കെ എം മാണിയെ കോൺഗ്രസുകാർ തന്നെ പിന്നിൽ നിന്ന് കുത്തി; വാസവൻ്റെ ഒളിയമ്പ് ആർക്ക് നേരെ; മാണി സി കാപ്പനും വിമർശനം
തിരുവനന്തപുരം: മുൻ ധനമന്ത്രി കെ എം മാണി അഴിമതിക്കാരനാണെന്ന് സർക്കാർ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് സഹകരണമന്ത്രി വി എൻ വാസവൻ.മാണിയെ ഹൈക്കോടതി തന്നെ കുറ്റവിമുക്തനാക്കി.മാണിയെ കോൺഗ്രസ്സുകാർ തന്നെ പിന്നിൽ നിന്ന് കുത്തി.മാണി സി കാപ്പൻ മറുകണ്ടം ചാടിയത് യുഡിഎഫ് അധികാരത്തിൽ വരുമെന്ന ധാരണയിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎം മാണി അഴിമതിക്കാരനാണെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ല. ഹൈക്കോടതി തന്നെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കോൺഗ്രസുകാർ തന്നെ അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തി. നിയമസഭാ കയ്യാങ്കളി കേസിൽ യുഡിഎഫിനെതിരെ നടന്നത് പ്രതിഷേധം മാത്രം - വി എൻ വാസവൻ പറഞ്ഞു.
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ

മാണി സി കാപ്പൻ്റെ നിലപാട് വഞ്ചനാത്മകമായി പോയി. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പറഞ്ഞാണ് മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു കോൺഗ്രസിലേക്ക് പോയത്.മാണി അഴിമതിക്കാരനാണെന്ന് പുറത്തു വന്ന വാർത്തയിൽ കൃത്യമായ മറുപടി ജോസ് കെ മാണി നൽകിയിട്ടുള്ളതാണ്. അതേക്കുറിച്ച് കൂടുതൽ പറയാനില്ല. പാലായിൽ കാലുവാരി എന്ന പ്രചരണം തെറ്റെന്നും മന്ത്രി പറഞ്ഞു.

കേരള ബാങ്കിൽ നിന്ന് കുട്ടികൾക്ക് ഫോൺ വാങ്ങാനുള്ള വായ്പകൾ നൽകും.സഹകരണ ബാങ്കുകൾ വഴിയുള്ള തുകയും കൃത്യമായി ലഭ്യമാക്കും.പരാതിയുള്ളത് ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണെന്നും മന്ത്രി പ്രതികരിച്ചു.
ജപ്തി നടപടികൾ സ്വീകരിക്കുമ്പോൾ സർക്കാർ പറയുന്ന മാനദണ്ഡങ്ങൾ സഹകരണമേഖലക്കും നിർബന്ധമാണ്. കുടുംബാംഗങ്ങളെ വീടുകളിൽ നിന്ന് ഇറക്കിവിട്ടുള്ള ബാങ്കിൻ്റെ ജപ്തി നടപടികൾ പാടില്ലെന്നത് തന്നെയാണ് സർക്കാർ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി സോനാല്‍ ചൗഹാന്‍; ബീച്ചിലെ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications