കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാരി കീറിയതിന് കെഎസ്ആര്‍ടിസിക്ക് കിട്ടിയ പണി

  • By Soorya Chandran
Google Oneindia Malayalam News

കാസര്‍കോട്: സാധാരണ ഗതിയില്‍ കെഎസ്ആര്‍ടിസി ബസ് എവിടെയെങ്കിലും തട്ടിയാല്‍ ഡ്രൈവറും കണ്ടക്ടറും എളുപ്പത്തില്‍ രക്ഷപ്പെടും, അപകടത്തില്‍ പെട്ടവരാണ് പിന്നെ കുടുങ്ങാറ്. എന്നാല്‍ ഒരു സാരി കെഎസ്ആര്‍ടിസിക്ക് കൊടുത്ത ഉഗ്രന്‍ പണിയെ കുറിച്ചാണ് കാസര്‍കോട് നിന്നുള്ള വാര്‍ത്ത.

3000 രൂപയുള്ള സാരി കെഎസ്ആര്‍ടിസി ബസ്സില്‍ വച്ച് കീറി. കാരണം ബസ്സിന്റെ കുഴപ്പം തന്നെ. ഇതിന് കെഎസ്ആര്‍ടിസി കൊടുക്കേണ്ട നഷ്ടപരിഹാരം എത്രയെന്നോ... 6,000 രൂപ!!!

ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറമാണ് നഷടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ചെറുവത്തൂര്‍ സ്വദേശിനി എംബി സിജി നല്‍കിയ പരാതിയിലാണ് വിധി.

KSRTC Bus

2013 ഒക്ടോബര്‍ 26 നാണ് സിജിയുടെ സാരി കെഎസ്ആര്‍ടിസി ബസ്സില്‍ വച്ച് കീറിയത്. കരിവള്ളൂരില്‍ നിന്ന് ചെറുവത്തൂരിലേക്കുള്ള യാത്രക്കിടെ ആയിരുന്നു ഇത്. ബസ്സിന്റെ ജാലകത്തോട് ചേര്‍ന്ന സീറ്റിന് വശത്തെ ഇരുമ്പ് പാളിയില്‍ കുടുങ്ങിയാണ് സാരി കീറിയത്.

സംഭവം അപ്പോള്‍ തന്നെ കണ്ടക്ടറെ അറിയിച്ചതാണ്. എന്നാല്‍ കണ്ടക്ടര്‍ക്ക് ഇതില്‍ ഒരു ഉത്തരവാദിത്തവും ഉണ്ടായിരുന്നില്ല. കെഎസ്ആര്‍ടിസിയുടെ കാസര്‍കോട് ഡിപ്പോയെ സമീപിച്ചപ്പോഴും മറുപടിയില്‍ വ്യത്യാസമൊന്നും ഉണ്ടായില്ല.

3000 രൂപയുടെ സാരി കീറിയ കെഎസ്ആര്‍ടിസിയെ അങ്ങനെ വെറുതേ വിടാന്‍ സിജി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചത്.

സാരിയുടെ വില 3000 രൂപ. പിന്നെ 2000 രൂപ നഷ്ടപരിഹാരം. കോടതിച്ചെലവായി ഒരു ആയിരം വേറേയും. അങ്ങനെ കെഎസ്ആര്‍ടിസി സിജിക്ക് നല്‍കേണ്ടത് മൊത്തം ആറായിരം രൂപ.

English summary
Consumer protection forum order KSRTC to give compensation for torn saree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X