Get Updates
Get notified of breaking news, exclusive insights, and must-see stories!

മറുപടിയോടെ വിവാദം അവസാനിച്ചു; സുധാകരൻ ജാഗ്രത കാട്ടണമെന്ന് മുതിർന്ന നേതാക്കളുടെ മുന്നറിയിപ്പ്

വാക്പോര് തുടർന്നുകൊണ്ട് പോകുന്നതിൽ കാര്യമില്ലെന്നും പല വിഷയങ്ങളും മറയ്ക്കപ്പെടുമെന്നുമാണ് നേതാക്കളുടെ പക്ഷം

തിരുവനന്തപുരം: ബ്രണ്ണൻ കോളെജ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക്പോര് അവസാനിപ്പിക്കണമെന്ന നിർദേശവുമായി കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് സുധാകരൻ മറുപടി പറഞ്ഞതോടെ പ്രശ്നങ്ങൾ അവസാനിച്ചുവെന്ന നിലപാടിലാണ് കോൺഗ്രസ്. വാക്പോര് തുടർന്നുകൊണ്ട് പോകുന്നതിൽ കാര്യമില്ലെന്നും പല വിഷയങ്ങളും മറയ്ക്കപ്പെടുമെന്നുമാണ് നേതാക്കളുടെ പക്ഷം. സുധാകരൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

K Sudhakaran

പിണറായിയും സുധാകരനും തമ്മിലുള്ള തുറന്നപോരിൽ കൂടുതൽ പ്രതികണങ്ങൾ നടത്തേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. മറ്റ് നേതാക്കൾ ഇതിൽ അഭിപ്രായം പറയേണ്ടെന്നും പ്രശ്നങ്ങൾ അവസാനിച്ചുവെന്നും പറയുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മാധ്യമങ്ങളോട് വ്യക്തമാക്കിയതും ഇത് തന്നെയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യം ഇപ്പോൾ ചർച്ചയാക്കുന്നത് നേതാക്കൾക്ക് മാത്രമേ ഗുണം ചെയ്യുവെന്നും പൊതുസമൂഹത്തിന്റ് മുന്നിൽ മറ്റ് വിഷയങ്ങൾ മുങ്ങിപോകുമെന്ന അഭിപ്രായക്കാരാണ് ഏറെയും.

സ്ഥാനമേറ്റെടുത്തതിന് തൊട്ടുപിന്നാലെ ഉയർന്ന വിവാദത്തിൽ കെ.സുധാകരന് പിന്തുണ നൽകാതിരുന്നാൽ പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്ന് വിലയിരുത്തിയാണ് മുതിർന്ന നേതാക്കൾ പ്രതികരിച്ചത്. നിലവിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ വലുതാക്കി കാണിക്കാനും ഇത് കാരണമാകുമെന്നതും ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ പ്രതികരണത്തിന് പിന്നിലുണ്ടെന്ന് ഒഴിച്ചാൽ കോൺഗ്രസ് നേതാക്കളെല്ലാം ഈ വിഷയം പെട്ടെന്ന് തന്നെ അവസാനിപ്പിക്കണമെന്ന് കരുതുന്നവരാണ്.

വിഷയം ചർച്ച ചെയ്തു നീട്ടിക്കൊണ്ടുപോകുന്നത് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള തുറന്ന പോരിൽ സുധാകരന്റെ അണികൾ ആവേശത്തിലാണ്. എന്നാൽ, കോവിഡ് കാലത്ത് ഇത്തരം ആരോപണപ്രത്യാരോപണങ്ങൾ ഉയർത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് പാർട്ടിയിലെ പൊതുവികാരം. ഇക്കാര്യത്തിൽ ഇനി മുഖ്യമന്ത്രി പ്രതികരിച്ചാൽ മാത്രം സുധാകരൻ മറുപടി നൽകിയാൽ മതിയെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

അതേസമയം മുഖ്യമന്ത്രിക്കെതിരെ സുധാകരൻ വീണ്ടും രംഗത്തെത്തി. പിണറായി വിജയനെതിരായ വിമർശനം വ്യക്തി പരം തന്നെയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ബ്രണ്ണൻ സംഭവം പിണറായി ഓർക്കാൻ ഇഷ്ടപെടുന്നുണ്ടാകില്ല. അതാകും ഇത്ര പ്രകോപനത്തിന് കാരണമെന്ന് കെ സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും, സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുക തന്നെ വേണം എന്നാണ് താൻ പഠിച്ചിട്ടുള്ളതെന്നും സുധാകരൻ.

ക്യൂട്ട് ഹോട്ട് ലുക്കിൽ രഷ്മിക മന്ദന; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    K SUDHAKARAN AGAINST PINARAYI VIJAYAN

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+