Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോവാദികള്‍ ആകുന്നത് തെറ്റല്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ശിവദാസന്‍ നായര്‍

തിരുവനന്തപുരം: മോവോവാദികളാകുന്നത് കുറ്റമാണെന്ന് കാണാനാകില്ലെന്നും അവര്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ തെറ്റാകുന്നുള്ളൂ എന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങവെ സര്‍ക്കാരിന്റെ ഭാഗമായ കോണ്‍ഗ്രസ് എംഎല്‍എ ശിവദാസന്‍ നായര്‍ മാവോവാദികള്‍ക്ക് പിന്തുണയുമായി രംഗത്ത്.

മാവോ വാദികളാകുന്നത് തെറ്റല്ലെന്ന തരത്തിലുള്ള ഹൈക്കോടതി നിരീക്ഷണത്തിനെതിരെ കോടതിയില്‍ അപ്പീല്‍ പോകരുതെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു. മാവോ വാദികള്‍ ഉണ്ടാകുന്ന സാഹചര്യം മനസിലാക്കണം. അഴിമതി തയടേണ്ടവര്‍ തന്നെ അഴിമതിക്കാര്‍ ആകുമ്പോഴാണ് മാവോവാദികള്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

k-sivadasan-nair

മാവോവാദി ആകുന്നത് ഒരുളെ കസ്റ്റഡിയില്‍ എടുക്കാനോ അറസ്റ്റ് ചെയ്യാനോ ഉള്ള കുറ്റമല്ലെന്നായിരുന്നു ഹൈക്കോടതി ജസ്റ്റീസ് എ. മുഹമ്മദ് മുസ്താഖ് അഭിപ്രായപ്പെട്ടത്. ഇങ്ങനെ ഒരാളെ കുറ്റം ചുമത്തുന്നത് സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്നും ഒരു കേസിന്റെ വിധ്പ്രതാവനയുടെ ഭാഗമായി ജഡ്ജി നിരീക്ഷിച്ചിരുന്നു.

എന്നാല്‍, കോടിതിയുടെ നിരീക്ഷണം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇത് മാവോയിസ്റ്റുകളുടെ വളര്‍ച്ചയ്ക്ക് വഴിവെക്കുമെന്നും മാവോയ്‌സ്റ്റുകള്‍ക്കെതിരായ പോലീസിന്റെ നീക്കത്തിന് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്വന്തം പാര്‍ട്ടിക്കകത്തുനിന്നുതന്നെ ഇതിനെതിരെ ശബ്ദമുയര്‍ന്നതോടെ ഹൈക്കോടതി നിരീക്ഷണം വലിയൊരു ചര്‍ച്ചയ്ക്ക് വഴിവെക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+