Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പത് ശതമാനം പുതുമുഖങ്ങള്‍! കോണ്‍ഗ്രസ് ഇത്തവണ ഞെട്ടിക്കുമോ... എഐസിസി നേതാവിന്റെ പ്രഖ്യാപനം

കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണം എന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ് നേരത്തേ ഉന്നയിച്ചതാണ്. ആ ആവശ്യം പരിഗണിക്കപ്പെടുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അമ്പത് ശതമാനം സീറ്റുകളിലും പുതുമുഖങ്ങള്‍ ആകുമെന്നാണ് പുതിയ പ്രഖ്യാപനം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ പിവി മോഹനന്‍ ആണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിശദാംശങ്ങളും വിലയിരുത്തലുകളും...

അമ്പത് ശതമാനം സീറ്റ്

അമ്പത് ശതമാനം സീറ്റ്

അമ്പത് ശതമാനം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് നല്‍കുമെന്നാണ് പിവി മോഹനന്റെ പ്രഖ്യാപനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറയുന്നുണ്ട്. ജില്ലാതലത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍നടക്കുന്നത്.

എത്ര സീറ്റില്‍

എത്ര സീറ്റില്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചത് 87 സീറ്റുകളില്‍ ആയിരുന്നു. ഇത്തവണ ചില ഘടകക്ഷികള്‍ കൊഴിഞ്ഞുപോയ സാഹചര്യത്തില്‍ തൊണ്ണൂറില്‍ അധികം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചത് 22 സീറ്റുകള്‍ മാത്രമായിരുന്നു.

45 പുതുമുഖങ്ങള്‍?

45 പുതുമുഖങ്ങള്‍?

എഐസിസി സെക്രട്ടറി പറഞ്ഞത് അനുസരിച്ചാണെങ്കില്‍ ഇത്തവണ 45 സ്ഥാനാര്‍ത്ഥികളെങ്കിലും പുതുമുഖങ്ങളായി ഉണ്ടാകണം. അത് കോണ്‍ഗ്രസില്‍ സാധ്യമാകുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. പുതുമുഖങ്ങളുണ്ടെങ്കില്‍ തന്നെ അതില്‍ എത്രത്തോളം യുവാക്കള്‍ ഉണ്ടാകും എന്നതിലും ചോദ്യമുയരുന്നുണ്ട്.

രാഹുല്‍ ഗാന്ധി പറഞ്ഞത്

രാഹുല്‍ ഗാന്ധി പറഞ്ഞത്

അനുഭവ പരിചയമുള്ളവര്‍ക്കൊപ്പം തന്നെ യുവാക്കള്‍ക്കും പ്രാതിനിധ്യമുണ്ടാകണം എന്നാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വച്ച നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി നിര്‍ണയം സുതാര്യമാകണമെന്നും ജനങ്ങളില്‍ ആവേശമുണര്‍ത്താന്‍ കഴിയുന്നവരാകണം സ്ഥാനാര്‍ത്ഥികള്‍ എന്നും അദ്ദേഹം പറയുന്നുണ്ട്.

രാഹുലിന്റെ വഴിയേ...

രാഹുലിന്റെ വഴിയേ...

തിരഞ്ഞെടുപ്പ് സംബന്ധിച്ച് മൂന്ന് നിര്‍ദ്ദേശങ്ങളാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വച്ചിട്ടുള്ളത്. അത് പ്രകാരം തന്നെ ആയിരിക്കും ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ എന്നാണ് സൂചനകള്‍. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് തന്നെ ആശയക്കുഴപ്പമുണ്ട്.

മലബാറില്‍ അത്ഭുതം

മലബാറില്‍ അത്ഭുതം

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മലബാറില്‍ അത്ഭുതം കാണിക്കും എന്നാണ് എഐസിസി സെക്രട്ടപി പിവി മോഹനന്റെ പ്രതീക്ഷ. ഇരുപതില്‍ അധികം സീറ്റുകള്‍ കോണ്‍ഗ്രസ് തനിയേ നേടുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

കൈയ്യിലുള്ളത്

കൈയ്യിലുള്ളത്

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ആയിരുന്നു നേരിട്ടത്. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ആകെ വിജയിപ്പിക്കാനായത് ആറ് സ്ഥാനാര്‍ത്ഥികളെ ആയിരുന്നു. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് പോലും വിജയിക്കാനും ആയിരുന്നില്ല.

തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ്

ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതായി ഒന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ പല മണ്ഡലങ്ങളിലും കാര്യങ്ങള്‍ മാറിമറിയും എന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. ചില മണ്ഡലങ്ങള്‍ ഇത്തവണ എന്തായാലും തിരിച്ചുപിടിക്കാനാകുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നുണ്ട്.

രാഹുലിന്റെ സാന്നിധ്യം

രാഹുലിന്റെ സാന്നിധ്യം

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കേരളത്തില്‍ കൂടുതല്‍ ഉണ്ടാകും എന്നതാണ് കോണ്‍ഗ്രസിന് പ്രതീക്ഷ പകരുന്ന ഒന്ന്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ തരംഗം ആയിരുന്നു കേരളത്തില്‍ ആഞ്ഞടിച്ചത്. 20 ല്‍ 19 സീറ്റും അങ്ങനെ യുഡിഎഫ് വിജയിക്കുകയും ചെയ്തു.

യുവാക്കള്‍ വന്നാല്‍

യുവാക്കള്‍ വന്നാല്‍

പല മണ്ഡലങ്ങളിലും ശക്തമായ പോരാട്ടത്തിന് വഴിവയ്ക്കാന്‍ യുവാക്കളും പുതുമുഖങ്ങളും സഹായിക്കുമെന്ന വിലയിരുത്തല്‍ പാര്‍ട്ടി നേതൃത്വത്തിനും ഉണ്ട്. കൃത്യമായ അഭിപ്രായ സര്‍വ്വേകളുടെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കും ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നത് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+