ ഛത്തീസ്ഗഡിൽ അങ്ങനെ എല്ലാ സംസ്ഥാനത്തും കോൺഗ്രസ് ദുർബ്ബലമാകുന്നു. മത നിരപേക്ഷത തകരുന്നതിൽ ഉത്കണ്ഠയുള്ള ഒരു കോൺഗ്രസ് പ്രവർത്തകൻ എന്നുള്ള നിലയിലാണ് ഞാൻ കത്തെഴുതിയത്. ഒരു കാലത്ത് ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായിരുന്ന കോൺഗ്രസ്സിൽ ഇപ്പോൾ ജനാധിപത്യം പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്നുള്ളതായിരിക്കുന്നു. ജനാധിപത്യ പ്രക്രിയയിലൂടെയുളള സംഘടനാ ഇലക്ഷൻ കോൺഗ്രസിൽ നടക്കുന്നുണ്ടോ ?

G-23

അങ്ങനെ നടന്നിട്ട് കാലം കുറേയായില്ലേ. ? ഡൽഹിയിലെ റിബൽ ഗ്രൂപ്പായ G-23 യും ആവശ്യപ്പെടുന്നത് സ്ഥിരമായി തെരെഞ്ഞെടുപ്പിലുടെ ഒരു പ്രസിഡന്റ് വേണം എന്നതാണ്.ഒരു കാലണ് ഉൾപ്പാർട്ടി ജനാധിപത്യത്തിനായി വാദിച്ചവർ തലപ്പെത്തെത്തിയപ്പോൾ ഉൾപ്പാർട്ടി ജനാധിപത്യവും പമ്പ കടന്നു. ഇവിടെ സോഷ്യൽ മീഡിയയിൽ ഞാൻ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് ചിലരുടെ വിലാപം കേൾക്കുയുണ്ടായി. കോൺഗ്രസിൽ നിന്ന് ഞാനെല്ലാം നേടിയിട്ട് പാർട്ടിയെ ചതിച്ചുവെന്നാണ് ആരോപണം. ശ്രീ ഏ കെ അന്റെണിയും ശ്രീ ഉമ്മൻ ചാണ്ടിയും ശ്രീ വയലാർ രവിയും ശ്രീ.വി എം സുധീരനു മെല്ലാം ശ്രീമതി ഇന്ദിരാ ഗാന്ധിയോട് കലഹിച്ച് കൊണ്ട് സിപിഎമ്മിനൊപ്പം സഹകരിച്ചവരാണെന്നും പ്രശാന്ത് ഓര്‍മ്മപ്പെടുത്തുന്നു

ചരിത്രം അറിയാത്തവരാണെങ്കിൽ

ചരിത്രം അറിയാത്തവരാണെങ്കിൽ ഒന്ന് മറിച്ച് നോക്കുന്നത് നല്ലതാണ്. അന്ന് അവർ ചെയ്ത കുറ്റമെ ഞാനും ചെയ്തിട്ടുള്ളു. അവരും പാർട്ടിയിൽ എന്നേക്കാൾ വലിയ സ്ഥാനമാനങ്ങൾ വഹിച്ചവരായിരുന്നു. ശ്രീ കെ കരുണാകരനും അന്നത്തെ കെപിസിസിപ്രസിഡന്റ് ശ്രീ കെ മുരളീധരനും ഈ പ്രസ്ഥാനത്തെ പിളർത്തികൊണ്ട് ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസിന് നേത്യത്വം കൊടുത്തതും ഓർമ്മയുണ്ടാകുമല്ലോ.

30 വർഷമായി പാർട്ടിയിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു. അതിൽ 20 വർഷവും 24 മണിക്കൂറും പ്രവർത്തിക്കുന്ന എന്റേയും എന്റെ പിതാവിന്റേയും ആരോഗ്യവും രക്തവും വിയർപ്പും സമ്പത്തും കോൺഗ്രസ് പാർട്ടിയെ ദോഷപ്പെടുത്തിയിട്ടില്ല... ഒരു പാട് സംഭാവന നല്കിയെന്ന അവകാശ വാദവും ഇല്ല.

ബിജെപിയിലേക്കല്ല

എന്നെ കരുതി വിലപിക്കുന്നവർ ഒന്നോർക്കുക ഞാൻ പോയത് ബിജെപിയിലേക്കല്ല "മതനിരപേക്ഷത " യുടെ കേരള മോഡലിന് നേതൃത്വം നല്കുന്ന സിപിഎം എന്ന ബഹുജന പ്രസ്ഥാനത്തിലേക്കാണ്... ഇന്നലേകളിലെ എന്റെ രാഷ്ട്രീയ പ്രവർത്തന വീഥിയിൽ എനിക്ക് മാർഗ്ഗദീപമായി മാറിയ ഗുരുസ്ഥാനിയാരായ നേതാക്കൾ, എന്റെ സഹപ്രവർത്തകർ ,എന്നെ സഹായിച്ചവർ എല്ലാവർക്കും നന്ദി.
വേദനിപ്പിച്ചവർക്കും നന്ദി.. സുരക്ഷിതത്വബോധമുള്ള ഒരു ജനകീയ പ്രസ്ഥാനത്തിൽ എത്തിച്ചതിനും- അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

cmsvideo
  How did Congress came up with a masterplan to select V D Satheeshan as the Opposition leader
  English summary
  Congress is just an election-oriented mob: PS Prashanth criticizes KC Venugopal again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X