'വിലയ്ക്കു വാങ്ങാന്‍ കഴിയുന്ന വസ്തുവായി കോണ്‍ഗ്രസ്സ് തങ്ങളെത്തന്നെ ചുരുക്കി'; ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം; കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപിയെ ചെറുക്കാന്‍ ഈ രാജ്യത്തെ പ്രബുദ്ധരായ ജനങ്ങള്‍ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിനെയും അവര്‍ ഭാഗമായ മുന്നണിയെയും ജയിപ്പിച്ചു. എന്നാല്‍ ജനഹിതത്തെ അട്ടിമറിച്ചുകൊണ്ട് തങ്ങളെത്തന്നെ ബിജെപിക്ക് വിൽക്കുകയാണ് കോൺഗ്രസ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോവ, മണിപ്പൂര്‍, മധ്യപ്രദേശ്, കര്‍ണ്ണാടക, പുതുച്ചേരി ഇവിടങ്ങളിലൊക്കെ ഇതാണ് നടന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ബിഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍ ഇതിന്‍റെ വകഭേദം അല്ലേ അരങ്ങേറിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപി ഇന്ത്യന്‍ ജനാധിപത്യത്തെ വിലയ്ക്കു വാങ്ങാവുന്ന വില്‍പനച്ചരക്കാക്കി മാറ്റി. ആ കച്ചവടത്തില്‍ വിലയ്ക്കു വാങ്ങാന്‍ കഴിയുന്ന വസ്തുവായി കോണ്‍ഗ്രസ്സ് തങ്ങളെത്തന്നെ ചുരുക്കി. എത്ര ഉയര്‍ന്ന വിലകൊടുക്കാനും ബിജെപി തയ്യാറാണ്. അതിനു വേണ്ട പണം അവരുടെ കൈയ്യില്‍ ഉണ്ട്, ഇലക്ടറല്‍ ബോണ്ടൊക്കെ അവര്‍ അതിനായി ഇറക്കിയതാണ്. എത്ര വലിയ വിലയ്ക്കാണ് തങ്ങളെ തന്നെ വില്‍ക്കാന്‍ കഴിയുക എന്നാണ് കോണ്‍ഗ്രസ് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയ്ക്ക് എതിരെ എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുമായി സമരസപ്പെടുന്ന അവസ്ഥയാണുള്ളത്. ബിജെപിയിലേക്ക് പോകാൻ നേതാക്കൾക്ക് യാതൊരു മടിയുമില്ല. കോൺഗ്രസായി ജയിച്ചാൽ ബിജെ പിയിലേക്ക് പോകാം എന്ന അവസ്ഥയാണ് കേരളത്തിലും കൊണ്ടുവരാൻ ശ്രമിക്കുന്നത്. 35 പേരെ ജയിപ്പിച്ചാൽ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത് ബാക്കി വരുന്നവരെ കോൺഗ്രസിൽ നിന്ന് എടുക്കാം എന്ന ധാരണ ഉള്ളത് കൊണ്ടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
കേന്ദ്ര ഏജൻസികൾക്കെതിരേയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കേന്ദ്ര ഏജൻസികളുടെ ഭീഷണി മറ്റ് സംസ്ഥാനങ്ങളിൽ ഏൽക്കുമായിരിക്കും, ഇടതു സംസ്കാരമുള്ള കേരളം എന്നാൽ അത്തരം വിരട്ടലുകൾക്കുള്ള മണ്ണല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. നേരല്ലാത്ത ഒരു കളികൊണ്ടും ഇങ്ങോട്ടേക്ക് വരണ്ട. ഇവിടെ നേരായ കളിമാത്രമേ നടക്കുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവതാരക അഞ്ജനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം












Click it and Unblock the Notifications