അല്ലാ പ്രതിപക്ഷം ആരാ? സർക്കാരിനെതിരായ വിമർശനം, സിപിഐയ്ക്ക് കോൺഗ്രസിന്റെ പിന്തുണ !!

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോണ്‍ഗ്രസിന്റെ പിന്തുണ.മുഖ്യമന്ത്രി സംസാരിയ്ക്കുന്നത് മുതലാളിമാരുടെ ഭാഷയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Kanam Chenni

ജിഷണുവിന്റെ കുടുംബം സമരം കൊണ്ട് എന്ത് നേടി എന്ന മുഖ്യമന്ത്രിയുടെ ചോദ്യം, മുമ്പ് തൊഴിലാളികളോട് മുതലാളിമാര്‍ ചോദിച്ചിരുന്നതാണെന്ന് കാനം പറഞ്ഞിരുന്നു. രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രി ഉപദേഷ്ടാവാക്കിയതിനേയും ചെന്നിത്തല വിമര്‍ശിച്ചു. ഉപദേശികരെ തട്ടി സെക്രട്ടറിയേറ്റില്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ചെന്നിത്തല പറഞ്ഞു.

Kanam

പ്രകാശ് കാരാട്ട് സിപിഐയെ പരസ്യമായി കുറ്റപ്പെടുത്തിയത് കൊണ്ടാണ് പരസ്യ പ്രതികരണത്തിന് മുതിര്‍ന്നതെന്ന് കാനം വ്യക്തമാക്കിയിരുന്നു. സിപിഐയുടേത് പ്രതിപക്ഷത്തിന്റെ നിലപാടല്ലെന്നും കാനം പറഞ്ഞു.

English summary
Congress supporting CPI. They criticizing appointment of Raman Sreevasthava.
Please Wait while comments are loading...