കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കെസിയെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ'; കനത്ത പതനവും ട്രോളും; വീണ്ടും ഫ്ലക്സ്‌ ബോർഡുകളോ ?

Google Oneindia Malayalam News

കോഴിക്കോട്: നഗരത്തിൽ കെ.സി. വേണുഗോപാലിനെതിരെ വീണ്ടും ഫ്ലക്സ്‌ ബോർഡുകൾ സ്ഥാപിച്ചു. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റു വാങ്ങിയ കനത്ത തോൽവിലാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്.

'കെസിയെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ' എന്നാണ് ഫ്ലക്സ്‌ ബോർഡുകളിൽ പ്രതൃക്ഷപ്പെട്ടത്. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പട്ടത്. പാളയം ഉൾപ്പടെ വിവിധ ഭാഗങ്ങളിലാണ് ഫ്ലക്സ്‌ ബോർഡുകൾ സ്ഥാപിച്ചത്.

എന്നാൽ, നേരത്തെ കണ്ണൂരിൽ കെ.സി. വേണുഗോപാലിനെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതിന് പിന്നാലെ വിഷയം വലിയ വിവാദം ആയി മാറിയിരുന്നു. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ എന്ന വാചകങ്ങളോടെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

1

ശ്രീകണ്ഠാപുരം, എരിവേശി തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസിന്റേത് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ കെ സി യുടെ ഏറ്റവും വിശ്വസ്തനായ ഇരിക്കൂർ എം എൽ എ സജീവ് ജോസഫിന്റെ ഓഫീസിന് പരിസരത്തും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ചുമരിലുമാണ് പോസ്റ്ററുകൾ ഒട്ടിച്ചിരുന്നത്. കൂടാതെ ചെമ്പേരി, പയ്യാവൂര്‍ തുടങ്ങിയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകളെല്ലാം പതിപ്പിച്ചിരുന്നത്.

തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു; പ്രതി പൊലീസ് പിടിയിൽ; ആക്രമണം വാക്കുതര്‍ക്കത്തെ തുടര്‍ന്ന്തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു; പ്രതി പൊലീസ് പിടിയിൽ; ആക്രമണം വാക്കുതര്‍ക്കത്തെ തുടര്‍ന്ന്

2

അതി രൂക്ഷമായ ഭാഷയാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റു തുലച്ചു, പെട്ടിതൂക്കി വേണുഗോപാല്‍ ഒഴിവാകൂ തുടങ്ങിയ പരാമര്‍ശങ്ങള്‍ കൂടി പോസ്റ്ററിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിന് പിന്നിൽ പാർട്ടി പ്രവർത്തകരാണെങ്കിൽ കർശന നടപടി എടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ കണ്ണൂരിലെ പ്രദേശിക നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും കെ സി വോണുഗോപാലിന് എതിരെ രംഗത്ത് എത്തിയിരുന്നു.

3

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. പോസ്റ്ററുകൾ അന്നു തന്നെവപാർട്ടി പ്രവർത്തകർ നീക്കം ചെയ്തിരുന്നു. എന്നാൽ, സമൂഹ മാധ്യമങ്ങളില്‍ നേതാക്കള്‍ക്കെതിരായ അധിക്ഷേപം അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വ്യക്തമാക്കിയിരുന്നു. നേതാക്കളെ പരസ്യമായി സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നു. വ്യക്തിഹത്യ നടത്തുന്നു. ഇത് അംഗീകരിക്കാനാവില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

മുല്ലപ്പെരിയാർ സുരക്ഷ ലക്ഷ്യം; കേസിൽ കക്ഷി ചേരാൻ ഡീൻ കുര്യാക്കോസ്; അപേക്ഷ സുപ്രീം കോടതിയിൽമുല്ലപ്പെരിയാർ സുരക്ഷ ലക്ഷ്യം; കേസിൽ കക്ഷി ചേരാൻ ഡീൻ കുര്യാക്കോസ്; അപേക്ഷ സുപ്രീം കോടതിയിൽ

4

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സമൂഹ മാധ്യമങ്ങളില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെ പി സി സി നിരീക്ഷിച്ച് വരികയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകും. സമൂഹ മാധ്യമങ്ങളിലൂടെ പരസ്യ വിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും.

5

അത് തിരിച്ചറിഞ്ഞ് അത്തരം പ്രവര്‍ത്തികളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്തിരിയണമെന്ന് കെ.സുധാകരൻ ആവിശ്യപ്പെട്ടിരുന്നു. ഇന്നലെയായിരുന്നു സുധാകരന്റെ പ്രതികരണം ഉണ്ടായത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണി എടുത്തവരാണ്. പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ജയ - പരാജയങ്ങളില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

6

നേതാക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം സമൂഹ മാധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്കലംഘനമായി കാണേണ്ടി വരും. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടി വേദികളിലാണ് രേഖപ്പെടുത്തേണ്ടത്. അല്ലാതെ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവര്‍ക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോഴിക്കോട് നഗരത്തിൽ കെ.സി. വേണുഗോപാലിനെതിരെ വീണ്ടും ഫ്ലക്സ്‌ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

English summary
congress protest against KC Venugopal Flux‌ boards were set up in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X