കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍; ഗ്രൂപ്പുകള്‍ അയഞ്ഞു, രാഷ്ട്രീയകാര്യ സമിതി യോഗം ഉടന്‍...

Google Oneindia Malayalam News

തിരുവനന്തപുരം: നേതൃത്വവുമായി ഉടക്കിയ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ഒടുവില്‍ സമവായത്തിന്. പുനഃസംഘടനയുമായി സഹകരിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചു. തുടര്‍ നടപടിക്രമങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കുമെന്ന ഉറപ്പിന്‍മേലാണ് സമവായം. കെ സുധാകരന്‍-വിഡി സതീശന്‍ എന്നിവര്‍ ചുമതലയേറ്റെടുത്തതിന് ശേഷം കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിക്ക് അയവ് വന്നിരിക്കുകയാണ്. ഇതോടെ കെപിസിസി രാഷ്ട്രീയകാര്യസമിതി വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായി. രാഷ്ട്രീയകാര്യസമിതിയില്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നത് ഗ്രൂപ്പുകളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.

രണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടിരണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടി

കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ സുധാകരന്‍ നടത്തിയ ആശയ വിനിമയത്തിലാണ് മഞ്ഞുരുക്കം. ഇരുവരെയും സുധാകരന്‍ നേരിട്ടുവന്ന് കണ്ടത് തങ്ങളുടെ വിജയമായി ഗ്രൂപ്പുകള്‍ കാണുന്നു. മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടുപോകാന്‍ തയാറാണെന്ന സന്ദേശവും ഇതിലൂടെ സുധാകരന്‍ നല്‍കി. തര്‍ക്കവിഷയങ്ങളില്‍ ഏറെക്കുറേ ധാരണയിലെത്താനും കൂടിക്കാഴ്ചയില്‍ സാധിച്ചു. ഇതിന് ശേഷം വെള്ളിയാഴ്ച ഡിസിസി അധ്യക്ഷന്‍മാരുടെയും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്ന് സഹഭാരവാഹികളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.

c

പുതിയ മാനദണ്ഡം അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയും ഉപാധ്യക്ഷ സ്ഥാനങ്ങളും വഹിക്കുന്നവരെ ഭാരവാഹിയാക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല. സഹകരണ സ്ഥാപനങ്ങളില്‍ ഉന്നത പദവി വഹിക്കുന്നവരെയും മാറ്റിനിര്‍ത്തും. 10 വര്‍ഷം ഭാരവാഹികളായിരുന്നവര്‍ക്കും അവസരം ലഭിക്കില്ല. മാനദണ്ഡം ഗ്രൂപ്പുകളുടെ കൂടി അംഗീകാരത്തോടെ മാത്രമെ പുറത്തിറക്കൂ. ഇത് ഇറങ്ങുന്നതോടെ ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ ആവശ്യമായ കൂടിയാലോചന നടത്തി പട്ടിക കെപിസിസിക്ക് കൈമാറും.

സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്

അതേസമയം, സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനഃസംഘടന വേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഗ്രൂപ്പുകള്‍ ഇപ്പോഴും. പുനഃസംഘടന പൂര്‍ത്തിയാക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ടേക്കുമെന്ന ഭീതി ഗ്രൂപ്പുകള്‍ക്കുണ്ട്. ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താന്‍ തിരുമാനിച്ചതോടെ അതിനുവേണ്ടിയുള്ള അംഗത്വ വിതരണം കഴിഞ്ഞമാസം ഒന്നിന് തുടങ്ങിയെങ്കിലും തര്‍ക്കംമൂലം എങ്ങും എത്തിയിരുന്നില്ല. അംഗത്വത്തിനുള്ള കടലാസുകള്‍ പോലും വിതരണംചെയ്യാതെ കിടക്കുകയായിരുന്നു. മാര്‍ച്ച് 31 വരെയാണ് അംഗത്വവിതരണ നടപടികള്‍. തുടര്‍ന്ന് വിവിധ തലങ്ങളില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കും.

തര്‍ക്കം രൂക്ഷമായ വേളയില്‍ കെപിസിസി നേതൃത്വം പേരുകള്‍ ചോദിച്ചാല്‍ നിര്‍ദ്ദേശിക്കേണ്ടതില്ലെന്ന് ഗ്രൂപ്പുകള്‍ തിരുമാനിച്ചിരുന്നു. പ്രതിഷേധം പരസ്യമാക്കി തിരുവനന്തപുരത്ത് ഉണ്ടായിട്ടും യുഡിഎഫ് യോഗം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ബഹിഷ്‌കരിച്ച സംഭവവുമുണ്ടായി. ഗ്രൂപ്പുകള്‍ കടുംപിടുത്തം തുടര്‍ന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അത് തങ്ങളുടെ കഴിവുകേടായി ഹൈക്കമാന്‍ഡ് വിലയിരുത്തുമെന്നുമുള്ള തോന്നലുണ്ടായതോടെ നേതൃത്വം ചര്‍ച്ചയുടെ വഴി സ്വീകരിക്കുകയായിരുന്നു.

Recommended Video

cmsvideo
പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam

English summary
Congress Political Core Committee Meeting Soon; A, I Group Issue Solved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X