കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാറിനെ കുരുക്കാന്‍ കെപിസിസി: അന്വേഷണത്തിന് സ്വതന്ത്ര ഏജന്‍സി വരുന്നു..പ്രവർത്തകരും വീടുകളിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാർ കൊവിഡിന്റെ സന്തിയും സംഭാവനയുമാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുൻ പ്രതിപക്ഷ നേതാവ് കൂടിയായി രമേശ് ചെന്നിത്തല പറഞ്ഞത്. സർവ്വത്ര അഴിമതി നിറഞ്ഞതായിരുന്നു ഒന്നാം പിണറായി സർക്കാർ. എന്നാൽ കൊവിഡും ഭക്ഷ്യക്കിറ്റുമെല്ലാമാണ് സർക്കാരിന്റെ ആ മോശം പ്രതിച്ഛായ പാടെ മാറ്റിയെടുക്കാൻ അവരെ സഹായിച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരി ഇടതുമുന്നണിക്ക് ഗുണകരമായെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും അഭിപ്രായപ്പെട്ടിരുന്നു .ഇടതുമുന്നണിയുടെ പ്രവർത്തകർ കൊവിഡ് വളണ്ടിയർമാരായി ജനങ്ങൾക്കിടയിൽ സജീവമായി ഇറങ്ങി. കിറ്റും സമൂഹിക പെൻഷനും മറ്റും ഇടതുമുന്നണി പ്രവർത്തകർ എത്തി ഓരോ വീടുകളിലും നൽകി. കിറ്റ് പിണറായി നൽകുന്നതാണെന്ന പ്രചരണം ശക്തമാക്കി,ഇതെല്ലാം ഇടതുപക്ഷത്തിന് ഗുണം ചെയ്തുവെന്നായിരുന്നു സുധാകരൻ പറഞ്ഞത്.

എന്തായാലും രണ്ടം തവണ ഭരണത്തിലേറാൻ സർക്കാരിനെ തുണച്ച 'കൊവിഡ്' തന്നെ ആയുധമാക്കി സർക്കാരിനെതിരെ പോരാടാൻ ഒരുങ്ങുകയാണ് കെപിസിസി. ഇതിനായി പ്രത്യേകം ഏജൻസികളെ തന്നെ കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തും. വിശദാംശങ്ങൾ അറിയാം.

1

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. ഇന്നലെ മാത്രം 19,000 ത്തിന് മുകളിലാണ് രോഗികൾ.. സംസ്ഥാനത്ത് കൊവിഡ് മരണങ്ങളിലും വർധനവ് ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് ആകെ 24,191 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കൊവിഡ് മരണക്കണക്ക് സർക്കാർ മറച്ചുവെയ്ക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.ഒന്നാം തരംഗത്തിലും രണ്ടാം തരത്തിലൂമായി പതിനായിരത്തിലധികം കൊവിഡ് മരണങ്ങൾ സർക്കാർ മൂടിവെച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത് വ്യക്തമാ്കുനന് വിവരാവകാശ രേഖകളും കോൺഗ്രസ് നേരത്തേ പുറത്തുവിട്ടിരുന്നു.

2

മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ കണക്കിനെക്കാള്‍ 7000 ത്തില്‍ അധികം കൊവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് നടന്നതായുള്ള കേരള മിഷന്റെ കണക്കുകള്‍ കഴിഞ്ഞ ജുലൈയിൽ സഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയായാണ് കേരള മിഷന്‍ കണക്കുകള്‍ നല്‍കിയത്. മെയ്, ജൂണ്‍ മാസങ്ങളിലായാണ് കൂടുതല്‍ മരണങ്ങള്‍ നടന്നത്. മെയ് മാസത്തില്‍ 11258 മരണങ്ങളും ജൂണില്‍ 5873 മരണങ്ങളും നടന്നെന്നായിരുന്നു റിപ്പോർട്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ യഥാർത്ഥ കൊവിഡ് മരണങ്ങളുടെ കണക്ക് ശേഖരിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

3

ഇതിനായി സ്വതന്ത്ര ഏജൻസിയെ കോൺഗ്രസ് ചുമതലയപ്പെടുത്തും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസിയ്ക്കാണ് ചുമതല നൽകുക. ഐസിഎംആർ മാനദണ്ഡങ്ങളുടെയും സുപ്രീംകോടതി നിർദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും കണക്കെടുപ്പെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സമാന്തരമായി തന്നെ കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ ചെന്ന് ഇത് സംബന്ധിച്ച കണക്കുകൾ ശേഖരിക്കാനും കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും കണക്കെടുപ്പ് നടത്തുക. യഥാർത്ഥ കണക്കുകൾ ശേഖരിച്ചതിന് ശേഷം സർക്കാരിനെതിരെ വലിയ പ്രതിഷേധം നടത്താനാണ് കോൺഗ്രസ് നീക്കം. ഈ വഴിയിൽ സർക്കാരിനെതിരെ നിയമ പോരാട്ടം നടത്താൻ ഉൾപ്പെടെ കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്.

