Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവില: തീവെട്ടി കൊള്ള നടത്തുകയാണ് കേന്ദ്രം; കടുത്ത ജനരോക്ഷം നേരിടേണ്ടിവരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്നും രാജ്യത്ത് ഡീസലിനും പെട്രോളിനും വില വര്‍ദ്ധിച്ചു. ഇതോടെ കേരളത്തില്‍ ഡീസല്‍ വില സെഞ്ച്വറിയടിച്ചു. തിരുവനന്തപുരത്തെ പാറശാല, വെള്ളറട, കാരക്കോണം എന്നീ മേഖലകളില്‍ ഡീസല്‍ വിലയാണ് 100 കടന്നത്. ഇന്നത്തെ വില 100 രൂപ എട്ട് പൈസയാണ്. തിരുവനന്തപുരം നഗരത്തില്‍ 99.83 രൂപയാണ് വില. ഇടുക്കി ജില്ലകളിലെ ചില പെട്രോള്‍ പങ്കുകളിലും ഡീസല്‍ വില 100 കടന്നു. ഇന്ന് പെട്രോളിന് 30 പൈസയാണ് വര്‍ദ്ധിപ്പിച്ചത്.

kerala

അതേസമയം, ഇന്ധന വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.ിരിക്കുയാണ് മുന്ഡ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജന പ്രക്ഷോഭം വക വയ്ക്കാതെ, ജന വികാരം മനസ്സിലാക്കാതെ കേന്ദ്ര സര്‍കാര്‍ ഇന്ധന വില വര്‍ധിപ്പിച്ച് തീവെട്ടി കൊള്ള നടത്തുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് കേരളത്തില്‍ ഡീസല്‍ വിലയും നൂറു കടന്നു. കോവിഡ് പ്രതിസന്ധി കാലത്തും ജനങ്ങളോട് യാതൊരുവിധ ഉത്തരവാദിത്വവും കാണിക്കാതെ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി ഇന്ധന വില വര്‍ദ്ധിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അമിതമായി പിരിച്ചെടുക്കുന്ന എക്‌സൈസ് തീരുവ കുറയ്ക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വന്നില്ലെങ്കില്‍ കടുത്ത ജനരോക്ഷം നേരിടേണ്ടിവരും. വരുമാനം തൊഴില്‍ നഷ്ടങ്ങള്‍ കാരണം ഏറെക്കാലമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരെ ഇത്രയും ക്രൂരത കേന്ദ്രസര്‍ക്കാര്‍ കാണിക്കരുത്. ഇന്ധനവില വര്‍ദ്ധനവ് കാരണം ആവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇന്ധന വില്‍പ്പനയില്‍ നിന്നും കിട്ടുന്ന അമിത വരുമാനം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് നേരിയ ഒരു ആശ്വാസം നല്‍കുവാന്‍ കഴിയും. ചെകുത്താനും കടലിനും ഇടയ്ക്ക് എന്ന പോലെ ജനങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും സര്‍ക്കാറുകള്‍ക്കും ഇടയില്‍ വലയുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ധനവില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന വാദം. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഇന്ധന വില കുറയാന്‍ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ് ചെയ്യേണ്ടെതെന്ന നിലപാാണ് കേരളം സ്വീകരിച്ചത്. പെട്രോളിയവും ആള്‍ക്കഹോളും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പ്പന്നങ്ങള്‍. സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിന്റെ പകുതിയും ഇവയില്‍ നിന്നാണ് വരുന്നത്. ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 26 രൂപയും ഡീസല്‍ നിന്ന് 29 രൂപയും അധിക സെസായി കേന്ദ്രം ഈടാക്കുന്നുണ്ട്. പെട്രോള്‍ / ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കില്‍ ഈ സെസ് പിന്‍വലിക്കുകയാണ് ആദ്യം വേണ്ടത്. പെട്രോളിയത്തെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ വിഹിതം കൂടി കേന്ദ്രത്തിലേക്കെത്തും എന്നതല്ലാതെ വില കുറയില്ല എന്ന് കേന്ദ്രത്തിനു നന്നായറിയാമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.

കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

ഇതിനിടെ, ഇന്ധന വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനും രംഗത്തെത്തി. പെട്രോളിന് പിന്നാലെ ഡീസലിനും നൂറു രൂപ കടന്നിരിക്കുകയാണ്. ഇതിന്റെ കാസ്‌കേഡിങ് എഫക്റ്റ് അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവ് മുതല്‍ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ടാക്കി അവന്റെ ജീവിതത്തെ ദുരിതത്തിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

Recommended Video

cmsvideo
    പാവപ്പെട്ടവന് ഇരുട്ടടിയായി ഇന്ധനവില

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+