Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ വധം; വിരലടയാളങ്ങളില്‍ സാമ്യമില്ല, സഹോദരിയുടെ സുഹൃത്തിനെ പൊലീസ് തിരയുന്നു

എറണാകുളം: നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ എങ്ങുമെത്താതെ പൊലീസ് അന്വേഷണം. ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളും ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരുടെ വിരലടയാളങ്ങളും തമ്മില്‍ സാമ്യമില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതി ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളില്‍ രക്തത്തറയും കണ്ടെത്താനായിട്ടില്ല. പ്രതി ഉപയോഗിച്ചത് ഈ ആയുധങ്ങളല്ലെന്ന നിഗമനത്തിലാണ് പൊലീസ്.

ജിഷയുടെ വീട്ടില്‍ നിന്ന് തെളിവായി എടുത്തിരുന്ന വസ്തുക്കള്‍ കോടതയില്‍ സമര്‍പ്പിച്ചിരുന്നതിനെ പൊലീസ് കഴിഞ്ഞ ദിവസം തിരികെ വാങ്ങിയിരുന്നു. പ്രതി ഉപയോഗിച്ചെന്ന് കരുതുന്ന ചെരിപ്പ്, കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന ആയുധങ്ങള്‍ എന്നിവയാണ് പെട്ടന്ന് തിരിച്ച് വാങ്ങി പരിശോധന നടത്തിയത്.

സഹോദരിയുടെ

സഹോദരിയുടെ

ജിഷയുടെ സഹോദരിയുടെ സുഹൃത്തിനെ ചുറ്റിപ്പറ്റിയും പൊലീസിന് ചില സംശയങ്ങളുണ്ട്. ഇയാള്‍ ഇതുവരേയും ഹാജരായിട്ടില്ലെന്നാണ് സൂചന. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാണ്.

200 പേരെ

200 പേരെ

കേസുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് ചോദ്യം ചെയ്തത് 200 ല്‍ അധികം പേരെയാണ്. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിയ്ക്കുന്നത് സര്‍ക്കാരിനും പൊലീസിനും നാണക്കേടാകുമെന്നാണ് ധാരണ. അതിനാല്‍ എങ്ങനേയും കേസ് തെളിയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

15 പേര്‍

15 പേര്‍

ജിഷ കൊലപാതകം അന്വേഷിയ്ക്കുന്ന സംഭവത്തില്‍ 15 ഉദ്യോഗസ്ഥരാണ് ഉള്ളത്.

അയല്‍വാസികള്‍...

അയല്‍വാസികള്‍...

ജിഷയുടെ അയല്‍വാസികള്‍ ആദ്യം അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. എന്നാല്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ഇവര്‍ പൊലീസിനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതും അന്വേഷണത്തിന് ഗുണകരമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+