Get Updates
Get notified of breaking news, exclusive insights, and must-see stories!

തോൽവിക്ക് കാരണം കാലുവാരൽ; നേതാക്കൾ ഖദറിട്ട് നടന്നാൽ മാത്രം പോരാ: ചെന്നിത്തല

പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കൂടെയുള്ളവർ കാലുവാരുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാക്കൾ എന്ന പേരിൽ ഖദറിട്ട് നടന്നാൽ മാത്രം പോരെന്നും യുഡിഎഫിന് വോട്ടു കൂടി ചെയ്യാൻ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. പ്രവർത്തകർ ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തണം. സംഘടനാതലത്തിൽ വരുന്ന പുതിയ രീതികളോട് എല്ലാവരും സഹകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പത്തനംതിട്ടയിൽ കോൺഗ്രസ് യുണിറ്റ് കമ്മിറ്റി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

1

കോൺഗ്രസ് നേതാവായി നേതാക്കൾ ഖദറിട്ട് നടന്നാൽ മാത്രം പോരാ, യുഡിഎഫിന് വോട്ട് കൂടി ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം പ്രവർത്തകർ ആത്മാർത്ഥയും സത്യസന്ധതയും പുലർത്തണം. സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥി തോറ്റാലും സംസ്ഥാനത്ത് ഭരണം കിട്ടുമെന്ന് പലരും കരുതി. സംസ്ഥാനത്തൊട്ടാകെയുള്ള മുഴുവൻ പേരും അങ്ങനെ വിചാരിച്ചപ്പോഴാണ് കോൺഗ്രസ് പരാജയപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.

പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

2

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കൂടെയുള്ളവർ കാലുവാരുന്നത്. സംഘടനാതലത്തിൽ ഏർപ്പെടുത്തുന്ന പുതിയ രീതികളോട് എല്ലാവരും പൊരുത്തപ്പെടണം. കോൺഗ്രസ് അതിശക്തമായി തിരിച്ചുവരണമെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത് സംഘടനാ പ്രശ്നം കൊണ്ടല്ല. അത് വ്യാഖ്യാനങ്ങൾ മാത്രമാണ്. കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ രാജി വെയ്ക്കാൻ തീരുമാനിച്ചതാണ്. മൂന്ന് മാസം മുൻപ് രാജി നൽകിയിരുന്നു. ജയ്ഹിന്ദ് കൃത്യമായി ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ്. അത് ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണ് - ചെന്നിത്തല പറഞ്ഞു.

3

കെ.സുധാകരനെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. പിണറായി വിജയൻ ഓലപാമ്പ് കാട്ടി പേടിപ്പിക്കണ്ട. ഇടത് തുടർ ഭരണം കൊവിഡിന്റെ കുഞ്ഞാണെന്നും ചെന്നിത്തല വിമർശിച്ചു.മോൻസൺ കേസ് സംബന്ധിച്ച് അനിതാ പുല്ലയിലിന്റെ ആരോപണത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ചാനലിൽ ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാനില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

4

വിവാദങ്ങളിൽ കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമാണെന്ന മുസ്ലിംലീഗിൻ്റെ വിമർശനത്തോട് ചെന്നിത്തലയുടെ മറുപടി ഇങ്ങനെ. ലീഗിൻ്റെ വിമർശനം സദുദ്ദേശപരമാണ്. യുഡിഎഫിൻ്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നത് കൊണ്ടാണ് ആ വിമർശനം. നിലവിൽ സംഘടനാ തർക്കങ്ങളില്ല. നേതൃത്വവുമായി യോജിച്ചാണ് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

5

പാലാ ബിഷപ്പിൻ്റെ വിവാദ പ്രസ്താവനയിലും സംവരണ വിഷയത്തിലുമടക്കം കോൺഗ്രസിൻ്റെ ആശയക്കുഴപ്പം പ്രകടമായിരുന്നുവെന്നാണ് ലീഗ് ഉന്നയിച്ച വിമർശനം. ലീഗിൻ്റെ യോഗത്തിലായിരുന്നു വിമർശനമുണ്ടായത്. എന്നാൽ, വിമർശനത്തെ തള്ളി മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. വിവാദങ്ങളിൽ കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമെന്നായിരുന്നു ലീഗിൻ്റെ വിമർശനം.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+