മോൻസൺ മാവുങ്കൽ വിവാദത്തിലേക്ക് അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കുന്നു: ഹൈബി ഈഡൻ
തിരുവനന്തപുരം: പുരാവസ്തു വിൽപ്പനയുടെ മറവിൽ തട്ടിപ്പ് നടത്തിയ മോൺസൺ മാവുങ്കലിന്റെ കേസ് പുറത്തുവന്നതോടെ പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നതും ഉന്നത ഉദ്യോഗസ്ഥരിൽ പലർക്കും ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനും മോൺസണുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹൈബി ഈഡൻ.

പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികളുടെ ക്ഷണം അനുസരിച്ചാണ് താൻ മോൺസന്റെ വീട് സന്ദർശിച്ചതെന്നും അന്നാണ് മോൺസണെ ആദ്യമായി കണ്ടതെന്നുമാണ് ഹൈബി വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം താൻ മോൺസന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരാതിക്കാരാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

മോൺസണുമായി ബന്ധപ്പെട്ട കേസിൽ തന്റെ പങ്ക് തെളിയിക്കാൻ കഴിഞ്ഞില്ല എങ്കിൽ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മോൺസണുമായി ബന്ധപ്പെട്ട കേസിൽ തന്നെക്കുറിച്ചു പരാതിക്കാർ അവ്യക്തമായ കാര്യങ്ങൾ പറഞ്ഞ് പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കുകയാണെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാണിക്കുന്നു. മോൺസണെതിരെയുള്ള കേസ് അട്ടിമറിക്കാൻ പോലീസും കൂട്ട് നിന്നുവെന്നും ആരോപിക്കുന്നുണ്ട്. മോൻസനെ പല കാര്യങ്ങളിലും സഹായിച്ചിട്ടുള്ളത് പോലീസ് ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹൈബി ഈഡൻ പറഞ്ഞു.

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടെ മുതിർന്ന പല കോൺഗ്രസ് നേതാക്കൾക്കും മോൻസണുമായി അടുത്ത ബന്ധം ഉണ്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മോൺസണൊപ്പം സുധാകരൻ ഇരിക്കുന്ന ഫോട്ടോയും ഇതോടെ മാധ്യമങ്ങൾ നൽകിയിരുന്നു. മോൺസണെ പരിചയമുണ്ടെന്നും ചികിത്സയുടെ ഭാഗമായാണ് വീട്ടി പോയതെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. ഉണ്ടെന്ന് തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മോൺസണുമായി ബന്ധമുണ്ടെന്ന ആരോപണത്തി. വിശദീകരണവുമായി ഹൈബി ഈഡൻ എം പി നേരിട്ട് രംഗത്തെത്തിയിട്ടുള്ളത്.

അഞ്ചോ ആറോ തവണ മോൺസണെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർ എന്ന നിലയിലായിരുന്നു തനിക്ക് മോൺസണുമായി പരിചയമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സമയത്ത് വീട്ടിൽ പോയി പുരാവസ്തു ശേഖരവും കണ്ടുവെങ്കിലും സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് തനിക്കറിയില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. ആരാണ് തനിക്കെതിരെ പരാതി നൽകിയിട്ടുള്ളത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തനിക്കെതിരായ നുണ പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും സുധാകരൻ വ്യക്തമാക്കി. അതേ സമയം തനിക്കെതിരായ ഗൂഡാലോചനകൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണോ എന്ന് സംശയിക്കുന്നതായും കെ സുധാകരൻ ആരോപിച്ചിരുന്നു.

മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതോടെ കെ പിസിസി പ്രസിഡന്‍റ് കെ സുധാകരൻ എം പിക്കെതിരെ ഗുരുതരാരോപണമാണ് ഉയർന്നുവന്നത്. സുധാകരന്‍റെ സാന്നിധ്യത്തിൽ മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബർ 22ന് ഉച്ചയ്ക്ക് 2മണിക്ക് ഇയാളുടെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.

വിദേശത്ത് നിന്നെത്തിയ പണം കൈയ്യിൽ കിട്ടാൻ ദില്ലിയിലെ ഗുപ്ത അസോസിയേറ്റ്സിന് അടിയന്തരമായി 25 ലക്ഷം രൂപ നൽകണമെന്ന് മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ടിരുന്നു. കെ സുധാകരൻറെ ഇടപെടലിൽ പാർലമെന്‍റിലെ പബ്ളിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് ഒപ്പ് വെപ്പിച്ച് പണം വിടുവിക്കുമെന്നും സംശയമുണ്ടെങ്കിൽ തന്‍റെ വീട്ടിലേക്ക് വന്നാൽ മതിയെന്നും അറിയിച്ചിരുന്നു. 2018 നവംബർ 22ന് കലൂരിലെ വീട്ടിൽവെച്ച് സുധാകരന്‍റെ സാന്നിധ്യത്തിൽ ഡൽഹിയിലെ കാര്യങ്ങൾ സംസാരിച്ചെന്നും ഇതിന് തുടർച്ചയായി 25 ലക്ഷ രൂപ കൈമാറിയെന്നുമാണ് പരാതിയിലുളളത്. എന്നാൽ 2018ൽ ഈ ഇടപാട് നടക്കുമ്പോൾ കെ സുധാകരൻ എംപിയായിരുന്നില്ല. ഈ പണം കൈമാറിയ സംഭവവും ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണപരിധിയിൽപ്പെടുന്നുണ്ട്.












Click it and Unblock the Notifications