രാഹുലുമായി മുട്ടി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും, സമവായ ഫോര്‍മുല നടക്കില്ല, സുധാകരന്‍ ഉറപ്പിച്ചു?
തിരുവനന്തപുരം: കേരളത്തിലെ ഗ്രൂപ്പ് നേതാക്കളോട് മുട്ടാന്‍ തീരുമാനിച്ച് ഹൈക്കമാന്‍ഡ്. രാഹുല്‍ ഗാന്ധിയുമായുള്ള ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ബന്ധവും ഇതോടെ വഷളായിരിക്കുകയാണ്. കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കി നിയമിച്ച് മുന്നോട്ട് പോവാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. അവസാന നിമിഷം റോജി എം ജോണിന്റെ പേരൊക്കെ കടന്നുവന്നിട്ടുണ്ട്. എന്നാല്‍ താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് രാഹുല്‍. പുതിയ വിവരങ്ങള്‍ ഇങ്ങനെ
കേരളത്തിന് ആശ്വാസം: സിംഗപ്പൂരില്‍ കൊച്ചിയില്‍ ഓക്‌സിജന്‍ എത്തി- ചിത്രങ്ങള്‍ കാണാം

കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കി കൊണ്ടുള്ള പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ഹൈക്കമാന്‍ഡ്. ഇന്നോ നാളെയോ ആയി ആ പ്രഖ്യാപനം വരും. ഗ്രൂപ്പ് നേതാക്കളെ മൈന്‍ഡ് ചെയ്യേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. സുധാകരന്‍ വരുന്നതിനോട് ഗ്രൂപ്പ് നേതാക്കള്‍ക്കെല്ലാം എതിര്‍പ്പാണ്. സുധാകരനോട് ഇവര്‍ സഹകരിക്കില്ല എന്നാണ് ഭീഷണി. അതിനെ നേരിടുമെന്ന് തന്നെയാണ് ടീം രാഹുലും പറയുന്നത്. വിഎം സുധീരന്റെയും മുല്ലപ്പള്ളിയുടെയും കാര്യമാണ് ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

രാഹുല്‍ ഗാന്ധിയാണ് ഇപ്പോഴത്തെ മാറ്റത്തിന് പിന്നില്‍. സുധാകരന്‍ നേരത്തെ തന്നെ രാഹുലുമായും സോണിയയുമായി അടുപ്പമുള്ള നേതാവാണ്. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകള്‍ക്ക് പുറമേ നല്ല പിന്തുണയും സുധാകരനുണ്ട്. എംപിമാരുടെ പിന്തുണയും പ്രതിപക്ഷ നേതാവിന്റെ പിന്തുണയും സുധാകരന് നേട്ടമായി മാറിയിട്ടുണ്ട്. ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും നിസ്സഹകരണം രാഹുലിനോടുള്ള എതിര്‍പ്പായിട്ടാണ് ഹൈക്കമാന്‍ഡ് കാണുന്നത്. ഇവരെ അനുനയിപ്പിക്കേണ്ടതില്ല എന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.

സോണിയാ ഗാന്ധിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെങ്കിലും, ഇത് രാഹുല്‍ നല്‍കുന്ന നിര്‍ദേശങ്ങളാണ്. കേരളത്തില്‍ രാഹുല്‍ പിടിമുറുക്കി കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത്. നേരത്തെ തന്നെ തീരുമാനിച്ച്, പേരിന് നേതാക്കളുടെ പിന്തുണ ചോദിച്ചറിയുന്ന രീതി മുമ്പും രാഹുല്‍ പയറ്റിയിട്ടുണ്ട്. അതാണ് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും പ്രകോപിപ്പിച്ചത്. ഇവരെ കേരളത്തിലെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തി ഗ്രൂപ്പുകളെ പൊളിക്കുക എന്ന തന്ത്രമാണ് രാഹുലിന് മുന്നിലുള്ളത്.

