കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുത്തിയതു കൊണ്ടു മാത്രം കാര്യമില്ല; സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

Google Oneindia Malayalam News

കോഴിക്കോട്: ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ എംപി. സുധാകരന്റെ പ്രസ്താവന ഒട്ടും ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. സുധാകരന്‍ തിരുത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടു മാത്രം കാര്യമില്ല. സുധാകരന്‍ മുന്‍കൈയ്യെടുത്ത് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തണമെന്നും മുരളീധരന്‍ പറഞ്ഞു.

k

പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചു. കോണ്‍ഗ്രസിന് ഒരുകാലത്തും ബിജെപിയുമായോ ആര്‍എസ്എസുമായോ സന്ധി ചെയ്യാന്‍ സാധ്യമല്ല. അവരുടെ നയങ്ങള്‍ എതിര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ നയം. രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് എതിരായ യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഈ സന്ദര്‍ഭത്തില്‍ നെഹ്രു വര്‍ഗീയ ശക്തികളോട് സന്ധി ചെയ്തു എന്ന പ്രസ്താവന കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്കുള്ള മതിപ്പ് ഇല്ലാതാക്കും.

സ്വാതന്ത്ര്യത്തിന് ശേഷം എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ മന്ത്രിസഭയില്‍ എടുത്തിരുന്നു. അങ്ങനെയാണ് ശ്യാമപ്രസാദ് മുഖര്‍ജി മന്ത്രിസഭയിലെത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം വന്ന മന്ത്രിസഭയിലല്ല മുഖര്‍ജിയെ എടുത്തത്. സ്വാതന്ത്ര്യം അംഗീകരിക്കാത്തത് കൊണ്ടാണ് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മന്ത്രിസഭയില്‍ എടുക്കാതിരുന്നത്.

വെറുതെയല്ല അമിത് ഷാ തമ്പടിക്കുന്നത്... 40 സീറ്റില്‍ ബിജെപി വിയര്‍ക്കും; ഗുജറാത്തില്‍ മറുതന്ത്രംവെറുതെയല്ല അമിത് ഷാ തമ്പടിക്കുന്നത്... 40 സീറ്റില്‍ ബിജെപി വിയര്‍ക്കും; ഗുജറാത്തില്‍ മറുതന്ത്രം

ജനസംഘം രൂപീകരിക്കുകയും ആര്‍എസ്എസുമായി ഐക്യപ്പെട്ടുപോകുകയും ചെയ്ത വേളയില്‍ ശ്യാമ പ്രസാദ് മുഖര്‍ജിക്കെതിരെ നെഹ്രു ശക്തമായ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. അറസ്റ്റ് ചെയ്യാന്‍ വരെ നെഹ്രു ധൈര്യം കാണിച്ചു. ആ നെഹ്രു വര്‍ഗീയതയോട് സന്ധി ചെയ്തു എന്ന സുധാകരന്റെ വാചകമാണ് കൂടുതല്‍ പ്രശ്‌നമാക്കിയത്.

സുധാകരന്റെ പ്രസ്താവന മുസ്ലിം ലീഗിന് വലിയ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. അതുള്‍പ്പെടെ സുധാകരന്‍ പരിഹരിക്കണം. ഘടക കക്ഷികളുമായി ചര്‍ച്ച നടത്തണം. ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

രാഷ്ട്രീയ കാര്യ സമിതി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യും. സുധാകരന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പക്ഷേ, ചില പ്രസ്താവനകള്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. വര്‍ഗീയതയോട് സന്ധി ചെയ്യുന്ന നയം കോണ്‍ഗ്രസിനില്ല. ആര്‍എസ്എസിനെയോ സിപിഎമ്മിനെയോ സഹായിക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. ആര്‍എസ്എസ് ശാഖ ഇല്ലാതാക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

English summary
Congress MP K Muraleedharan against KPCC President K Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X