ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു; കോണ്‍ഗ്രസ് നേതാവ് രജനീ പാട്ടീല്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്
മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവ് രജനി പാട്ടീലിനെ മഹാരാഷ്ട്രയില്‍ നിന്നും എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ നാലിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ രജനീ പാട്ടീല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോവിഡ് -19 മൂലം രാജീവ് സാതവ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്, ഒഴിഞ്ഞ സീറ്റിലേക്ക് രജനീ പാട്ടീലും ബിജെപിയുടെ ഉപാധ്യായയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലെയും നിയമസഭയിലെ പാർട്ടി നേതാവും റവന്യൂ മന്ത്രിയുമായ ബാലാസാഹേബ് തോറാട്ടും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് തിരഞ്ഞെടുപ്പ് എതിരില്ലാതെ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത്. ബിജെപി നേതാക്കളെ കണ്ട കോണ്‍ഗ്രസിന്റെ നിലപാടില്‍ സഖ്യ കക്ഷികളായ എന്‍സിപിക്കും ശിവസേനയ്ക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു.

എന്നാല്‍ ഒരു സിറ്റിങ് അംഗത്തിന്റെ മരണം മൂലമുള്ള ഒഴിവ് നികത്താൻ തിരഞ്ഞെടുപ്പുകൾ നടക്കുമ്പോഴെല്ലാം എതിരാളികള്‍ ഉണ്ടാവാറില്ലെന്നും ഇതിന് പ്രതിപക്ഷത്തിന്റെ സഹകരണം തേടാറുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം. സതവിന്റെ കുടുംബാംഗത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ തങ്ങൾ സ്ഥാനാർത്ഥിയെ നിർത്തില്ലായിരുന്നു. എന്നാല്‍ രജനീ പാട്ടിലെനെതിരെ മത്സരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ബിജെപി ആദ്യം സ്ഥാനാര്‍തഥിയെ നിര്‍ത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചെന്ന് കണ്ടതോടെ അവര്‍ നിലപാട് തിരുത്തുകയായിരുന്നു.
ഒക്ടോബറില്‍ 4 ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയുന്ന ഏക സീറ്റായിരുന്നു മഹാരാഷ്ട്രയിലേത്. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് 62 കാരിയായ രജനീ പാട്ടിൽ. നിലവിൽ ജമ്മു കശ്മീരിന്റെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് പാട്ടിലാണ്. നേരത്തെ 2013 ലും മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ മെമ്പറായിരുന്നു. അന്ന് മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
Recommended Video
2013 ന് മുമ്പ് 1996 ൽ, മഹാരാഷ്ട്രയിലെ തന്നെ ബീഡ് ലോക്സഭാ സീറ്റിൽ നിന്നും മത്സരിച്ച വിജയിച്ച് രജനി പാട്ടില്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നു. ഗാന്ധി കുടുംബവുമായി, പ്രത്യേകിച്ച് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി മിസ്റ്റർ പാട്ടീലിന് അടുത്ത ബന്ധവും അവര്‍ക്കുണ്ട്. സാതവിന്റെ ഭാര്യ ഉള്‍പ്പടേയുള്ള പല പേരുകളും നേരത്തെ കോണ്‍ഗ്രസിന്റെ ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു.












Click it and Unblock the Notifications