റോജി എം ജോണ്‍ അവസാന നിമിഷം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐയില്‍ ആദ്യമായി അധ്യക്ഷനായിരുന്നു റോജി. രാഹുലുമായി നല്ല അടുപ്പമുണ്ട്. ക്രിസ്ത്യന്‍ സമുദായത്തെ തിരികെ എത്തിക്കാനും ഈ നീക്കം സഹായിക്കുമെന്ന് വിലയിരുത്തലുണ്ട്. എന്നാല്‍ പരിചയസമ്പന്നതയും എന്നാല്‍ സിപിഎമ്മിനെയും ഗ്രൂപ്പുകളെയും ഒരുപോലെ നേരിടുന്ന ഒരാളും വേണമെന്നത് സുധാകരനെ ഉറപ്പിച്ച് നിര്‍ത്തുന്ന ഘടകമാണ്.

ഗ്രൂപ്പില്ലാതാക്കാന്‍ ഹൈക്കമാന്‍ഡ് നടത്തിയ നീക്കമായിരുന്നു വിഎം സുധീരനെയും മുല്ലപ്പള്ളിയെയും കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിച്ചത്. എന്നാല്‍ ഇരുവരെയും ഗ്രൂപ്പുകള്‍ പരാജയപ്പെടുത്തി. ഗ്രൂപ്പുകളുടെ നിസ്സഹകരണം സുധാകരന്റെ കാര്യത്തില്‍ ഉണ്ടാവില്ല എന്ന് രാഹുല്‍ ഉറപ്പിക്കുന്നു. പ്രധാന കാരണം അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. തോറ്റ് തുന്നംപാടിയ പാര്‍ട്ടിയെ രക്ഷിക്കാന്‍ ഗ്രൂപ്പിന് പുറത്തുള്ള ഒരാള്‍ വരണമെന്ന് താഴെ തട്ടിലെ എല്ലാ നേതാക്കള്‍ക്കുമുണ്ട്. താഴേ തട്ടില്‍ ഗ്രൂപ്പ് നേതാക്കളുടെ നിസ്സഹകരണം ഏശില്ല എന്നാണ് ഹൈക്കമാന്‍ഡ് ഉറപ്പിക്കുന്നത്. ഒപ്പം അടുത്തൊന്നും തിരഞ്ഞെടുപ്പുമില്ല.

ഗ്രൂപ്പുകള്‍ മുന്നോട്ട് വെച്ച ഫോര്‍മുല അംഗീകരിക്കാത്തതാണ് അവരുടെ പ്രശ്‌നം. ഏ ഗ്രൂപ്പ് സമവായത്തിന് പിസി വിഷ്ണുനാഥിനെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാഹുലിന്റെ അടുപ്പക്കാരന്‍ കൂടിയാണ് വിഷ്ണുനാഥ്. തലമുറ മാറ്റവും ഇതില്‍ വരുമെന്നായിരുന്നു എ ഗ്രൂപ്പ് ഉന്നയിച്ചത്. പക്ഷേ അതും നടന്നില്ല. രാഹുലിന് താല്‍പര്യമുള്ള റോജിയുടെ പേര് ഇതോടെയാണ് വന്നത്. വിഡി സതീശനെ നേരത്തെ പിന്തുണച്ചിരുന്നു റോജി. പക്ഷേ സ്വീകാര്യത റോജിക്ക് പാര്‍ട്ടിക്കുള്ളില്‍ കുറവാണ്.
Recommended Video

സുധാകരന്‍ വളരെ സൂക്ഷിച്ചാണ് കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്. ആരെയും പ്രകോപിപ്പിക്കാതെ വിവാദ പ്രസ്താവനകളൊന്നും നടത്താതെ സുധാകരന്‍ കാത്തിരിക്കുകയാണ്. ഹൈക്കമാന്‍ഡും പരസ്യ പ്രതികരണം പാടില്ലെന്ന് സുധാകരോട് നിര്‍ദേശിച്ചിരുന്നു. പ്രശ്‌നം വഷളാവാതിരിക്കാനും സുധാകരന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാവുമെന്ന് ഉറപ്പാണ്. ഹൈക്കമാന്‍ഡ് ഇതും മുന്നില്‍ കാണുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും അനുനയിപ്പിക്കുന്നത് സമയമെടുത്താവാം എന്നാണ് രാഹുലിന്റെ നിലപാട്.












Click it and Unblock the Notifications