Get Updates
Get notified of breaking news, exclusive insights, and must-see stories!

20 പെണ്‍കുട്ടികള്‍ ഒളിച്ചോടി, 2 പേര്‍ ജീവനൊടുക്കി!! ഈ അഗതിമന്ദിരത്തില്‍ നടക്കുന്നത് ഞെട്ടിക്കും!!

ഒരു വര്‍ഷം മുന്‍പാണ് അഗതി മന്ദിരം തുടങ്ങിയത്

കൊല്ലം: പോക്‌സോ നിയപ്രകാരമുള്ള കേസിലെ ഇരകളായ രണ്ടു പെണ്‍കുട്ടികളെ കൊല്ലത്തുള്ള അഗതി മന്ദിരതത്തില്‍ കഴിഞ്ഞ മന്ദിരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തൃക്കരുവ പഞ്ചായത്തിലെ ഇഞ്ചവിളയില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ഈ അഗതി മന്ദിരത്തില്‍ ദുരൂഹമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നു മംഗളമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്ന് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് ഈ അഗതി മന്ദിരം.

നിരവധി പേര്‍ ഒളിച്ചോടി

നിരവധി പേര്‍ ഒളിച്ചോടി

ഈ അഗതി മന്ദിരത്തില്‍ നിന്നു നേരത്തേ 20ല്‍ കൂടുതല്‍ പേര്‍ ഒളിച്ചോടി പോയതായാണ് റിപ്പോര്‍ട്ടുകള്‍. അധികൃതരുടെ ഭാഗത്തു നിന്നുള്ള കടുത്ത അവഗണനയും പീഡനവുമെല്ലാമാണ് പെണ്‍കുട്ടികളുടെ ഒളിച്ചോട്ടത്തിനു പിന്നിലെന്നു കുടുംബം അന്ന് ആരോപിച്ചിരുന്നു.

അഗതിമന്ദിരം നിലവില്‍ വന്നത്

അഗതിമന്ദിരം നിലവില്‍ വന്നത്

ഒരു വര്‍ഷമാണ് മൂന്നു നില കെട്ടിടത്തില്‍ ഇവിടെ അഗതി മന്ദിരം തുടങ്ങിയത്. 52 കുട്ടികളാണ് അന്നുണ്ടായിരുന്നത്.

ആത്മഹത്യ ചെയ്തത്

ആത്മഹത്യ ചെയ്തത്

കിളികൊല്ലൂര്‍ സ്വദേശിയായ 15 കാരിയെയും കരുനാഗപ്പള്ളി സ്വദേശിയായ 17 കാരിയെയുമാണ് കഴിഞ്ഞ ദിവസം അഗതി മന്ദിരത്തില്‍ വ്യാഴാഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റെയര്‍കേസിലെ കമ്പിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. പെണ്‍കുട്ടികള്‍ എഴുതിയതെന്ന് കരുതപ്പെടുന് ആത്മഹത്യാ കുറിപ്പും പോലീസിനു ലഭിച്ചിരുന്നു.

 ദുരൂഹതയെന്ന് കുടുംബം

ദുരൂഹതയെന്ന് കുടുംബം

പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്നുള്ള മനോവിഷമമാമെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് രക്ഷാകര്‍ത്താക്കളും ബന്ധുക്കളുമെല്ലാം ആരോപിക്കുന്നത്.

സുരക്ഷാ വീഴ്ചകള്‍

സുരക്ഷാ വീഴ്ചകള്‍

നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ ഈ അഗതി മന്ദിരത്തിലുണ്ടെന്നാണ് ആരോപണം. അഗതി മന്ദിരത്തിന് അടുത്തുള്ള വൃദ്ധസദനത്തില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതു പ്രവര്‍ത്തന രഹിതമാണ്. വൃദ്ധസദനത്തിന്റെ മതിലിനോട് ചേര്‍ന്നാണ് ഇതിന്റെ ഷെയ്ഡുകളുള്ളത്. സാമൂഹ്യവിരുദ്ധര്‍ക്ക് ഈ ഷെയ്ഡ് വഴി കെട്ടിടത്തില്‍ പ്രവേശിക്കാന്‍ സാധിക്കും.

 ജില്ലാ കലക്ടര്‍ക്ക് അറിയില്ല

ജില്ലാ കലക്ടര്‍ക്ക് അറിയില്ല

രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യ മുമ്പ് ഈ കെട്ടിടം എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്നു പോലും ജില്ലാ കലക്ടര്‍ അറിയില്ലായിരുന്നുവത്രേ. മാസത്തിലൊരിക്കല്‍ ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ സാമൂഹ്യ സുരക്ഷാ വകുപ്പുമായി ചേര്‍ന്ന് അവലോകന യോഗങ്ങള്‍ നടത്തേണ്ടതുണ്ടെങ്കിലും ഇതുവരെ അതും നടന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+