കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പട്ടികയായി;പിടിയും കുറുപ്പും പുറത്ത്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ലോക്‌സഭ തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയായി. സിറ്റിങ് എംപിമാരായ പിടി തോമസിനും പീതാബംരക്കുറുപ്പിനും സീറ്റ് നിഷേധിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കിയത്.

തൃശൂര്‍ ചാലക്കുടി സീറ്റുകള്‍ പരസ്പരം വച്ചുമാറുന്നത് സംബന്ധിച്ച അനിശ്ചിതത്വം ഒരു ദിവസത്തോളം നീണ്ടെങ്കിലും ഒടുവില്‍ ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കാന്‍ കെപി ധനപാലന്‍ നിര്‍ബന്ധിതനായി. സീറ്റ് നിര്‍ണയ ചര്‍ച്ചയിലേക്ക് ധനപാലനെ വിളിച്ചുവരുത്തുകയായിരുന്നു. ചാലക്കുടി മണ്ഡലത്തിലെ എംപിയായ ധനപാലന്‍ തൃശൂരിലും തൃശൂര്‍ എംപിയായ പിസി ചാക്കോ ചാലക്കുടിയിലും മത്സരിക്കാന്‍ ധാരണയായി.

UDF

കസ്തൂരിരംഗന്‍ വിഷയത്തില്‍ ഉറച്ച നിലപാടെടുത്തതാണ് ഇടുക്കിയില്‍ പിടി തോമസിന് വിനയായത്. ആര്‍എസ്പി മറുകണ്ടം ചാടി യുഡിഎഫില്‍ എത്തിയതോടെ പീതാംബരക്കുറുപ്പിന് കൊല്ലം സീറ്റും നഷ്ടമായി.

ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്ന നാല് കന്നിയങ്കക്കാരും കോണ്‍ഗ്രസ് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ഉപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ആയ ടി സിദ്ദിഖ്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് ബിന്ദു കൃഷ്ണ, ചിറ്റൂര്‍ നഗരസഭാധ്യക്ഷ കെഎസ് ഷീബ എന്നിവരാണ് പുതുമുഖങ്ങള്‍.

ടി സിദ്ദിഖ് കാസര്‍കോട്ട് നിന്നാണ് ജനവിധി തേടുന്നത്. പിടി തോമസില്‍ നിന്ന് ഇടുക്കി പിടിച്ചെടുത്താണ് ഡീന്‍ കുര്യാക്കോസിന്റെ കന്നി അംഗം. ബിന്ദു കൃഷ്ണ ആറ്റിങ്ങലിലും ഷീബ ആലത്തൂരിലും സ്ഥാനാര്‍ത്ഥികളാവും.

സ്ഥാനാര്‍ത്ഥിപ്പട്ടിക ഇങ്ങനെ

1. തിരുവനന്തപുരം-ശശി തരൂര്‍

2. ആറ്റിങ്ങല്‍-ബിന്ദുകൃഷ്ണ

3. പത്തനംതിട്ട-ആന്റോ ആന്റണി

4. മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്

5. ആലപ്പുഴ-കെ.സി വേണുഗോപാല്‍

6. എറണാകുളം-കെ.വി തോമസ്

7. ചാലക്കുടി-പി.സി ചാക്കോ

8. തൃശൂര്‍-കെ.പി ധനപാലന്‍

9. ഇടുക്കി-ഡീന്‍ കുര്യാക്കോസ്

10. ആലത്തൂര്‍ - കെ.എസ്. ഷീബ,

11. കോഴിക്കോട്-എം.കെ രാഘവന്‍

12. വയനാട് - എം.ഐ. ഷാനവാസ്,

13. വടകര-മുല്ലപ്പള്ളി രാമചന്ദ്രന്‍

14. കണ്ണൂര്‍-കെ. സുധാകരന്‍

15. കാസര്‍കോട് - ടി. സിദ്ദിഖ്

English summary
Congress's candidate list for Loksabha Election ready.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X