കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി കോടതിയെയും വെല്ലുവിളിക്കുന്നു? ഇന്ന് കോടതി വിധി വന്നാല്‍ നാളെ അത് നടപ്പാക്കാനാകില്ലത്രേ!

സെന്‍കുമാര്‍ കേസില്‍ കോടതി വിധി നടപ്പാക്കാന്‍ സമയവും സാവകാശവും വേണമെന്നാണ് പിണറായി പറയുന്നത്. ഇന്ന് കോടതി വിധി വന്നാല്‍ നാളെ അത് നടപ്പാക്കാനാകില്ലെന്നും പിണറായി പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ പുനര്‍ നിയമന കേസില്‍ സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസില്‍ ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി വിശദമായി പഠിച്ച ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും വിധി നടപ്പാക്കാന്‍ സമയം വേണമെന്നും പിണറായി പറയുന്നു.

സുപ്രീംകോടതി വിധി അന്തിമമാണെന്നും പിണറായി പറയുന്നു. വിധി നടപ്പാക്കും മുമ്പ് സര്‍ക്കാരിന് മറ്റ് കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ഇതിന് ശേഷമെ ഉചിതമായ തീരുമാനം എടുക്കുകയുള്ളൂവെന്നുമാണ് പിണറായി പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാ രിന് ആശയക്കുഴപ്പം ഇല്ലെന്നും അദ്ദേഹം പറയുന്നു.

സമയം വേണം

സമയം വേണം

സെന്‍കുമാര്‍ കേസില്‍ കോടതി വിധി നടപ്പാക്കാന്‍ സമയവും സാവകാശവും വേണമെന്നാണ് പിണറായി പറയുന്നത്. ഇന്ന് കോടതി വിധി വന്നാല്‍ നാളെ അത് നടപ്പാക്കാനാകില്ലെന്നും പിണറായി പറയുന്നു.

 ആശയക്കുഴപ്പമില്ല

ആശയക്കുഴപ്പമില്ല

രാജ്യത്ത് സുപ്രീംകോടതി വിധി അന്തിമമാണെന്ന് പിണറായി പറയുന്നു. വിധി പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പിണറായി പറയുന്നത്. വിധി നടപ്പാക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പങ്ങളില്ലെന്നും പിണറായി.

 മറു ചോദ്യം

മറു ചോദ്യം

വിധി നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന വിമര്ഞസനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ക്കാണ് ആക്ഷേപം എന്നായിരുന്നു പിണറായിയുടെ മറുചോദ്യം. വിധി വന്നതിന് പിറ്റേ ദിവസം തന്നെ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കാണ് ആശയക്കുഴപ്പമുള്ളതെന്നാണ് പിണറായി പറയുന്നത്.

 പുനഃ പരിശോധന ഹര്‍ജി

പുനഃ പരിശോധന ഹര്‍ജി

സുപ്രീംകോടതി വിധിയില്‍ പുനഃ പരിശോധന ഹര്‍ജി അടക്കമുള്ള സാധ്യതകളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ വിധി എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

 ചീഫ് സെക്രട്ടറിക്കെതിരെ

ചീഫ് സെക്രട്ടറിക്കെതിരെ

പുറത്താക്കിയ സെന്‍കുമാറിനെ പുനര്‍ നിയമിക്കുന്നതിന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിനെതിരെ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി.

 അനുകൂല വിധി

അനുകൂല വിധി

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. ജിഷ കേസ്, പുറ്റിങ്ങല്‍ സംഭവം എന്നിവയുടെ അടിസ്ഥാനത്തില്‍ ജനവികാരം സെന്‍കുമാറിന് എതിരാണെന്ന് കാട്ടിയാണ് നീക്കിയത്. ഇതിനെതിരെയാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയത്.

English summary
contemplative court plea against government by sen kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X