Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാത്രിയാണ്... മനസ് തൊടുന്ന കുറിപ്പുമായി രമേശ് ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് വിവാഹ വാര്‍ഷികം. ഭാര്യ അനിതയെ കുറിച്ച് അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരിക്കുന്നു. ഉയര്‍ച്ചയിലും താഴ്ചയിലും ജീവിത യാത്രയില്‍ തന്നോടൊപ്പം അടിയുറച്ച് നില്‍ക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്തു അനിത എന്ന് രമേശ് ചെന്നിത്തല പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാത്രിയാണ് ആ പെണ്ണുകാണല്‍ ചടങ്ങ് നടന്നത്. ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അനിതയെ പെണ്ണുകാണാന്‍ ചെന്നത് എന്ന് ചെന്നിത്തല ഓര്‍ക്കുന്നു.

36 വര്‍ഷം മുമ്പ് ഒരുമിച്ച് തുടങ്ങിയ ജീവിതം ഇന്നും പകിട്ടോടെ നില്‍ക്കുന്നുവെന്ന് ചെന്നിത്തലയുടെ വാക്കുകളില്‍ വ്യക്തം. എന്നെ മുന്നോട്ട് നയിക്കുന്ന ശക്തി സ്രോതസാണ് അനിതയെന്ന് ചെന്നിത്തല പറയുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ വീട്ടുകാര്യങ്ങള്‍ കൃത്യമായി നോക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ വിടവ് നികത്തിയത് അനിതയാണെന്ന് ചെന്നിത്തല എടുത്തുപറയുന്നു. ജീവിത പങ്കാളിയായും അമ്മയായും ഉദ്യോഗസ്ഥയായും തിളങ്ങിയ അനിതയെ കുറിച്ച് പറയാന്‍ ചെന്നിത്തലയ്ക്ക് നൂറു വാക്കുകളാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം....

r

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു രാത്രിയാണ്.
ആ രാത്രിയില്‍ പത്തുമണിയോടെ തന്റെ വീട്ടിലേക്ക് ഒരു കൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പെണ്ണുകാണാന്‍ വന്നുകയറിയ ഒരു ചെറുപ്പക്കാരന്‍.
അതാവും അനിതയുടെ ഓര്‍മകളിലെ ആദ്യത്തെ ഞാന്‍.
അന്നത്തെ അസാധാരണ പെണ്ണുകാണലില്‍ തുടങ്ങിയതാണ് ഞങ്ങളുടെ ജീവിതം.
ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികമാണ്.
മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസമാണ് അനിത എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്.
അന്ന് മുതല്‍ ഈ നിമിഷം വരെ എന്നെ മുന്നോട്ട് നയിക്കുന്ന ശക്തിസ്രോതസാണ് അനിത.

വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനായി
ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കുകയും
അതിന്റെ ഭാഗമായി പൊതുമണ്ഡലത്തില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയും ചെയ്യുന്ന എന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ചിലവഴിക്കാനുള്ള സമയം കണ്ടെത്തുക നന്നെ ബുദ്ധിമുട്ടായിരുന്നു.
എന്നാല്‍ ആ കുറവ് നികത്തിയത് എന്റെ ഭാര്യയായിരുന്നു.
സ്നേഹ സമ്പന്നയായ ജീവിത പങ്കാളി,
ശ്രദ്ധയും കരുതലുമുള്ള അമ്മ, ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥ, എന്നീ റോളുകളെല്ലാം അതീവ തന്‍മയത്വത്തോടെയാണ് അനിത കൈകാര്യം ചെയ്തത്. ഞങ്ങളുടെ മക്കളായ രോഹിതും രമിതും പഠിച്ച് വളര്‍ന്ന്, അവരവരുടെ കര്‍മപഥങ്ങളില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചതിന് പിന്നിലും എന്റെ പ്രിയ പത്നിയുടെ സമ്പൂര്‍ണ്ണമായ ആത്മസമര്‍പ്പണമുണ്ടായിരുന്നു.

തൊടുപുഴക്കടുത്തുള്ള പടിഞ്ഞാറേ കോടിക്കുളം എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായ എന്റെ ജീവിതത്തിലേക്ക് ധൈര്യപൂര്‍വ്വം കടന്ന് വരികയും, കാറും കോളും നിറഞ്ഞ ജീവിത യാത്രയില്‍ എന്റെ ചാലകശക്തിയായി വര്‍ത്തിക്കുകയും ചെയ്യുന്ന അനിതയാണ് ഞാന്‍ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ.
ഈ വിവാഹ വാര്‍ഷിക ദിനത്തില്‍ എല്ലാവരുടെയും ആശംസകളും,പ്രാര്‍ത്ഥനകളും
എനിക്കും, അനിതക്കും ഞങ്ങളുടെ കുടംബത്തിനുമൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+