ഗൂഢാലോചനയെന്ന് ആദ്യം ആരോപിച്ചത് നടി മഞ്ജു വാര്യർ..! പക്ഷേ പോലീസ് ചോദിച്ചപ്പോള്‍ ഇങ്ങനെ..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ആദ്യഘട്ടം മുതല്‍ക്കേ തന്നെ ക്രിമിനല്‍ ഗൂഢാലോചന സംശയിക്കപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുള്ളവര്‍ സിനിമാ രംഗത്തുണ്ട് എന്നത് സംശയങ്ങളുടെ ആക്കം കൂട്ടി.

അഭ്യൂഹങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചത് നടി മഞ്ജു വാര്യരുടെ ആ പ്രസ്താവനയ്ക്ക് ശേഷമായിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു ആയിരുന്നു. പക്ഷേ ഈ ആരോപണം ഉന്നയിച്ച മഞ്ജുവിന് അത് സ്ഥാപിക്കാന്‍ എന്ത് തെളിവാണ് കയ്യിലുള്ളത് ?

ഗൂഢാലോചനയെന്ന് ആരോപണം

ഗൂഢാലോചനയെന്ന് ആരോപണം

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ താരസംഘടനയായ അമ്മ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കൊച്ചി ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് സംഘടിപ്പിച്ച ആ പരിപാടിയിലാണ് ഗൂഢാലോചനയെന്ന ആരോപണം മഞ്ജു ഉന്നയിച്ചത്.

പോലീസ് അന്വേഷിക്കണം

പോലീസ് അന്വേഷിക്കണം

കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപ് ഉള്‍പ്പെടെ പ്രമുഖരെ സാക്ഷി നിര്‍ത്തി ആയിരുന്നു മഞ്ജുവിന്റെ ആ പരാമര്‍ശം. ഗൂഢാലോചന പോലീസ് അന്വേഷിക്കണമെന്നും മഞ്ജു ആവശ്യപ്പെട്ടു.

മിണ്ടാതെ താരങ്ങൾ

മിണ്ടാതെ താരങ്ങൾ

അന്നാ പരിപാടിയില്‍ സംസാരിച്ച ആരും മഞ്ജുവിന്റെ പരാമര്‍ശം ഏറ്റെടുക്കുകയുണ്ടായില്ല. പിന്നീടിങ്ങോട്ടും മലയാള സിനിമയിലെ പ്രമുഖരാരും തന്നെ അതെപ്പറ്റി സംസാരിക്കുകയോ അമ്മ ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ല.

പോലീസ് ചോദ്യം ചെയ്തു

പോലീസ് ചോദ്യം ചെയ്തു

ഇത്തരമൊരു കേസില്‍ ഗൗരവതരമായ ആരോപണം ഉന്നയിച്ച വ്യക്തിക്ക് അത് സാധൂകരിക്കേണ്ട ഉത്തരവാദിത്വം കൂടിയുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്.

ആരോപണത്തിന്റെ അടിസ്ഥാനം

ആരോപണത്തിന്റെ അടിസ്ഥാനം

ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന മഞ്ജുവിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ മഞ്ജുവിന്റെ ചോദ്യം ചെയ്യല്‍. മഞ്ജു ഉന്നയിച്ച ആരോപണത്തെ കുറിച്ച് തന്നെയായിരുന്നു പ്രധാന ചോദ്യങ്ങള്‍ എന്നാണ് സൂചന.

ഉത്തരം നൽകാനാവാതെ

ഉത്തരം നൽകാനാവാതെ

എന്നാല്‍ പോലീസ് മൊഴിയെടുപ്പില്‍ തന്റെ ആരോപണം സംബന്ധിച്ച് കൃത്യമായ ഉത്തരം നല്‍കാന്‍ മഞ്ജുവിന് സാധിച്ചിട്ടില്ല എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

ഫ്ലാറ്റിലെത്തിയും ചോദ്യം ചെയ്യലോ

ഫ്ലാറ്റിലെത്തിയും ചോദ്യം ചെയ്യലോ

ചോദ്യം ചെയ്യലിനിടെ എഡിജിപി ബി സന്ധ്യ മഞ്ജു വാര്യരോട് കയര്‍ത്താതായും പുറത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം നടിയുടെ ഫ്‌ളാറ്റിലെത്തി വീണ്ടും മഞ്ജുവിനെ ചോദ്യം ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

റിയൽ എസ്റ്റേറ്റ് ഇടപാട്

റിയൽ എസ്റ്റേറ്റ് ഇടപാട്

കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപും മുന്‍ഭാര്യ കൂടിയായ മഞ്ജുവും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ചും മഞ്ജുവില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയെന്നാണ് അറിയുന്നത്.

അന്വേഷണം അന്തിമഘട്ടത്തിൽ

അന്വേഷണം അന്തിമഘട്ടത്തിൽ

കേസില്‍ പരസ്യമായി ഗൂഢാലോചന വാദം ഉ്ന്നയിച്ച മഞ്ജു വാര്യര്‍ക്ക് പക്ഷേ മൊഴിയെടുക്കലില്‍ ഉത്തരം മുട്ടിയത് അന്വേഷണത്തെ എത്ര കണ്ട് ബാധിക്കുമെന്നാണ് അറിയേണ്ടത്. കേസിലെ യഥാര്‍ത്ഥ ഗൂഢാലോചനക്കാരെ കുറിച്ച് പോലീസിന് കൃത്യമായ വിവരം കിട്ടിക്കഴിഞ്ഞുവെന്നാണ് സൂചന.

English summary
Reports says that Manju Warrier failed to prove allegation of conspiracy in actress case
Please Wait while comments are loading...