4

കൊവിഡ് മരണങ്ങൾക്ക് നശ്ടപരിഹാരം നൽകാൻ നിലവിൽ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് അന്‍പതിനായിരം രൂപ നൽകണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. സംസ്ഥാന ദുരന്ത നിവരാണ ഫണ്ട് വഴിയാണ് തുക നല്കേണ്ടത്. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ മരിച്ചവരുടേതും കൊവിഡ് മരണമായി കണക്കാക്കി സർട്ടിഫിക്കറ്റ് നൽകണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി വിഷയം ശക്തമായി ആളിക്കത്തിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. കെ റെയിൽ പദ്ധതി സംബന്ധിച്ചും പ്രത്യേക ഇടപെടൽ കോൺഗ്രസ് നടത്തും. പദ്ധതി മൂലം ഭൂമി നഷ്ടപ്പെടുന്നവർക്കൊപ്പം നിൽക്കാണ് കോൺഗ്രസ് തിരുമാനം. പദ്ധതിക്കെതിരെ രൂപീകരിച്ചിട്ടുള്ള സമരസമിതിയുമായി സഹകരിച്ച് പ്രക്ഷോഭം നടത്താനാണ് കോൺഗ്രസ് പദ്ധതി.

5

അതേസമയം കൊവിഡ് സാഹചര്യം മാത്രമാണ് എൽഡിഎഫിനെ അധികാരത്തിലേറ്റിയതെന്ന കോൺഗ്രസ് നിലപാടിനെ തള്ളുകയാണ് യുഡിഎഫ് ഘടകക്ഷികൾ. യുഡിഎഫിന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സാധിക്കാതിരുന്നതും അതേസമയം എൽഡിഎഫ് കെട്ടുറപ്പോടെ തിരഞ്ഞെടുപ്പിനെ നേരിട്ടതും അവരുടെ വിജയത്തിൽ ഏറെ നിർണായകമായെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന മുന്നണി യോഗത്തിൽ ഘടകക്ഷികൾ വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ഘടകക്ഷികൾ തന്നെ പരസ്പരം പാലം വലിച്ചു. ഓരോ പാർട്ടികളുടെ സ്ഥാനാർത്ഥികളായിട്ടായിരുന്നു എല്ലാവരേയും കണ്ടത്,മുന്നണിയുടെ സ്ഥാനാർത്ഥികളായല്ല. എന്നാൽ എൽഡിഎഫ് ആകട്ടെ സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ തുടക്കത്തിൽ പൊട്ടിത്തെറികൾ ഉണ്ടായെങ്കിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ മുന്നണിയുടെ സ്ഥാനാർത്ഥികൾ എന്ന നിലയിലാണ് പരിഗണിച്ചത്.

6

യുഡിഎഫ് പ്രധാനമായത് വേണ്ടത് കെട്ടുറപ്പാണെന്നായിരുന്നു മുന്നണി യോഗത്തിലെ പ്രധാന നിർദ്ദേശം. ഘടകക്ഷികളുടെ ആവശ്യങ്ങൾ പരിഗണിക്കാനും കേൾക്കാനും കോൺഗ്രസ് തയ്യാറകണം. നിരന്തരം ചർച്ചകൾ നടത്താൻ നേതൃത്വം തയ്യാറകണം. എല്ലാവരേയും ഒറ്റ്കെട്ടായി കൊണ്ടുപോകാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നടത്തണമെന്നും ഘടകക്ഷികൾ യോഗത്തിൽ പറഞ്ഞു.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
7


അതേസമയം എല്ലാ കക്ഷികൾക്കും തുല്യ പരിഗണന നൽകുമെന്ന് ഉറപ്പാക്കുമെന്ന് കോൺഗ്രസ് യോഗത്തിൽ വ്യക്തമാക്കി. ഘടകക്ഷികളുമായി രണ്ട് മാസത്തിലൊരിക്കൽ ഉഭയകക്ഷി ചർച്ച നടത്തി ബന്ധം സജീവമക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. സ്ഥാനാർത്ഥികളുടേയും പ്രവർത്തകരുടേയും ഇടപെടലുകൾ സജീവമായിരിക്കണമെന്നും കെ പി സി സി അധ്യക്ഷൻ യോഗത്തിൽ നിർദ്ദേശിച്ചു. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഓരോ മണ്ഡലങ്ങളിലും നേതാക്കൾ എത്തുന്നത്. എന്നാല് ഒരു വർഷം മുമ്പെങ്കിലും സ്ഥാനാർഥികൾ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. കരുനാഗപ്പള്ളിയിൽ സി ആർ മഹേഷിൻറെ വിജയവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. അതേസമയം കെ പി സി സി പുന;സംഘടന സംഘടന നടപടി കൂടി പൂർത്തിയാക്കി പ്രവർത്തനങ്ങൾ സജീവമാക്കാനാണ് കോൺഗ്രസ് തിരുമാനം. ഈ മാസം അവസാനത്തോടെ പുന;സംഘടന പൂർത്തിയാക്കാനാണ് തിരുമാനം ഇത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ചകൾ പുരോഗമുക്കുകയാണ്

16 കാരിയുടെ കൂൾ മമ്മി.. പൂർണിമ ഇതെന്ത് ഭാവിച്ചാണ്.. കിടിലൻ ലുക്കിൽ അമ്മയും മകളും..വൈറലായി ചിത്രങ്ങൾ

English summary
Congress to appoint special agency to collect details of covid in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X