കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്; വികസനം ജനം ഏറ്റെടുത്തു, ഗാന്ധിയന്‍ മൂല്യങ്ങള്‍ നടപ്പാക്കി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ പുകഴ്ത്തി കേരളത്തിലെ കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി. വികസന പദ്ധതികളാണ് മോദിയെ വീണ്ടും അധികാരത്തിലെത്തിച്ചത് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണക്കാരെ കണ്ടുള്ള മോദിയുടെ പ്രവര്‍ത്തനശൈലിയില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ടെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. പ്രതിപക്ഷത്തെ മാത്രമല്ല, ഭരണപക്ഷത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിക്ക് ഉണ്ടായിരിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

മുമ്പും പല ഘട്ടങ്ങളിലും അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനകള്‍ വിവാദമായിട്ടുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ് നേതാവ് മോദിയെ പുകഴ്ത്തുന്നത് ആദ്യമാണ്. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ ഒട്ടേറെ ബിജെപി പ്രവര്‍ത്തകര്‍ സത്യം പറയുന്ന നേതാവ് എന്ന അഭിപ്രായപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ആത്മാര്‍ഥതയും സത്യസന്ധതയും മറക്കരുതെന്ന് ചിലര്‍ ഓര്‍മിപ്പിക്കുന്നു. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ......

മോദിയുടെ മഹാവിജയം

മോദിയുടെ മഹാവിജയം

#നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി തലക്കെട്ടിലാണ് പോസ്റ്റ് തുടങ്ങുന്നത്.

നരേന്ദ്രമോദിയുടെ അത്യുഗ്രന്‍ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ.
എന്ത് കൊണ്ട് ഈ വിജയം ഉണ്ടായി?

കൂട്ടുകാരുടെ സമക്ഷത്തിങ്കലേക്ക്

കൂട്ടുകാരുടെ സമക്ഷത്തിങ്കലേക്ക്

എന്റെ എഫ്ബി കൂട്ടുകാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകള്‍ തുറന്നു പറയട്ടെ. പ്രതിപക്ഷക്കാര്‍ മാത്രമല്ല. ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്. എല്ലാ രാഷ്ടീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്.

വികസന അജണ്ടയുടെ അംഗീകാരം

വികസന അജണ്ടയുടെ അംഗീകാരം

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ്.

നയം ആവിഷ്‌ക്കരിക്കുമ്പോള്‍

നയം ആവിഷ്‌ക്കരിക്കുമ്പോള്‍

മഹാത്മാ ഗാന്ധി പൊതുപ്രവര്‍ത്തകരോട് പറഞ്ഞു.... നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക...

ശ്രീ മോദി അത് കൃത്യമായി നിര്‍വ്വഹിച്ചു.
1) സ്വച്ച് ഭാരത് സ്‌കീമില്‍ 9.16 കോടി കുടുംബങ്ങള്‍ക്ക് സ്വന്തം ടോയ്‌ലെറ്റ് നല്‍കി
2) പ്രധാനമന്ത്രി ഉജ്വലയോജന സ്‌കീമില്‍ 6 കോടി കുടുംബങ്ങള്‍ക്കാണ് സൗജന്യമായി എല്‍പിജി ഗ്യാസ് കണക്ഷന്‍ നല്‍കി.

കേരളം വിട്ടാല്‍

കേരളം വിട്ടാല്‍

കേരളം വിട്ടാല്‍ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസര്‍ജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം. മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു. ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകള്‍ ശേഖരിച്ച് അടുപ്പു ഊതി തളര്‍ന്നു പോയ 6 കോടി അമ്മമാര്‍ക്ക് മോദി നല്‍കിയ ആശ്വാസം എത്ര ഹൃദ്യമാണ്.

അദ്ദേഹത്തെ പ്രിയങ്കരനാക്കി

അദ്ദേഹത്തെ പ്രിയങ്കരനാക്കി

ജനകോടികളില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ? സ്മാര്‍ട്ട് സിറ്റികളും ബുള്ളന്‍ ട്രെയിന്‍ ഉള്‍പ്പെടെ നിരവധി സ്വപ്‌ന പദ്ധതികള്‍ രാഷ്ടീയ അജണ്ടയില്‍ കൊണ്ടുവന്നത് കാണാതേ പോകരുത്... നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്. വിജയങ്ങള്‍ ഇനി വികസനങ്ങള്‍ക്കൊപ്പമാണ്....

നരേന്ദ്രമോദിയെ വിമര്‍ശിക്കമ്പോള്‍

നരേന്ദ്രമോദിയെ വിമര്‍ശിക്കമ്പോള്‍

നരേന്ദ്രമോദിയെ വിമര്‍ശിക്കമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കുത്.... പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോര്‍ത്ത് നില്‍ക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചര്‍ച്ചക്ക് എടുക്കാന്‍ സമയമായി- എന്ന് പറഞ്ഞാണ് അബ്ദുള്ളക്കുട്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

രാഹുല്‍ രാജി ഉറപ്പിച്ചു; കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍, എല്ലാ യോഗങ്ങളും റദ്ദാക്കി, ചര്‍ച്ച മുറുകിരാഹുല്‍ രാജി ഉറപ്പിച്ചു; കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍, എല്ലാ യോഗങ്ങളും റദ്ദാക്കി, ചര്‍ച്ച മുറുകി

English summary
Congress Leader AP Abdulla Kutty Praises Modi Development Work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X