കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്രഖ്യാപിത ഹര്‍ത്താലിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം വിദേശ രാജ്യങ്ങളിലേക്കും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: അപ്രഖ്യാപിത സൈബര്‍ ഹര്‍ത്താലിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം വിദേശരാജ്യങ്ങളിലേക്കും. അന്വേഷണം ക്രൈംബ്രാഞ്ച് ഐ.ജി: എസ്.ശ്രീജിത്തിന് കീഴില്‍ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. ഐ.ജി ശ്രീജിത്തിന് കീഴില്‍ കൊല്ലം ഡിവൈ.എസ്.പി ജോഷി ചെറിയാനാണ് ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത അഞ്ചംഗസംഘത്തെ കേന്ദ്രീകരിച്ചാണു അന്വേഷണം ആരംഭിക്കുന്നത്. ഹര്‍ത്താലിന് ആദ്യമായി ആഹ്വാനം ചെയ്തതായി കരുതുന്ന 'വോയ്‌സ് ഓഫ് യൂത്ത്' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അഡ്മിന്‍മാരെയും ഇതിലെ അംഗങ്ങളെയും കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളും അഡ്മിനുമായി പ്രവര്‍ത്തിച്ച വിദേശരാജ്യങ്ങളിലുള്ള അംഗങ്ങളെ കുറച്ചും ഇവരുടെ ലക്ഷ്യവും മനസ്സിലാക്കാനായാണു അന്വേഷണം വിദേശരാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ഗ്രൂപ്പില്‍ അംഗങ്ങളായ ഭൂരിഭാഗംപേരും വിഷയത്തിലെ ഗൂഡാലോചന മനസ്സിലാക്കാതെ അംഗങ്ങളായവരാണെന്നു ആദ്യഘട്ട അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

 post

കേസിലെ മുഖ്യസൂത്രധാരനായി കരുതുന്ന കൊല്ലം പുനലൂര്‍ ഉറുകുത്ത് അമൃതാലയത്തില്‍ ബൈജുവിന്റെ മകന്‍ അമര്‍നാഥ് ബൈജു(19), തിരുവനന്തപുരം സ്വദേശികളായ നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അശോകന്റെ മകന്‍ അഖില്‍ (23), വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലിവിള മാമ്പ്രത്തല മേലേപുരക്കല്‍ സഹദേവന്റെ മകന്‍ സുധീഷ്(22), കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ മോഹന്‍ദാസിന്റെ മകന്‍ സിറില്‍(20), നെയ്യാറ്റിന്‍കര പഴുതാക്കല്‍ ഇലങ്ങം റോഡ് രാജശേഖരന്‍ നായരുടെ മകന്‍ ഗോകുല്‍ ശേഖര്‍(21) എന്നിവരെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രന്‍, മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ എന്നിവര്‍ കഴിഞ്ഞ 20ന് രാത്രി കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇവരെ കേന്ദ്രീകരിച്ചുതന്നെയാണു പുതിയ സംഘവും അന്വേഷണം തുടങ്ങുന്നത്. ഇവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പരിശോധിച്ചതില്‍നിന്നും കലാപത്തിനും പോലീസ് സ്‌റ്റേഷന്‍ അക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ശബ്ദരേഖകള്‍ പോലീസിന് ലഭിച്ചു. ഇതിനുപുറമെ അക്രമം നടത്തണമെന്നും എങ്കിലെ മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാന്‍കഴിയൂവെന്നും പറയുന്ന ശബ്ദരേഖകളുമുണ്ട്.

ഹര്‍ത്താലിനും അക്രമത്തിനും ആഹ്വാനംചെയ്യുന്ന നിരവധി പോസ്റ്റുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നൂറോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് മലപ്പുറം പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. കേസിലെ ഗൂഡാലോചനയെ കുറിച്ചുള്ള വിവരങ്ങള്‍ ഐ.ജിക്ക് കീഴിലുള്ള പുതിയ സംഘത്തിന് കൈമാറിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ളവയാകും ഇനി മലപ്പുറം പോലീസ് അന്വേഷിക്കുക.

English summary
conspiracy over fake harthal; enquiry spreading to foreign countries too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X