40 സെക്രട്ടറിമാർ മാത്രം: ഡിസിസിയിലും 50 കടക്കില്ല: പുനഃസംഘടന മുന്നോട്ട്, അനുനയവും സജീവം
തിരുവനന്തപുരം: പാർട്ടി പുനഃസംഘടനയെന്ന തീരുമാനത്തിലുറച്ച് മുന്നോട്ട് പോവുമ്പോള്‍ തന്നെ അനുനയ സാധ്യതകളും തേടി കെ പി സി സി നേതൃത്വം. പുനഃസംഘടനയുമായി സഹകരിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന വേണ്ടതില്ലെന്ന നിലപാട് തന്നെയാണ് അവർ ഇപ്പോഴും സ്വീകരിക്കുന്നത്.
എന്നാല്‍ എ ഐ സി സിയുടെ പിന്തുണയോടെ നിലവിലെ നേതൃത്വം മുന്‍ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെ പുനഃസംഘടന നീക്കങ്ങളുടെ കാര്യത്തില്‍ തങ്ങളെ പൂർണ്ണമായും ഇരുട്ടില്‍ നിർത്തുന്നുവെന്ന ആരോപണവും പരാതികളുമായി ഗ്രൂപ്പുകള്‍ വീണ്ടും രംഗത്ത് എത്തി.

പാർലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ദേശീയ നേതാക്കളുമായി പുനഃസംഘടനയെ കുറിച്ച് ആശയ വിനിമയം നടത്തുന്നുണ്ട്. കെ പി സി സി സെക്രട്ടറിമാർക്ക് പുറമെ, ഡി സി സി ഭാരവാഹികളുടെ നിയമനവും എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്.
പാർവതിയും ശോഭനയും മുതല്‍ നദിയ മൊയ്തുവരെ: താരംസംഗമ വേദിയായി റഹ്മാന്റെ മകളുടെ വിവാഹം

ദില്ലിയിലേക്ക് പുറപ്പെടും മുമ്പം ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവുമായി കെ പി സി സി അധ്യക്ഷന്‍ ദീർഘമായ ആശയ വിനിമയം നടത്തിയിരുന്നു. അനുനയ നീക്കങ്ങളുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ സതീശന്റെ സെക്രട്ടറിമാർ സമീപിച്ചെങ്കിലും പട്ടിക സംബന്ധിച്ച നിർദേശങ്ങള്‍ നല്‍കാന്‍ ഇരുവരും തയ്യാറായില്ല.

നേതൃത്വം ഔദ്യോഗികമായി പട്ടിക ആവശ്യപ്പെടാതെ സെക്രട്ടറി മുഖേന സമീപിച്ചതിലാണ് ഗ്രൂപ്പുകള്‍ നീരസം പ്രകടിപ്പിക്കുന്നത്. ഡി സി സിയുടെ പുനഃസംഘടന സംബന്ധിച്ച മാനദണ്ഡവും നേതൃത്വം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എത്രയും പെട്ടെന്ന് ഇത് സംബന്ധിച്ച നിലപാട് നേതൃത്വം പരസ്യമാക്കണമെന്നും ഗ്രൂപ്പുകള്‍ അഭിപ്രായപ്പെടുന്നു.

പുനഃസംഘടനയ്ക്കെതിരെ രണ്ട് തവണ ഉമ്മന്‍ചാണ്ടി നേരിട്ട് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ സമീപിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഒരു വ്യക്തമായ നിലപാട് നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. സംഘടന തിരഞ്ഞെടുപ്പിനുള്ള മുന്നോടിയായുള്ള അംഗത്വ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടം കഴിഞ്ഞെങ്കിലും അംഗത്വ ബുക്കുകള്‍ ഇതുവരെ താഴെതട്ടിലേക്ക് എത്തിച്ചില്ലെന്നും ഗ്രൂപ്പുകള്‍ ആരോപിക്കുന്നുണ്ട്.

40 പുതിയ സെക്രട്ടറിമാരെ നിയമിക്കാനാണ് കെ പി സി സി നേതൃത്വം ആലോചിക്കുന്നു. യുവാക്കളായ ജനകീയരായ നേതാക്കളേയാണ് ആലോചിക്കുന്നത്. കെ പി സി സി ജനറൽ സെക്രട്ടറിമാരെ സഹായിക്കുന്ന ചുമതലയായിരിക്കും ഇവർക്ക് ഉണ്ടാകുക. എന്നാൽ ഇവർ നിർവ്വാഹക സമിതിയുടെ ഭാഗമായിരിക്കില്ല. 40 ല്‍ എത്ര പേരെ തങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളുമെന്നാണ് ഗ്രുപ്പുകള്‍ നേക്കുന്നത്.

അതേസമയം, രാഷ്ട്രീയകാര്യസമിതി വിളിക്കുന്നതും അച്ചടക്കസമിതി രൂപീകരിക്കുന്നതും നീണ്ടു പോകുകയാണെന്നും ഗ്രൂപ്പുകള്‍ ആരോപിക്കുന്നുണ്ട്.രാഷ്ട്രീയകാര്യ സമിതിയിലെ ഒഴിവുകൾ നികത്തുമ്പോൾ പരിഗണിക്കാവുന്നവരുടെ പേരുകൾ ഉമ്മൻചാണ്ടിയും ചെന്നിത്തലയും കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇത് പരിഗണിക്കാനുള്ള സാധ്യത വളരെ വിരളമാണ്.

ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വിഡി സതീശന്റെ തന്റെ നേതൃത്വത്തില്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയകാര്യസമിതി അംഗത്വവും എഐസിസി അംഗത്വവും രാജിവച്ച വിഎം സുധീരനെ വിഡി സതീശന്‍ മുന്‍കൈ എടുത്താണ് ആലപ്പുഴയിൽ രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ജനജാഗരണ്‍ യാത്രയില്‍ പങ്കെടുപ്പിക്കുന്നത്.
പളനിയില്‍ നിന്നുള്ള ചിത്രങ്ങളുമായി നിമിഷ സജയന്‍: ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications