സജീഷിനെ മുല്ലപ്പള്ളി വിളിച്ചിരുന്നു; ഞാനവിടെ ഉണ്ടായിരുന്നുവെന്ന് ടി സിദ്ദീഖ്, ആക്രമണം വേണ്ട
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്. ഫോണ്‍ ചെയ്തത് തന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. മരണം നടന്ന തൊട്ടടുത്ത ദിവസം ഞാനും കോണ്‍ഗ്രസ് നേതാവ് ജിതേഷും അവരുടെ വീട്ടില്‍ പോയിരുന്നുവെന്നും സിദ്ദീഖ് വ്യക്തമാക്കി.

ജിതേഷിന്റെ ഫോണിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സജീഷുമായി സംസാരിച്ചത്. മുല്ലപ്പള്ളി വിളിച്ച കാര്യം മറന്നതാണെങ്കില്‍ ഒന്നും പറയുന്നില്ല. അതല്ല, സജീഷ് ഓര്‍മ സിപിഎമ്മിന് പണയം വച്ച് രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ രീഷ്ട്രീയമായി നേരിടും. ആരോഗ്യ മന്ത്രിയെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമണിക്കാന്‍ അനുവദിക്കില്ലെന്നും ടി സിദ്ദീഖ് പറഞ്ഞു.
താന്‍ അന്ന് സജീഷിനെ വിളിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. ഫോണില്‍ പോലും വിളിച്ചില്ല എന്ന ആക്ഷേപം ശരിയല്ല. മനസാക്ഷിയെ മറച്ചുവച്ചാണ് സജീഷ് സംസാരിക്കുന്നത്. ജിതേഷ് മുതുകാട് വഴിയാണ് വിളിച്ചത്. താങ്കളാണ് ആദ്യം വിളിക്കുന്നത് എന്നാണ് അന്ന് സജീഷ് പറഞ്ഞത്. ഇത് നിഷേധിക്കുകയാണെങ്കില്‍ മനസാക്ഷിയെ വഞ്ചിക്കലാണ്. ഇത്ര മാത്രമേ വിനീതമായി പറയാനുള്ളൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Recommended Video
മുല്ലപ്പള്ളി വിളിച്ചിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജിതേഷ് മുതുകാടും പറഞ്ഞു. വടകര എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു ഗസ്റ്റ് റോളില്‍ പോലും എത്തി ആശ്വാസ വാക്ക് അറിയിച്ചില്ലെന്നായിരുന്നു സജീഷിന്റെ ആരോപണം. മുല്ലപ്പള്ളിയെ വിമര്‍ശിച്ച സജീഷിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അദ്ദേഹം ജോലി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.












Click it and Unblock the Notifications