ദിലീപിന് പള്‍സര്‍ കത്തെഴുതിയത് എന്തിന്? ഇരുട്ടില്‍ തപ്പി പോലീസ്, സാമ്പത്തിക ഇടപാടില്‍ നോട്ടം!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയെന്ന് പറയുന്ന കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായില്ല. സുനിയെയും കേസിലെ മറ്റു പ്രതികളെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.

വിഷ്ണു, മേസ്തിരി സുനില്‍, വിപിന്‍ലാല്‍ എന്നിവരെയാണ് സുനിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തത്. പള്‍സര്‍ സുനിക്ക് ജയിലിനുള്ളില്‍ ഫോണും സിം കാര്‍ഡും എത്തിച്ചുകൊടുത്തത് വിഷ്ണുവാണ്. ജയിലിലും പുറത്തും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് മേസ്തിരി സുനിലാണ്. കത്തെഴുതി നല്‍കിയത് സഹതടവുകാരനായ വിപിന്‍ലാല്‍ ആണ്.

എന്തെങ്കിലും ഗൂഢാലോചന

എന്തെങ്കിലും ഗൂഢാലോചന

ഇക്കാര്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ദിലീപിന് എഴുതി എന്ന് പറയുന്ന കത്തിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്നറിയാനാണ് ഇവരെ എല്ലാം ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ഇതില്‍ കാര്യമായ ഫലമുണ്ടായില്ലെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രേരണയുണ്ടായോ

പ്രേരണയുണ്ടായോ

കത്തെഴുതാന്‍ ആരുടെയെങ്കിലും പ്രേരണയുണ്ടായോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പോലീസിന് ലഭിച്ചില്ല. കത്തെഴുതാന്‍ ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് വിപിന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് കേസില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് പോലീസ് കരുതുന്നു.

പുരോഗതിയില്ല

പുരോഗതിയില്ല

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു വിഷ്ണുവിന്റെയും വിപിന്‍ലാലിന്റെയും മറുപടി. കേസില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. സംശയമുള്ളവരെയും ചോദ്യം ചെയ്യുമ്പോള്‍ പേര് ഉയര്‍ന്നുവരുന്നവരെയുമെല്ലാം വിളിപ്പിക്കുകയാണിപ്പോള്‍ പോലീസ്.

സാമ്പത്തിക ഇടപാടുള്ളവരെ വിളിപ്പിക്കും

സാമ്പത്തിക ഇടപാടുള്ളവരെ വിളിപ്പിക്കും

അതിനിടെ, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപുമായി സാമ്പത്തിക ഇടപാടുള്ള കൂടുതല്‍ ആളുകളെ പോലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പലരെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമെയാണ് കൂടുതല്‍ പേരെ വിളിപ്പിക്കുന്നത്.

പ്രതികരിക്കാതെ ഇവര്‍

പ്രതികരിക്കാതെ ഇവര്‍

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണവും ചോദ്യം ചെയ്യലും മൊഴിയെടുക്കലും വാര്‍ത്തകളില്‍ നിറയുമ്പോഴും നടിയോ കുടുംബമോ ഇതുവരെ ഒന്നും പ്രതികരിച്ചതായി കേട്ടിട്ടില്ല. ഒടുവില്‍ വന്നത് സഹോദരന്റെ ഫേസ്ബുക്ക് കമന്റ് മാത്രമാണ്. എന്നാല്‍ കോടതിയില്‍ കേസ് ശക്തമായി നേരിടാന്‍ ഒരുങ്ങുകയാണ് കുടുംബമെന്ന സൂചനയാണ് പുറത്തുവരുന്നത്.

കോടതിയില്‍ പോരാടും

കോടതിയില്‍ പോരാടും

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ.ബിഎ ആളൂരാണ്. നേരത്തെ പല വിവാദ കേസുകളിലും ഹാജരായി പ്രതികള്‍ക്ക് കടുത്ത ശിക്ഷ കിട്ടുന്നതില്‍ നിന്നു രക്ഷപ്പെടുത്തിയ വ്യക്തിയാണ് ആളൂര്‍. ഈ സാഹചര്യത്തില്‍ പ്രമുഖരായ അഭിഭാഷകരെ തന്നെ ഹാജരാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

പ്രമുഖ അഭിഭാഷക എത്തും

പ്രമുഖ അഭിഭാഷക എത്തും

പള്‍സര്‍ സുനിയുടെ വക്കാലത്ത് ആളൂര്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രമുഖ അഭിഭാഷകയെ കോടതിയില്‍ ഹാജരാക്കാനാണ് നടിയുടെ കുടുംബത്തിന്റെ തീരുമാനം. ഒരു അഭിഭാഷകയാണ് ഹാജരാകുകയെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.

മൗനം പാലിക്കും

മൗനം പാലിക്കും

വിഷയത്തില്‍ ഇപ്പോള്‍ മൗനം പാലിക്കാനാണ് നടിക്കും കുടുംബത്തിനും ലഭിച്ചിരിക്കുന്ന നിയമോപദേശം. നടിക്ക് വേണ്ടി അഭിഭാഷകരെ തേടുന്നതിനും കരുക്കള്‍ നീക്കുന്നതിനും നടന്‍ സുരേഷ് ഗോപി ഒപ്പമുണ്ട്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന അഭിഭാഷകയുമായി സംസാരിച്ചതു ഇദ്ദേഹമാണെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തത്.

English summary
Actress Attack Case: Conspiracy behind letter to Dileep not found
Please Wait while comments are loading...