Get Updates
Get notified of breaking news, exclusive insights, and must-see stories!

10 വര്‍ഷം പ്രതിപക്ഷത്തിരുന്നാള്‍ കോണ്‍ഗ്രസ് തകരില്ല, പിണറായിക്ക് ലോട്ടറിയടിച്ചെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് വിജയത്തില്‍ മതിമറക്കേണ്ടെന്ന് കെ മുരളീധരന്‍. പിണറായി വിജയന് ലോട്ടറി അടിച്ചതാണ്. അതുകൊണ്ട് അഹങ്കരിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം എല്‍ഡിഎഫിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുരളീധരന്‍. പ്രതിപക്ഷത്ത് പത്ത് വര്‍ഷം ഇരുന്നുവെന്ന് കരുതി കോണ്‍ഗ്രസ് തകര്‍ന്ന് പോവില്ല. കോണ്‍ഗ്രസിന് ഇതിലും വലിയ വീഴ്ച്ചയുണ്ടായിട്ടുണ്ട്. അതില്‍ നിന്നൊക്കെ കയറി വന്നിട്ടുമുണ്ട്. ബിജെപിയുമായി ഡീലുണ്ടാക്കിയത് സിപിഎമ്മാണ്. ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കാണ് വലിയ സങ്കടമെന്നും മുരളീധരന്‍ പരിഹസിച്ചു.

1

ബിജെപിക്ക് വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്ലാം സിപിഎമ്മാണ് വിജയിച്ചത്. ബിജെപിയെ കാണിച്ച് ഭയപ്പെടുത്തി ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുകയും, മറുവശത്ത് ബിജെപിയുടെ വോട്ടുകള്‍ വാങ്ങുകയുമാണ് ഇടതുപക്ഷം ചെയ്തിരിക്കുന്നത്. വത്സന്‍ തില്ലങ്കേരിയെ പോലുള്ളവര്‍ ഇതിന് ഇടനിലക്കാരായെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഇന്ന് പഞ്ചാബില്‍ ശക്തമായ സര്‍ക്കാരുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ അങ്ങനെയാണോ? 30 വര്‍ഷം ഭരിച്ച ബംഗാളില്‍ അവര്‍ക്ക് ഒരു എംഎല്‍എ പോലുമില്ലെന്ന് ഓര്‍ക്കണമെന്നും മുരളീധരന്‍. അതേസമയം നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്തത് കോണ്‍ഗ്രസാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

തന്നെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാനായിട്ടാണ് നേമത്തേക്ക് പറഞ്ഞയച്ചത്. ആ അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്. സീറ്റ് പിടിച്ചെടുക്കാനായി എന്നത് സത്യമാമ്. 2016ല്‍ നിന്ന് 2021ലേക്ക് എത്തിയപ്പോള്‍ നേമത്ത് എല്‍ഡിഎഫ് 3305 വോട്ടുകളാണ് കുറഞ്ഞത്. ബിജെപിക്ക് 15925 വോട്ടുകള്‍ പക്ഷേ കുറഞ്ഞു. യുഡിഎഫിന്റെ കാര്യം ഇതുപോലൊന്നുമല്ല. 22664 വോട്ടാണ് കൂടിയത്. ബിജെപിയുടെ സ്വാധീന മേഖലയില്‍ കാര്യമായ മുന്നേറ്റം കോണ്‍ഗ്രസിന് ഉണ്ടായി. പക്ഷേ ന്യൂനപക്ഷ ഏകീകരണം വിചാരിച്ച പോലെ വന്നില്ല. എസ്ഡിപിഐ പോലുള്ള സംഘടനകളെ ഉപയോഗിച്ച് സംശയമുണ്ടാക്കിയത് ന്യൂനപക്ഷ ഏകീകരണം ഇടതിന് അനുകൂലമാക്കിയെന്നും മുരളീധരന്‍ പറഞ്ഞു.

Recommended Video

cmsvideo
    രണ്ടാം പിണറായി സർക്കാർ 18 ന് അധികാരമേൽക്കും..ടീച്ചറമ്മ ഇല്ല ?

    ബിജെപിക്ക് ഇവിടെ എംഎല്‍എ പോലുമില്ലാതായതിന്റെ മിടുക്ക് യുഡിഎഫിന്റേതാണ്. അക്കാര്യത്തില്‍ സന്തോഷമുണ്ട്. നേമത്തെ ഞങ്ങളുടെ വോട്ടുകളാണ് ബിജെപിയെ തോല്‍പ്പിച്ചത്. ബിജെപിയുടെ ശക്തമായ കേന്ദ്രങ്ങളായ മഞ്ചേശ്വരത്തും പാലക്കാടും അവരെ തോല്‍പ്പിച്ചതും ഞങ്ങള്‍ തന്നെയാണ്. ഇടതുപക്ഷം ഇപ്പോള്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ്. അതിലൂടെ ബിജെപി വളരാന്‍ ഇടതുപക്ഷം ആഗ്രഹിക്കുന്നു. ബിജെപി പക്ഷേ ഇനി വളരില്ല. ദില്ലിയിലെ അവരുടെ കഷ്ടകാലം ആരംഭിച്ചിട്ടുണ്ട്. ഇവിടെ പിന്നെ നിലനില്‍പ്പില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. വിമര്‍ശിക്കുന്നതവരെ അപഹസിച്ചാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തുടങ്ങുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+