കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് തിരിച്ചടികളുടെ തുടർക്കഥ: ഗുജറാത്തിലെ 7 എംഎല്‍എമാർ ബിജെപിയിലേക്ക്, പക്ഷെ ഇപ്പോഴില്ല

Google Oneindia Malayalam News

അഹമ്മദാബാദ്: ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം ഇഞ്ചോടിഞ്ച് അടുക്കുമ്പോഴും പ്രതിസന്ധികളില്‍ നിന്നും കരകയറാനാവതെ കോണ്‍ഗ്രസ്. മൂന്ന് തവണ നിയമസഭാംഗമായ അശ്വിൻ കോട്വാള്‍, പട്ടീദാർ സമരത്തിന്റെ വീര്യവുമായി പാർട്ടിയിലേക്ക് എത്തിയ ഹാർദിക് പട്ടേല്‍ തുടങ്ങിയ നിരവധി നേതാക്കളുടെ കൂറുമാറ്റങ്ങള്‍ക്ക് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് അടുപ്പിച്ച് എം എല്‍ എമാർ ഉള്‍പ്പടേയുള്ളവർ ബി ജെ പിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ തലവേദന.

എംപിയല്ലെങ്കിലും ആള്‍ക്കാർ എന്നെ വിട്ടില്ലെന്ന് സുരേഷ് ഗോപി; പക്ഷെ അത്തരമൊരു രാഷ്ട്രീയക്കാരനാവില്ലഎംപിയല്ലെങ്കിലും ആള്‍ക്കാർ എന്നെ വിട്ടില്ലെന്ന് സുരേഷ് ഗോപി; പക്ഷെ അത്തരമൊരു രാഷ്ട്രീയക്കാരനാവില്ല

ബാക്കിവരുന്ന ഏഴ് വോട്ടുകളാണ് കോണ്‍ഗ്രസ് എം എല്‍ എമാരുടേത്

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എൻ ഡി എയുടെ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് വോട്ട് ചെയ്ത ഏഴ് കോണ്‍ഗ്രസ് എം എല്‍ എമാർ ബി ജെ പിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന നിയമസഭയിൽ ബി ജെ പിയുടെ അംഗബലം 111 ആണെങ്കിലും മുർമുവിന് 122 വോട്ടായിരുന്നു ഗുജറാത്തില്‍ നിന്നും ലഭിച്ചത്. മുർമുവിന് ലഭിച്ച അധിക വോട്ടുകളില്‍ ഒന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌ സി‌ പി) എം‌ എൽ‌ എയുടേതും മറ്റ് രണ്ട് പേർ ഭാരതീയ ട്രൈബൽ പാർട്ടിയിൽ (ബി ‌ടി‌ പി) നിന്നുള്ളവരുമാണെന്നാണ് കണക്കാക്കുന്നത്. ബാക്കിവരുന്ന ഏഴ് വോട്ടുകളാണ് കോണ്‍ഗ്രസ് എം എല്‍ എമാരുടേത്.

ഹൊ.. ഈ പിഷുവിനറെ ഒരു കണ്ണാടിയും കോമഡിയും: ചിരിച്ച് ഊപ്പാടിളകി അനുശ്രീ

ഗുജറാത്തിൽ ആകെ പോൾ ചെയ്ത 178 വോട്ടുകളിൽ 57

പ്രതിപക്ഷ പിന്തുണയുള്ള സ്ഥാനാർത്ഥിയും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹയ്ക്ക് ഗുജറാത്തിൽ ആകെ പോൾ ചെയ്ത 178 വോട്ടുകളിൽ 57 മാത്രമായിരുന്നു ലഭിച്ചത്.
"ഇന്നലെ വോട്ടെണ്ണൽ വേളയിൽ പുറത്തുവന്ന വിശദാംശങ്ങൾ ഞങ്ങളെ ഞെട്ടിച്ചു. സത്യാവസ്ഥ കണ്ടെത്താൻ ഞങ്ങളുടെ നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്,'- എന്നായിരുന്നു വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് വക്താവ് മനീഷ് ദോഷി അഭിപ്രായപ്പെട്ടത്.

