കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികളുടെ ആസ്തി; സ്വത്തില്‍ മുന്നില്‍ ജെബി മേത്തര്‍, കേസില്‍ എഎ റഹീം, 26000 രൂപയും

Google Oneindia Malayalam News

തിരുവനന്തപുരം: മൂന്ന് പേരാണ് കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍, സിപിഎം സ്ഥാനാര്‍ഥിയായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം, സിപിഐ സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍ എന്നിവരാണ് മല്‍സര രംഗത്ത്. ആസ്തിയില്‍ മുന്നില്‍ ജെബി മേത്തറാണ്. കേസില്‍ മുന്നില്‍ എഎ റഹീമും.

ജെബി മേത്തര്‍ക്ക് 11.14 കോടി രൂപയുടെ സ്വത്തുണ്ട്. 87 ലക്ഷം രൂപയുടെ ആഭരണങ്ങള്‍, 1.50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി, 75 ലക്ഷം രൂപ വിലയുള്ള വീട് എന്നിവയും ജെബി മേത്തറുടെ പേരിലുണ്ട്. അതേസമയം, 46 ലക്ഷം രൂപയുടെ ബാധ്യതയും ഇവര്‍ക്കുണ്ട്. ഒരു കേസിലും പ്രതിയല്ല. ഭര്‍ത്താവിന് 41 ലക്ഷം രൂപയുടെ ബെന്‍സ് കാറുണ്ട്. രണ്ടു ബാങ്കുകളിലായി 23 ലക്ഷം രൂപയുടെ നിക്ഷേപവും.

p

കെപിസിസി മുന്‍ പ്രസിഡന്റ് ടിഒ ബാവയുടെ കൊച്ചുമകളാണ് ജെബി മേത്തര്‍. കോണ്‍ഗ്രസ് നേതാവ് കെഎംഐ മേത്തറാണ് പിതാവ്. 42 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രതിനിധിയായി ഒരു വനിത രാജ്യസഭയിലേക്ക് പോകുന്നത്. മുസ്ലിം വനിതയ്ക്ക് പ്രാതിനിധ്യം നല്‍കിയതിലൂടെ കോണ്‍ഗ്രസ് കൈയ്യടി നേടുകയും ചെയ്തു. ആലുവ നഗരസഭാ കൗണ്‍സിലറാണ് ജെബി മേത്തര്‍. ഈ പദവി രാജിവച്ചാണ് രാജ്യസഭയിലേക്ക് മല്‍സരിക്കുന്നത്. ആരാകും കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ ഏറെ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ ജെബി മേത്തറെ പ്രഖ്യാപിച്ചതിലൂടെ എല്ലാവരും ഒരേ സ്വരത്തില്‍ സ്വാഗതം ചെയ്തു.

ദിലീപ് കേസില്‍ നിര്‍ണായക നീക്കം; പ്രമുഖ നടിയെ ഉടന്‍ ചോദ്യം ചെയ്യും... ഹര്‍ഷിത അട്ടല്ലൂരി ടീമില്‍ദിലീപ് കേസില്‍ നിര്‍ണായക നീക്കം; പ്രമുഖ നടിയെ ഉടന്‍ ചോദ്യം ചെയ്യും... ഹര്‍ഷിത അട്ടല്ലൂരി ടീമില്‍

ജെബി മേത്തറുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ സ്വത്താണ് സിപിഎം സ്ഥാനാര്‍ഥി എഎ റഹീമിനുള്ളത്. 26000 രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഭാര്യയുടെ പേരില്‍ നാലര ലക്ഷം മൂല്യമുള്ള കൃഷി ഭൂമിയുണ്ട്. ആറ് ലക്ഷത്തിന്റെ വാഹനമുണ്ട്. 70000 രൂപയുടെ ആഭരണങ്ങളും ഭാര്യയ്ക്കുണ്ട്. 37 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എഎ റഹീം. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ റഹീം ഡിവൈഎഫ്‌ഐയുടെ ദേശീയ അധ്യക്ഷനാണ്. സിപിഎം കേരള സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എംഎ ബേബിക്ക് ശേഷം സിപിഎം പ്രതിനിധിയായി രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന പ്രായം കുറഞ്ഞ നേതാവാണ് 41കാരനായ എഎ റഹീം.

സിപിഐ സ്ഥാനാര്‍ഥി പി സന്തോഷ് കുമാര്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. 10000 രൂപ കൈവശമുണ്ട്. 10 ലക്ഷം രൂപ മൂല്യമുള്ള കൃഷിഭൂമിയുണ്ട്. ഭാര്യയുടെ കൈവശം 15000 രൂപയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളുമുണ്ട്. നാല് ലക്ഷത്തിന്റെ കൃഷി ഭൂമിയും ഭാര്യയ്ക്കുണ്ട്. കണ്ണൂര്‍ കോര്‍പറേഷനില്‍ ഭാര്യയുടെ പേരില്‍ എട്ടര സെന്റ് സ്ഥലവും വീടുമുണ്ട്. എഐവൈഎഫ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
Congress Rajya Sabha Candidate Jebi Mather Asset Details; CPM Candidate AA Rahim Asset
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X