കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് വീണ്ടുംമന്ത്രിയായാല്‍ സരിത പ്രശ്‌നം വഷളാകും?

  • By Aswathi
Google Oneindia Malayalam News

KB Ganesh Kumar
തിരുവനന്തപുരം: എംഎല്‍എ പദവിവച്ച് മുന്‍മന്ത്രി കെബി ഗണേഷ് കുമാര്‍ കളിച്ച രാജി നാടകം എന്തായാലും ഫലിച്ചു. മന്ത്രി സഭയിലേക്ക് വീണ്ടും ഗണേഷിനെ തിരിച്ചെടുക്കേണ്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പക്ഷേ ഭൂരിഭാഗം നേതാക്കള്‍ക്കും ഗണേഷിനെ തിരിച്ചെടുക്കേണ്ടെന്ന് തന്നെയാണ് അഭിപ്രായം.

ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതില്‍ യുഡിഎഫിനെ മുതിര്‍ന്ന നേതാക്കളെല്ലാം മുഖ്യമന്ത്രിയെ കടുത്ത എതിര്‍പ്പറിയിച്ചിട്ടുണ്ട്. ഗണേഷ് വീണ്ടും മന്ത്രി സഭയിലേക്ക് വന്നാല്‍ സോളാര്‍ വിഷയവും സരിത പ്രശ്‌നവും കൂടുതല്‍ വഷളാകുമെന്നാണ് നേതാക്കള്‍ പറയുന്നത്.

ഗണേഷിനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ഉചിത തീരുമാനമെടുക്കേണ്ട ചുമല മുഖ്യമന്ത്രിക്കാണ്. വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് അഭിപ്രായം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്തായാലും ഗണേഷിന്റെ മന്ത്രിസ്ഥാനം മുഖ്യന് വീണ്ടും തലവേദനയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോകസഭാ തിരഞ്ഞടെുപ്പ് മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ പിള്ളയെയും പാര്‍ട്ടി നേതാക്കളെയും പിണക്കാന്‍ കഴിയില്ലല്ലോ. തീരുമാനം എന്തായാലും വൈകാതെയുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

English summary
Congress senior leaders against to re entry of KB Ganesh Kumar into the cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X