ക്രോസ് വോട്ടിങ് ചെയ്ത ഏഴ് നിയമസഭാംഗങ്ങൾ

ക്രോസ് വോട്ടിങ് ചെയ്ത ഏഴ് നിയമസഭാംഗങ്ങൾ ഭരണകക്ഷിയിലേക്ക് കൂറുമാറാനുള്ള സാധ്യത കോണ്‍ഗ്രസും മുന്നില്‍ കാണുന്നുണ്ട്. പാർട്ടിവിട്ട മുന്‍ നേതാവ് ഹർദ്ദിക് പട്ടേലിന്റെ അനുയായികളാണ് ഇവർ. എം എല്‍ എമാരില്‍ ഭൂരിപക്ഷവും പട്ടേല്‍ സമുദായത്തില്‍പ്പെട്ടവരുമാണ്. ഹർദ്ദിക് പട്ടേലിനൊപ്പം തന്നെ ഇവരും ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബി ജെ പി തീരുമാനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിടല്‍ നീട്ടുകയായിരുന്നു.

ബി ജെ പി തന്ത്രം ആവിഷ്കരിച്ചിരിക്കുന്നത്

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനോടെഓരോ എം എ ല്‍എമാര്‍ ഓരോ ദിവസമായി കോണ്‍ഗ്രസ് വിട്ട് പാർട്ടിയില്‍ ചേരുന്ന തരത്തിലാണ് ബി ജെ പി തന്ത്രം ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ ദിവസമായി എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുന്നത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറുകയും. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ ക്ഷീണിപ്പിക്കുമെന്നാണ് ബി ജെ പികണക്ക് കൂട്ടുന്നത്.

ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പാർട്ടി എപ്പോഴും നിലകൊള്ളുന്നുവെന്നും തെരഞ്ഞെടുപ്പിൽ തോറ്റാലും നിലപാടിൽ നിന്ന്

അതേസമയം, ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പാർട്ടി എപ്പോഴും നിലകൊള്ളുന്നുവെന്നും തെരഞ്ഞെടുപ്പിൽ തോറ്റാലും നിലപാടിൽ നിന്ന് വ്യതിചലിക്കില്ലെന്നുമാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ അഭിപ്രായപ്പെടുന്നത്. പാർട്ടിയുടെ ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പിന്നാലെ മുസ്ലീം പ്രീണനം എന്ന് ആരോപിച്ച്

ഇതിന് പിന്നാലെ മുസ്ലീം പ്രീണനം എന്ന് ആരോപിച്ച് ബജരംഗ്ദൾ പ്രവർത്തകർ കോണ്‍ഗ്രസ് പാർട്ടി ഓഫീസിന് പുറത്ത് തടിച്ചുകൂടി ഓഫീസ് മതിലില്‍ "ഹജ് ഹൗസ്" എന്ന പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ധ്രുവീകരിക്കാൻ ബിജെപി "കോൺഗ്രസ് അധ്യക്ഷന്റെ പരാമർശങ്ങൾ വളച്ചൊടിക്കുക"യാണെന്നായിരുന്നു വിവാദത്തിന് പിന്നാലെ ഗുജറാത്ത് മുൻ കോൺഗ്രസ് അധ്യക്ഷൻ അർജുൻ മോദ്വാദിയ ആരോപിച്ചത്.

ബിജെപിയെ സംബന്ധിച്ചിടത്തോളം, ഭരണത്തിന്റെ

"ബിജെപിയെ സംബന്ധിച്ചിടത്തോളം, ഭരണത്തിന്റെ കാര്യത്തിൽ ഒന്നും കാണിക്കാനില്ല, അതിനാൽ അവർ ധ്രുവീകരണം ലക്ഷ്യം വെക്കുകയാണ്," തന്റെ പരാമർശങ്ങളിൽ ആക്ഷേപകരമായി ഒന്നുമില്ലെന്നും ജഗദീഷ് താക്കൂർ പറഞ്ഞു. ന്യൂനപക്ഷങ്ങളോടൊപ്പം നില്‍ക്കുകയെന്നത് പാർട്ടിയുടെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പകർച്ചാവ്യാധി കൂടിയ വകഭേദം |*Covid-19

English summary
Continuation of setbacks for Congress: 7 MLAs from Gujarat may also join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X